FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Cinema

ഡോ. കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ജീ​വ​ച​രി​ത്രം സി​നി​മ​യാ​കു​ന്നു

Thursday, Oct 5, 2017,10:31 IST By സ്വന്തം ലേഖകൻ A A A

ഇ​രി​ങ്ങാ​ല​ക്കു​ട: ഐ​എ​സ്ആ​ര്‍ഒ മു​ന്‍ ചെ​യ​ര്‍മാ​നും ഇ​പ്പോ​ഴ​ത്തെ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​കെ. രാ​ധാ​കൃ​ഷ്ണ​ന്‍റെ ഔ​ദ്യോ​ഗി​ക നേ​ട്ട​ങ്ങ​ള്‍ ച​ല​ച്ചി​ത്ര​മാ​വു​ന്നു.
അ​ദ്ദേ​ഹം വി​ഭാ​വ​നം ചെ​യ്ത ലോ​ക പ്ര​ശ​സ്ത​മാ​യ മം​ഗ​ള്‍യാ​ന്‍ (ചൊ​വ്വ പ​ര്യ​വേ​ഷ​ണ ഉ​പ​ക​ര​ണം) ആം​രം​ഭ​ത്തെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ചെ​യ്യു​ന്ന ഒ​രു സി​നി​മ​യാ​ണ് നി​ഖി​ല്‍ അ​ഡ്വാ​നി നി​ര്‍മി​ക്കു​ന്ന​ത്.
ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്ന ചെ​റി​യ പ​ട്ട​ണ​ത്തി​ല്‍ നി​ന്നു​യ​ര്‍ന്നു വ​ന്നു പ​ല വെ​ല്ലു​വി​ളി​ക​ളും ത​ര​ണം ചെ​യ്ത് ലോ​ക പ്ര​ശ​സ്ത​നാ​യ ശാ​സ്ത്ര​ജ്ഞ​നാ​യി മാ​റി​യ ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍ പു​തു ത​ല​മു​റ​യ്ക്കു മാ​തൃ​ക​യാ​ണെ​ന്നും അ​താ​ണ് ഈ ​സി​നി​മ​യ്ക്കു​ള്ള പ്ര​ചോ​ദ​ന​മെ​ന്നും നി​ഖി​ല്‍ അ​ഡ്വാ​നി. എ​യ​ര്‍ ലി​ഫ്റ്റ്, ഡി ​ഡേ, ല​ക്നൗ സെ​ന്‍ട്ര​ല്‍ തു​ട​ങ്ങി​യ പ്ര​ശ​സ്ത സി​നി​മ​ക​ളു​ടെ നി​ര്‍മാ​താ​വാ​ണ് അ​ഡ്വാ​നി.
ഡോ. ​കെ. രാ​ധാ​കൃ​ഷ്ണ​ന്‍റെ ജീ​വ​ച​രി​ത്ര പു​സ്ത​ക​മാ​യ മൈ ​ഒ​ഡി​സി​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ബ​യോ​ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ലു​ള്ള സി​നി​മ നി​ര്‍മി​ക്കു​ന്ന​ത്.