FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Cinema

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Monday, Oct 2, 2017,18:57 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: രഞ്ജിത്ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2013ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. വിപണിയില്‍ പുതിയതായി ഇറങ്ങുന്ന ഉത്പന്നത്തെ പരിചയപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്ലര്‍. ജോയ് താക്കോല്‍ക്കാരന്‍ എന്ന ജയസൂര്യയുടെ കഥാപാത്രത്തിനൊപ്പം ആദ്യ ചിത്രത്തിലെ പോലെതന്നെ അജു വര്‍ഗീസും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം പുണ്യാളന്‍ അഗര്‍ബത്തീസിലെ മറ്റു താരങ്ങളും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘പ്രേതം’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാന്നായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ വിതരണരംഗത്തേയ്ക്കും പ്രവേശിക്കാനൊരുങ്ങുകയാണ് ജയസൂര്യ- രഞ്ജിത് ശങ്കര്‍ ടീം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.