FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Editorial

ജ​​ന​​പ​​ക്ഷ​​മോ ഈ ​​ഇ​​ന്ധ​​നാ​​ഘാ​​തം

Tuesday, Oct 3, 2017,10:00 IST By മെട്രൊ വാ‌ർത്ത A A A

ജ​​ന​​ങ്ങ​​ളു​​ടെ ത​​ല​​യി​​ലേ​​ക്കു കൂ​​ടു​​ത​​ൽ സാ​​മ്പ​​ത്തി​​ക ഭാ​​രം ക​​യ​​റ്റി​​വ​​ച്ചു​​കൊ​​ണ്ട് വീ​​ണ്ടു​​മൊ​​രു പാ​​ച​​ക വാ​​ത​​ക വി​​ല വ​​ർ​​ധ​​ന ന​​ട​​പ്പി​​ലാ​​യി​​രി​​ക്കു​​ന്നു. പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല​​യി​​ൽ അ​​ടി​​ക്ക​​ടി​​യു​​ണ്ടാ​​കു​​ന്ന വ​​ർ​​ധ​​ന​​യ്ക്കു പു​​റ​​കെ​​യാ​​ണ് എ​​ൽ​​പി​​ജി വി​​ല​​യും മു​​ക​​ളി​​ലോ​​ട്ടു ക‍യ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത മാ​​ർ​​ച്ചോ​​ടെ എ​​ൽ​​പി​​ജി സ​​ബ്സി​​ഡി പൂ​​ർ​​ണ​​മാ​​യി ഇ​​ല്ലാ​​താ​​ക്കാ​​നാ​​ണു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഒ​​റ്റ​​യ​​ടി​​ക്ക് സ​​ബ്സി​​ഡി മു​​ഴു​​വ​​ൻ പി​​ൻ​​വ​​ലി​​ച്ചാ​​ൽ അ​​തു ജ​​ന​​ങ്ങ​​ളി​​ൽ പെ​​ട്ടെ​​ന്ന് അ​​ധി​​ക ഭാ​​ര​​മു​​ണ്ടാ​​ക്കു​​മെ​​ന്നും അ​​തു വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​നു കാ​​ര​​ണ​​മാ​​വു​​മെ​​ന്നും സ​​ർ​​ക്കാ​​രി​​ന​​റി​​യാം. അ​​തു​​കൊ​​ണ്ടു ത​​ന്നെ​​യാ​​ണു ഘ​​ട്ടം ഘ​​ട്ട​​മാ​​യി വി​​ല വ​​ർ​​ധ​​ന ന​​ട​​പ്പാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.
വ​​രു​​ന്ന സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം മു​​ത​​ൽ ഇ​​പ്പോ​​ഴ​​ത്തേ​​തി​​നെ​​ക്കാ​​ൾ വ​​ലി​​യ തു​​ക അ​​ധി​​ക​​മാ​​യി ന​​ൽ​​കേ​​ണ്ടി​​വ​​രും പാ​​ച​​ക വാ​​ത​​ക​​ത്തി​​ന്. അ​​ടു​​ക്ക​​ള ബ​​ജ​​റ്റ് അ​​വ​​താ​​ള​​ത്തി​​ലാ​​വാ​​തി​​രി​​ക്കാ​​ൻ ന​​ന്നേ പ​​ണി​​പ്പെ​​ടേ​​ണ്ടി​​വ​​രും. ഇ​​ന്ധ​​ന ഉ​​പ​​യോ​​ഗം ശ​​രി​​ക്കും തീ​​ക്ക​​ളി ത​​ന്നെ​​യാ​​വു​​ന്നു. അ​​തു പെ​​ട്രോ​​ളാ​​യാ​​ലും ഡീ​​സ​​ലാ​​യാ​​ലും പാ​​ച​​ക വാ​​ത​​ക​​മാ​​യാ​​ലും വി​​മാ​​ന ഇ​​ന്ധ​​ന​​മാ​​യാ​​ലും. സ​​ബ്സി​​ഡി ചു​​മ​​ന്നു​​കൊ​​ണ്ടു ന​​ട​​ക്കാ​​ൻ ക​​ഴി​​യി​​ല്ല പൊ​​തു​​ഖ​​ജ​​നാ​​വി​​നെ​​ന്നു ക​​ടു​​പ്പ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മ്പോ​​ൾ സാ​​മ്പ​​ത്തി​​ക സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​വു​​ന്ന ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​സ്ഥ വി​​സ്മ​​രി​​ക്കു​​ന്ന​​തു ശ​​രി​​യാ​​ണോ ജ​​നാ​​ധി​​പ​​ത്യ സ​​ർ​​ക്കാ​​രു​​ക​​ൾ എ​​ന്ന ചോ​​ദ്യം അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലു​​ണ്ട്. പ​​ക്ഷേ, അ​​താ​​രു ഗൗ​​നി​​ക്കു​​ന്നു.
