FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
India

ദവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഐഎസ്‌ഐ അനുവദിക്കില്ല: സഹോദരന്‍

Wednesday, Oct 4, 2017,11:20 IST By സ്വന്തം ലേഖകൻ A A A

മുംബൈ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് സഹോദരന്‍ ഇക്ബാല്‍ ഇബ്രാഹിം കസ്‌കര്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ ദാവൂദ് ആഗ്രഹിച്ചാല്‍തന്നെ പാക് ചാരസംഘടനയായ ഐഎസ്‌ഐ അതിന് അനുവദിക്കില്ലെന്ന് ഇബ്രാഹിം കസ്‌കര്‍ പറഞ്ഞു. പൊസീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് കസ്‌കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മോഷണക്കേസില്‍ കഴിഞ്ഞ മാസമാണ് ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിനെ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ദാവൂദ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്നും അത് ഐഎസ്‌ഐയ്ക്ക് വെല്ലുവിളിയാകുമെന്നും ഭയന്നാണ് ദാവൂദിനെ തടയുന്നതെന്ന് കസ്‌കര്‍ പറഞ്ഞു. ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്തുവന്നിരുന്നു. ദാവൂദിനെ ലണ്ടനില്‍വച്ച് കണ്ടിരുന്നുവെന്നും അയാള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്മലാനി 2015 ല്‍ വെളിപ്പെടുത്തിയിരുന്നു. മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയിലാണ് ഇപ്പോഴുള്ളത്. സഹോദന്‍ ഛോട്ടോ ഷക്കീല്‍, അനീസ് ഇബ്രാഹിം എന്നിവര്‍ ദാവൂദിന് ഒപ്പമുണ്ട്.