FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Scie & Tech

മാര്‍പ്പാപ്പയെയും നരേന്ദ്രമോദിയെയും പിന്‍തള്ളി ട്രംപ്

Thursday, Oct 5, 2017,11:01 IST By സ്വന്തം ലേഖകൻ A A A

ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പിന്‍തുടരുന്നത് വ്യക്തി എന്ന ഗാതി ഇനി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്വന്തം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്‍തള്ളിയാണ് ട്രംപ് ഒന്നാം സ്ഥാനത്ത് എത്തിയത്. 40 മില്ല്യണ്‍ ആള്‍ക്കാരാണ് ട്രംപിനെ ട്വിറ്ററില്‍ പിന്‍തുടരുന്നത്. ജനങ്ങളുമായി സംവദിക്കുന്നതിന് ട്വിറ്ററിനെയാണ് അമെരിക്കന്‍ പ്രസിഡന്റ് ഉപയോഗിക്കുന്നത്. തന്റെ ഭരണത്തിനെതിരെ പക്ഷപാതപരമായി രാജ്യത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ട്രംപിന്റെ ആരോപണം.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ 39.5 ആളുക്കളും നരേന്ദ്രമോദിയെ 34.9 ജനങ്ങളാണ് നരേന്ദ്ര മോദിയെ പിന്‍തുടരുന്നത്. ഒന്‍പത് ഭാഷകളിലായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അക്കൗണ്ടുകളുണ്ട്. വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതിനായാണ് ഇത്. എല്ലാ അക്കൗണ്ടുകളിലും ഒരേ സന്ദേശങ്ങള്‍ തന്നെയാണ് നല്‍കാറുള്ളത്.