FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Crime

ച​ക്ക​ര ജോ​ണി​യു​ടേ​ത് അ​വി​ശ്വ​സ​നീ​യ വ​ള​ർ​ച്ച

Tuesday, Oct 3, 2017,11:17 IST By മെട്രൊ വാ‌ർത്ത A A A

അ​ങ്ക​മാ​ലി: എ​ഫ്സി​ഐ ഗോ​ഡൗ​ണി​ലെ ചു​മ​ട്ട് തൊ​ഴി​ലാ​ളി​യി​ൽ നി​ന്നാ​ണു കേ​ര​ള​ത്തി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ട് രം​ഗ​ത്തെ പ്ര​ധാ​നി ആ​യി ച​ക്ക​ര ജോ​ണി​യു​ടെ വ​ള​ർ​ച്ച. ചു​മ​ട്ട് തൊ​ഴി​ലാ​ളി​യു​ടെ വേ​ഷം അ​ഴി​ച്ചു വ​ച്ച് തു​ട​ങ്ങി​യ പ​ല​ച​ര​ക്ക് ക​ട​യും ന​ഷ്ട​ത്തി​ലാ​യ​പ്പോ​ഴാ​ണു ജോ​ണി സ്ഥ​ല​മി​ട​പാ​ടു​ക​ളി​ൽ ഇ​ട​നി​ല​ക്കാ​നാ​യ​ത്. ആ​ദ്യ​കാ​ല​ത്ത് സാ​ധാ​ര​ണ ഇ​ട​പാ​ടു​ക​ളി​ൽ ല​ഭി​ക്കു​ന്ന ക​മ്മി​ഷ​ൻ മാ​ത്ര​മാ​യി​രു​ന്നു വ​രു​മാ​നം.
നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​ന​ത്താ​വ​ളം വ​ന്ന​തും സം​സ്ഥാ​ന​ത്തു റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തു​ണ്ടാ​യ വ​ള​ർ​ച്ച​യു​മാ​ണു ജോ​ണി​യു​ടെ വ​ള​ർ​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്. നേ​ര​ത്തേ ന​ട​ത്തി​യി​രു​ന്ന ചെ​റു​കി​ട ക​മ്മി​ഷ​ൻ ഇ​ട​പാ​ടു​ക​ളി​ലൊ​തു​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ല റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തു ജോ​ണി​യു​ടെ മി​ടു​ക്ക്.
വി​ല നി​ശ്ച​യി​ക്കാ​നും പ​റ​ഞ്ഞു​റ​പ്പി​ച്ച വി​ല​യ്ക്ക് ക​ച്ച​വ​ടം ന​ട​ത്താ​നും ജോ​ണി​ക്കു​ള്ള ക​ഴി​വ് പ്ര​മു​ഖ​രു​മാ​യി അ​ടു​പ്പി​ച്ചു. ബി​നാ​മി ഇ​ട​പാ​ടു​ക​ളി​ൽ വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ വി​ശ്വ​സ്ത​നാ​യി മാ​റി ജോ​ണി. എ​റ​ണാ​കു​ളം ജി​ല്ല​യ്ക്കു പു​റ​ത്തും ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ന്നു. അ​ങ്ക​മാ​ലി – നെ​ടു​മ്പാ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന പ്ര​ധാ​ന സ്ഥ​ല ഇ​ട​പാ​ടു​ക​ളി​ൽ എ​ല്ലാം ജോ​ണി ഇ​ട​നി​ല​നി​ന്നു. അ​ങ്ക​മാ​ലി​യി​ലും പ​രി​സ​ര​ത്തും ജോ​ണി സ്ഥ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും വാ​ങ്ങി​ച്ചു​കൂ​ട്ടി. കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തും പു​റ​മ്പോ​ക്ക് ഭൂ​മി​യ​ട​ക്ക​മു​ള്ള​വ​യും വ്യാ​ജ രേ​ഖ ഉ​ണ്ടാ​ക്കി​യും ഉ​ദ്യോ​ഗ​സ്ഥ രാ​ഷ്ട്രീ​യ ബ​ന്ധം ഉ​പ​യോ​ഗി​ച്ചും സ്വ​ന്ത​മാ​ക്കി.
മ​ന്ത്രി ജോ​സ് തെ​റ്റ​യി​ലി​നെ​തി​രേ ഉ​യ​ർ​ന്ന വി​വാ​ദ​ത്തി​ന് പി​ന്നി​ലും സം​ശ​യി​ക്ക​പ്പെ​ടു​ന്നു​ണ്ട് ജോ​ണി​യു​ടെ പ​ങ്ക്. തെ​റ്റ​യി​ലി​നെ​തി​രേ ആ​രോ​പ​ണ​മു​യ​ർ​ത്തി​യ യു​വ​തി ജോ​ണി​യു​ടെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​യി​രു​ന്നു. നെ​ടു​മ്പാ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ച് ഇ​വ​ർ ഒ​രു​മി​ച്ച് ഇ​സി​എ​ൻ പ്രോ​പ​ർ​ട്ടി​സ് എ​ന്ന പേ​രി​ൽ ക​മ്പ​നി ആ​രം​ഭി​ച്ചി​രു​ന്നു. ജോ​ണി​ക്ക് ദു​ബാ​യി​യി​ലും ബം​ഗ​ലു​രു​വി​ലും നി​ക്ഷേ​പ​ങ്ങ​ളും കേ​ര​ള​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ്ഥ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്.
കൊ​ല്ല​പ്പെ​ട്ട രാ​ജീ​വും ച​ക്ക​ര ജോ​ണി​യും ഇ​ട​പാ​ടു​കാ​രാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു ആ​രോ​പി​ക്കു​ന്ന അ​ഡ്വ. സി.​പി. ഉ​ദ​യ​ഭാ​നു​മാ​യി ഇ​രു​വ​ർ​ക്കും ബ​ന്ധ​മു​ണ്ട്. രാ​ജീ​വി​ന്‍റെ നാ​യ​ത്തോ​ടു​ള്ള വീ​ട്ടി​ൽ ഉ​ദ​യ​ഭാ​നു എ​ത്താ​റു​ണ്ടാ​യി​രു​ന്ന​ത്രെ.
രാ​ജീ​വ് അ​വ​ശ​നി​ല​യി​ലാ​ണെ​ന്ന വി​വ​രം ജോ​ണി ആ​ദ്യം അ​റി​യി​ച്ച​തും ഉ​ദ​യ​ഭാ​നു​വി​നെ​ത്ത​ന്നെ. ഉ​ദ​യ​ഭാ​നു​വാ​ണ് പൊ​ലി​സി​നെ വി​വ​രം അ​റി​യി​ക്കു​ന്ന​ത്. രാ​ജീ​വും ജോ​ണി​യും ചേ​ർ​ന്ന് വ്യാ​ജ ക​രാ​റും ഒ​പ്പു​ക​ളും ഉ​പ​യോ​ഗി​ച്ച് സ്ഥ​ലം ഉ​ട​മ​ക​ള​റി​യാ​തെ കൂ​ടു​ത​ൽ വി​ല​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന രീ​തി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.