ഗാ​​ർ​​ഹി​​കാ​​വ​​ശ്യ​​ത്തി​​നു​​ള്ള സി​​ലി​​ണ്ട​​റി​​ന് 49 രൂ​​പ​​യാ​​ണ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഒ​​റ്റ​​യ​​ടി​​ക്കു വ​​ർ​​ധി​​പ്പി​​ച്ച​​ത്. വാ​​ണി​​ജ്യാ​​വ​​ശ്യ​​ത്തി​​നു​​ള്ള​​വ​​യ്ക്ക് എ​​ഴു​​പ​​ത്തെ​​ട്ടു രൂ​​പ​​യും. വീ​​ട്ടാ​​വ​​ശ്യ​​ത്തി​​നു​​ള്ള എ​​ൽ​​പി​​ജി​​ക്ക് സ​​ബ്സി​​ഡി​​യു​​ള്ള​​വ​​ർ​​ക്ക് 47.5 രൂ​​പ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലൂ​​ടെ തി​​രി​​കെ ല​​ഭി​​ക്കു​​മെ​​ന്ന് സ​​ർ​​ക്കാ​​ർ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു​​ണ്ട്. അ​​ങ്ങ​​നെ തി​​രി​​ച്ചു​​കി​​ട്ടു​​ന്ന​​വ​​ർ​​ക്ക് ഒ​​ന്ന​​ര രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യേ ഉ​​ണ്ടാ​​കു​​ന്നു​​ള്ളൂ എ​​ന്നാ​​ണ് അ​​വ​​കാ​​ശ​​വാ​​ദം. അ​​തു സ​​മ്മ​​തി​​ച്ചാ​​ൽ പോ​​ലും ഇ​​പ്പോ​​ൾ എ​​ൽ​​പി​​ജി സ​​ബ്സി​​ഡി ല​​ഭി​​ക്കാ​​ത്ത വ​​ലി​​യൊ​​രു വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ൾ രാ​​ജ്യ​​ത്തു​​ണ്ട് എ​​ന്നു മ​​റ​​ക്കാ​​നാ​​വി​​ല്ല.
വാ​​ണി​​ജ്യാ​​വ​​ശ്യ​​ത്തി​​നു​​ള്ള എ​​ൽ​​പി​​ജി​​യു​​ടെ വി​​ല കൂ​​ടു​​ന്ന​​ത് സ​​മൂ​​ഹ​​ത്തെ മൊ​​ത്ത​​ത്തി​​ൽ ബാ​​ധി​​ക്കും എ​​ന്ന​​തും ക​​ണ​​ക്കി​​ലെ​​ടു​​ക്ക​​ണം. ഹോ​​ട്ട​​ലു​​ക​​ളി​​ൽ വി​​ല വ​​ർ​​ധ​​ന​​യ്ക്ക് മ​​റ്റൊ​​രു സാ​​ധ്യ​​ത കൂ​​ടി തെ​​ളി​​യു​​ന്നു. ജി​​എ​​സ്ടി വ​​ന്ന​​പ്പോ​​ൾ ത​​ന്നെ ഹോ​​ട്ട​​ൽ ഭ​​ക്ഷ​​ണ​​ത്തി​​നു വി​​ല​​യേ​​റി​​യ​​താ​​ണ്. വ​​രും മാ​​സ​​ങ്ങ​​ളി​​ലെ​​ല്ലാം വി​​ല വ​​ർ​​ധ​​ന​​യു​​ണ്ടാ​​കും എ​​ന്നും പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള​​താ​​ണ്. അ​​തി​​ന്‍റെ ആ​​ഘാ​​ത​​വും പി​​ന്നാ​​ലെ വ​​രു​​ന്നു.
