FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
Crime

ചാലക്കുടി കൊലപാതകം: സി.പി.ഉദയഭാനുവിന് കുരുക്കായി ദൃശ്യങ്ങൾ, മുൻകൂർ ജാമ്യത്തിന് ശ്രമം

Tuesday, Oct 3, 2017,11:29 IST By മെട്രൊ വാർത്ത A A A

തൃശൂർ: ചാലക്കുടിയിൽ റിയൽ എസറ്റേറ്റ് ബ്രോക്കര്‍ രാജീവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിൽ ആരോപണ വിധേയനായ അഭിഭാഷകൻ സി.പി.ഉദയഭാനു, കൊല്ലപ്പെട്ട രാജീവിന്‍റെ വീട്ടില്‍ പലതവണ വന്നതിനുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. കൊലപാതകത്തിന്‍റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടെയാണ് പോലീസിന് ഇക്കാര്യം കണ്ടെത്താൻ സാധിച്ചത്.

ഇതോടെ കേസില്‍ അഡ്വ.ഉദയഭാനുവിന് കുരുക്ക് മുറുകുകയാണ്. അതിനിടെ, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള ശ്രമവും ഉദയഭാനു തുടങ്ങിയിട്ടുണ്ട്. ഇന്ന് തന്നെ അപേക്ഷ നല്‍കാനാണ് നീക്കം.

കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം  കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നാണ് രേഖപ്പെടുത്തിയത്.