FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Editorial

മെ​ട്രൊ: വേ​ഗം കു​റ​യ​രു​ത് അ​ടു​ത്ത ഘ​ട്ട​ങ്ങ​ൾ​ക്കും

Wednesday, Oct 4, 2017,11:25 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി മ​ഹാ​ന​ഗ​ര​ത്തി​നു സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മാ​യി​രു​ന്നു ഇ​ന്ന​ലെ. ര​ണ്ടു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി ഹൃ​ദ​യ​ത്തി​ലേ​റ്റി​യ മെ​ട്രൊ ട്രെ​യ്‌​നി​ലൂ​ടെ ന​ഗ​ര​വാ​സി​ക​ൾ ക​ന്നി​യാ​ത്ര ന​ട​ത്തി. ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ പ​ന്ത്ര​ണ്ടി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ച്ചി മെ​ട്രൊ ട്രെ​യ്ൻ പ​ദ്ധ​തി ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തെ​ങ്കി​ലും പാ​ലാ​രി​വ​ട്ട​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ 13 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള മെ​ട്രൊ ട്രെ​യ്‌​ൻ സ​ർ​വീ​സ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ കൗ​തു​ക​ക്കാ​ഴ്ച​യാ​യി​രു​ന്നു. പാ​ലാ​രി​വ​ട്ടം മു​ത​ൽ മ​ഹാ​രാ​ജാ​സ് കോ​ളെ​ജ് ഗ്രൗ​ണ്ട് വ​രെ മെ​ട്രൊ എ​ത്തി​യ​തോ​ടെ, ന​ഗ​ര​വാ​സി​ക​ൾ​ക്ക് അ​തൊ​രു അ​വ​ശ്യ സ​ർ​വീ​സ് ആ​യി മാ​റി. ജി​ല്ല​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക്, വാ​ഹ​ന ഹ​ബ് ആ​യ ക​ലൂ​രി​ലും ഷോ​പ്പി​ങ് ഹ​ബ് ആ​യ എം​ജി​റോ​ഡി​ലും ഹൈ​ക്കോ‌​ട​തി, ജി​ല്ലാ കോ​ട​തി, വി​വി​ധ സ​ബ് കോ​ട​തി​ക​ൾ, ബോ​ട്ട് ജെ​ട്ടി, ജി​ല്ലാ ആ​ശു​പ​ത്രി, നി​ര​വ​ധി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക​ൾ, പ്ര​ധാ​ന തീ​ർ​ഥാ​ട​ക കേ​ന്ദ്ര​ങ്ങ​ൾ, പ്ര​മു​ഖ വി​ദ്യാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും സു​ഖ​ക​ര​മാ​യും എ​ത്താ​വു​ന്ന അ​വ​സ്ഥ​യെ​ത്തി.
ആ​ലു​വ- പാ​ലാ​രി​വ​ട്ടം ഒ​ന്നാം​ഘ​ട്ടം പോ​ലെ, നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ലാ​ണ് മ​ഹാ​രാ​ജാ​സ് വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട​വും പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ൽ ആ​ലു​വ മു​ത​ൽ മ​ഹാ​രാ​ജാ​സ് വ​രെ​യാ​യി​രു​ന്നു ഒ​ന്നാം​ഘ​ട്ട​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ​ണി വൈ​കി​യ​തി​നാ​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ നി​ന്ന് മ​ഹാ​രാ​ജാ​സി​നെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. അ​താ​ണി​പ്പോ​ൾ മൂ​ന്ന​ര മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. മ​ഹാ​രാ​ജാ​സ് മു​ത​ൽ ആ​ലു​വ വ​രെ ഇ​നി പ​ര​മാ​വ​ധി 30 മ​നി​റ്റു​കൊ​ണ്ട് യാ​ത്ര ചെ​യ്യാം. റോ​ഡ് മാ​ർ​ഗം ഇ​പ്പോ​ൾ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ചെ​ല​വാ​കു​ന്ന സ്ഥാ​ന​ത്താ​ണി​ത്. ഹ​രി​ത​വാ​ത​ക​ങ്ങ​ൾ മൂ​ല​മു​ള്ള അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും അ​പ​ക​ട സാ​ധ്യ​ത​ക​ളും ഒ​ഴി​വാ​ക്കി​യ ശേ​ഷ​മാ​ണി​ത്.
ഒ​ന്നാം ഘ​ട്ടം ക​മ്മി​ഷ​ൻ ചെ​യ്തു മൂ​ന്നു മാ​സം പി​ന്നി​ടു​മ്പോ​ൾ, ശ​രാ​ശ​രി മു​പ്പ​തി​നാ​യി​രം യാ​ത്ര​ക്കാ​രാ​ണ് ഒ​രു ദി​വ​സം മെ​ട്രൊ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​തി​ന​കം പ​ത്തു കോ​ടി രൂ​പ​യി​ല​ധി​കം യാ​ത്ര​ക്കൂ​ലി​യാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. മെ​ട്രൊ​യു​ടെ ച​രി​ത്ര​ത്തി​ൽ മോ​ശ​മ​ല്ലാ​ത്ത ക​ല​ക്‌​ഷ​നാ​ണ് ഇ​തെ​ന്നാ​ണ് കൊ​ച്ചി മെ​ട്രൊ​യു​ടെ ഓ​പ്പ​റേ​റ്റി​ങ് അ​ഥോ​റി​റ്റി​യാ​യ കെ​എം​ആ​ർ​എ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. മൊ​ട്രൊ മ​ഹാ​രാ​ജാ​സ് വ​രെ നീ​ളു​ക​യും അ​ണ്ട​ർ 17 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ പോ​ലു​ള്ള മെ​ഗാ ഇ​വ​ന്‍റു​ക​ൾ എ​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​മാ​നം കൂ​ടു​മെ​ന്നാ​ണ് കെ​എം​ആ​ർ​എ​ലി​ന്‍റെ ക​ണ​ക്കൂ​കൂ​ട്ട​ൽ.