ക​​ഴി​​ഞ്ഞ മേ​​യ് മാ​​സ​​ത്തി​​നു ശേ​​ഷം അ​​ഞ്ചു ത​​വ​​ണ എ​​ൽ​​പി​​ജി വി​​ല വ​​ർ​​ധി​​പ്പി​​ച്ചു ക​​ഴി​​ഞ്ഞു. ക​​ഴി​​ഞ്ഞ​​മാ​​സം വ​​ർ​​ധി​​പ്പി​​ച്ച​​ത് ഏ​​ഴു രൂ​​പ​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജൂ​​ലൈ മു​​ത​​ൽ ഇ​​തു​​വ​​രെ സി​​ലി​​ണ്ട​​റി​​ന് 117 രൂ​​പ വ​​ർ​​ധി​​പ്പി​​ച്ചു ക​​ഴി​​ഞ്ഞു. ഓ​​ഗ​​സ്റ്റ് മു​​ത​​ൽ നാ​​ലു രൂ​​പ വീ​​തം കൂ​​ട്ടാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​ന​​മെ​​ങ്കി​​ലും ഇ​​പ്പോ​​ൾ ഒ​​റ്റ​​യ​​ടി​​ക്കാ​​ണ് 49 രൂ​​പ​​യും 78 രൂ​​പ​​യു​​മൊ​​ക്കെ കൂ​​ട്ടു​​ന്ന​​ത്. എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ൾ​​ക്കു സ​​ർ​​വ​​സ്വാ​​ത​​ന്ത്ര്യ​​മു​​ള്ള കാ​​ലം. ഇ​​ന്ധ​​ന വി​​ൽ​​പ്പ​​ന​​യി​​ൽ പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ലാ​​ഭ​​വും നി​​ല​​നി​​ൽ​​പ്പും മാ​​ത്ര​​മാ​​ണു കാ​​ര്യം എ​​ന്നു വ​​ന്നാ​​ൽ തീ​​വെ​​ട്ടി​​ക്കൊ​​ള്ള​​ക​​ൾ സ​​ഹി​​ച്ചു ക​​ഴി​​യേ​​ണ്ടി​​വ​​രും ജ​​ന​​ങ്ങ​​ൾ.
വി​​മാ​​ന ഇ​​ന്ധ​​ന വി​​ല നോ​​ക്കു​​ക. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഒ​​റ്റ​​യ​​ടി​​ക്ക് ആ​​റു ശ​​ത​​മാ​​ന​​മാ​​ണ് എ​​ടി​​എ​​ഫ് വി​​ല കൂ​​ട്ടി​​യ​​ത്. ഓ​​ഗ​​സ്റ്റി​​നു ശേ​​ഷം തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാ​​മ​​ത്തെ വി​​ല വ​​ർ​​ധ​​ന. സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് നാ​​ലു ശ​​ത​​മാ​​നം വി​​ല വ​​ർ​​ധി​​പ്പി​​ച്ചി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ത്തെ വി​​ല വ​​ർ​​ധ​​ന​​യോ​​ടെ ഒ​​രു കി​​ലോ​​ലി​​റ്റ​​ർ എ​​ടി​​എ​​ഫി​​ന് 3,025 രൂ​​പ വ​​ർ​​ധി​​ച്ച് 53,045 രൂ​​പ​​യാ​​യി ഡ​​ൽ​​ഹി​​യി​​ൽ. തു​​ട​​ർ​​ച്ച​​യാ​​യ വി​​ല വ​​ർ​​ധ​​ന​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ടി​​ക്ക​​റ്റ് നി​​ര​​ക്ക് വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണു വി​​മാ​​ന​​ക്ക​​മ്പ​​നി​​ക​​ൾ.
വി​​മാ​​ന യാ​​ത്രാ​​നി​​ര​​ക്കു വ​​ർ​​ധ​​ന സാ​​ധാ​​ര​​ണ​​ക്കാ​​രെ ബാ​​ധി​​ക്കു​​ക​​യേ​​യി​​ല്ല എ​​ന്ന വാ​​ദം അം​​ഗീ​​ക​​രി​​ക്കാ​​നാ​​വു​​മോ ഇ​​ക്കാ​​ല​​ത്ത്. പ്ര​​വാ​​സി​​ക​​ൾ ഏ​​റെ​​യു​​ള്ള കേ​​ര​​ള​​ത്തി​​ൽ എ​​ത്ര​​യോ കു​​ടും​​ബ​​ങ്ങ​​ളാ​​ണ് വി​​മാ​​ന​​ച്ചാ​​ർ​​ജ് കു​​തി​​ച്ചു​​യ​​രു​​ന്ന​​തി​​ൽ ആ​​ശ​​ങ്ക​​പ്പെ​​ടാ​​നു​​ള്ള​​ത്. ആ​​ഭ്യ​​ന്ത​​ര യാ​​ത്ര​​ക​​ൾ​​ക്കും വി​​മാ​​ന സ​​ർ​​വീ​​സി​​നെ ആ​​ശ്ര​​യി​​ക്കു​​ന്ന മ​​ല​​യാ​​ളി​​ക​​ൾ അ​​ട​​ക്കം ഇ​​ന്ത്യ​​ക്കാ​​ർ എ​​ത്ര​​യോ ഉ​​ണ്ട് ഇ​​ന്ന്. പൊ​​തു​​വി​​ൽ പ​​റ​​ഞ്ഞാ​​ൽ അ​​ടി​​ക്ക​​ടി ഇ​​ന്ധ​​നാ​​ഘാ​​തം ഏ​​ൽ​​പ്പി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ ന​​യം ജ​​ന​​പ​​ക്ഷ​​മാ​​ണോ എ​​ന്ന പ​​രി​​ശോ​​ധ​​ന സ​​ർ​​ക്കാ​​രി​​ലു​​ണ്ടാ​​കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.