FLASH NEWS
Breaking News
ജിഷ വധക്കേസ്: ശിക്ഷാവിധി വ്യാഴാഴ്ച
Top News

ട്രംപിനെ മന്ദബുദ്ധിയെന്ന് വിളിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി

Thursday, Oct 5, 2017,9:14 IST By സ്വന്തം ലേഖകൻ A A A

വാഷിങ്ടണ്‍: അമെരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നടത്തിയ മന്ദബുദ്ധി പരാമര്‍ശം നിഷേധിക്കാതെ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍. എന്നാല്‍ താന്‍ രാജി വയ്ക്കുന്നുവെന്ന വാര്‍ത്ത റെക്‌സ് ടില്ലര്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ നിഷേധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ടില്ലര്‍സണ്‍ പരാമര്‍ശം നിഷേധിക്കാതെ ഒഴിഞ്ഞുമാറി. ട്രംപിന്റെ പല നയങ്ങളോടും വിദേശകാര്യ സെക്രട്ടറിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും സഹികെട്ട അദ്ദേഹം ട്രംപിനെ മന്ദബുദ്ധിയെന്ന് വിളിച്ചുവെന്നും ഒരു സ്വകാര്യ ചാനലാണ് റിപ്പോര്‍ട്ടു ചെയ്തത്.

അതെസമയം, വിദേശകാര്യ സെക്രട്ടറിയും താനും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് റിപ്പോര്‍ട്ടു ചെയ്ത ടെലിവിഷന്‍ ചാനലിനെതിരെ ട്രംപിന്റെ ട്വീറ്റും വന്നു. എന്നാല്‍ റക്‌സ് ടില്ലര്‍സണിന്റെ മന്ദബുദ്ധി പരാമര്‍ശത്തോട് ട്രംപ് പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയ വിഷയത്തിലാണ് റക്‌സ് ടില്ലര്‍സണും ട്രംപും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തത്. ഉത്തരകൊറിയ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നുവെന്ന് ടില്ലഡസണ്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ചര്‍ച്ച വെറുതെയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്. ഇതോടെയാണ അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് വാര്‍ത്ത പുറത്തുവരാന്‍ കാരണം. വിദേശകാര്യസെക്രട്ടറി തന്നെ മന്ദബുദ്ധിയെന്ന് വിളിച്ച കാര്യം ട്രംപിനറിയാമെന്നാണ് ചാനലിന്റെ റിപ്പോര്‍ട്ട്. അധികം താമസിയാതെ ടില്ലര്‍സണും പുറത്താവുമെന്നാണ് ചാനലിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ വൈറ്റ്ഹൗസ് ഇതെല്ലാം നിഷേധിക്കുകയാണ്.