അ​തേ​സ​മ​യം, കൊ​ച്ചി മെ​ട്രൊ​യി​ൽ യാ​ത്ര​ക്കൂ​ലി കൂ​ടു​ത​ലാ​ണെ​ന്നാ​ണു മ​റു​വാ​ദം. ആ​ലു​വ മു​ത​ൽ മ​ഹാ​രാ​ജാ​സ് വ​രെ 50 രൂ​പ​യാ​ണു ടി​ക്ക​റ്റ് നി​ര​ക്ക്. ക​ലൂ​ർ സ്റ്റേ​ഷ​ൻ വി​ട്ടാ​ൽ എ​വി​ടെ ഇ​റ​ങ്ങി​യാ​ലും 50 രൂ​പ ടി​ക്ക​റ്റ് നി​ര​ക്ക് ന​ൽ​ക​ണം. പാ​ലാ​രി​വ​ട്ടം വ​രെ 40 രൂ​പ​യാ​ണു നി​ര​ക്ക്. സാ​ധാ​ര​ണ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ അ​തി​ന്‍റെ പ​കു​തി മാ​ത്ര​മേ വ​രൂ എ​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ മെ​ട്രൊ​യി​ൽ ക​യ​റി​ല്ലെ​ന്നാ​ണ് ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ മെ​ട്രൊ ട്രെ​യ്‌​ൻ മ​ഹാ​രാ​ജാ​സ് വ​രെ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഉ​യ​രു​മെ​ന്നും വ​രു​മാ​നം കൂ​ടു​ന്ന മു​റ​യ്ക്കു സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കു കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര ല​ഭ്യ​മാ​ക്കു​മെ​ന്നും കെ​എം​ആ​ർ​എ​ൽ പ​റ​യു​ന്നു. കൊ​ച്ചി നി​വാ​സി​ക​ളു​ടെ മ​ഹാ​മ​ന​സ്ക​ത​യാ​ണ് മെ​ട്രൊ റെ​യ്‌​ൽ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നാ​ണു പൊ​തു​വേ പ​റ​യു​ന്ന​ത്. ആ ​നി​ല​യ്ക്ക്, വ​രു​മാ​നം കു​റ​ഞ്ഞ സാ​ധാ​ര​ണ​ക്കാ​ർ​ക്കു കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര അ​നു​വ​ദി​ക്ക​പ്പെ​ട്ടാ​ൽ, കൊ​ച്ചി മെ​ട്രൊ​യു​ടെ തു​ട​ർ​ന്നു​ള്ള വ​ള​ർ​ച്ച​യ്ക്ക് അ​തു വ​ലി​യ തോ​തി​ൽ സ​ഹാ​യ​ക​ര​മാ​കും.
മ​ഹാ​രാ​ജാ​സ് മു​ത​ൽ വൈ​റ്റി​ല വ​രെ​യാ​ണ് അ​ടു​ത്ത റീ​ച്ച്. അ​തി​ന്‍റെ പ​ണി വ​ള​രെ വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​വ​സാ​ന റീ​ച്ച് ആ​യ തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട​യി​ലേ​ക്കു​ള്ള നി​ർ​മാ​ണം ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ്. ഈ ​റൂ​ട്ടി​ൽ സ്ഥ​ല​മെ​ടു​പ്പ് അ​ട​ക്കം വൈ​ത​ര​ണി​ക​ൾ നി​ര​വ​ധി​യു​ണ്ട്. അ​വ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​ൻ ന​ട​പ​ടി​ക​ളു​ണ്ടെ​ങ്കി​ലും ഒ​ന്നും യാ​ഥാ​ർ​ഥ്യ​ത്തോ​ട് അ​ടു​ക്കു​ന്നി​ല്ല. ഒ​ന്നും ര​ണ്ടും റീ​ച്ചി​ന്‍റെ വേ​ഗ​ത്തി​ല​ല്ല, പി​ന്നീ​ടു​ള്ള നി​ർ​മാ​ണം. ആ​ലു​വ മു​ത​ൽ പേ​ട്ട വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ​ച്ച​ക്കൊ​ടി കാ​ത്ത്, ക​ലൂ​ർ- കാ​ക്ക​നാ​ട് ലൈ​നും ആ​ലു​വ- നെ​ടു​മ്പാ​ശേ​രി ലൈ​നു​മു​ണ്ട്. ഒ​ന്നാം​ഘ​ട്ടം പ​ണി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​ക​രി​ച്ചു എ​ന്ന് ആ​ശ്വ​സി​ച്ചി​രി​ക്കാ​തെ, ഈ ​ഘ​ട്ട​ത്തി​ൽ​പ്പോ​ലും കാ​ല​താ​മ​സ​മു​ണ്ടാ​യി എ​ന്ന കു​റ​വു മ​ന​സി​ലാ​ക്കി ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ, കൊ​ച്ചി മെ​ട്രൊ പൂ​ർ​ണ രൂ​പ​ത്തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​വു​ക​യു​ള്ളൂ. വി​ശ്ര​മി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ല എ​ന്നു ത​ന്നെ തി​രി​ച്ച​റി​യ​ണം ബ​ന്ധ​പ്പെ​ട്ട​വ​രെ​ല്ലാം.