FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Editorial

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാകാം

Friday, Oct 6, 2017,10:48 IST By മെട്രൊ വാ‌ർത്ത A A A

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ നി​ശ്ച​യി​ക്കാ​ൻ ലോ​ക്സ​ഭ​യി​ലേ​ക്കും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും വെ​വ്വേ​റെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​യ​ത് 1967ലാ​ണ്. അ​തി​നു മു​ൻ​പ് ലോ​ക്സ​ഭ​യി​ലേ​ക്കും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ചാ​ണു ന‌​ട​ത്തി​യി​രു​ന്ന​ത്. അ​ര നൂ​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം രാ​ജ്യം വീ​ണ്ടും ഏ​കീ​കൃ​ത തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യം ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കു​ക​യും ഇ​ന്ന​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഒ. ​പി. റാ​വ​ത്ത് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ, ഇ​ക്കാ​ര്യം രാ​ജ്യ​ത്തെ മു​ഴു​വ​ൻ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും പൊ​തു ച​ർ​ച്ച​യ്ക്കും വി​ല​യി​രു​ത്ത​ലി​നും വി​ധേ​യ​മാ​കാ​ൻ പോ​കു​ന്നു. സ​മ​വാ​യ​വും അ​ന്തി​മ തീ​രു​മാ​ന​വും വ​ള​രെ അ​ക​ലെ​യാ​ണെ​ങ്കി​ലും ഏ​കീ​കൃ​ത തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്‌​ട്രീ​യ അ​ഴി​മ​തി​ക​ളും ഏ​റെ സ​ജീ​വ​മാ​യി​ത്ത​ന്നെ ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്.
രാ​ഷ്‌​ട്രീ‍യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ക എ​ന്ന​തി​ല​ല്ല, വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ചു വോ​ട്ടു​ക​ൾ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കാ​ൻ വ​ഴി​വി​ട്ട ഏ​തു മാ​ർ​ഗ​വും പ​രി​ശോ​ധി​ക്കു​ക എ​ന്ന​താ​ണ് ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും രാ​ഷ്‌​ട്രീ​യ അ​ഴി​മ​തി. വോ​ട്ട​ർ​മാ​രെ പ​ണം കൊ​ടു​ത്തു സ്വാ​ധീ​നി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച​വ​രെ ഭ​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ന​ൽ​കി പി​ന്നീ​ടു സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ഏ​ർ​പ്പാ​ടാ​ണ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ മ​ലീ​മ​സ​മാ​ക്കി​യ​ത്.
കാ​ല​ങ്ങ​ളാ​യി ഇ​തു തു​ട​രു​ക​യും ചെ​യ്യു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന​ത​ല്ല ഇ​പ്പോ​ഴ​ത്തെ സ്ഥി​തി. ലോ​ക്സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വെ​വ്വേ​റെ ന​ട​ക്കു​മ്പോ​ൾ മി​ക്ക വ​ർ​ഷ​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് എ​ന്ന ഭാ​രി​ച്ച സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണു സ​ർ​ക്കാ​രി​നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ​ക്കും ഉ​ണ്ടാ​കു​ന്ന​ത്.
2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നു മാ​ത്രം 4000 കോ​ടി രൂ​പ ചെ​ല​വാ​യി എ​ന്നാ​ണു ക​ണ​ക്ക്. 2009ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1100 കോ​ടി രൂ​പ ചെ​ല​വാ​യ സ്ഥാ​ന​ത്താ​ണ് ഇ​തെ​ന്നോ​ർ​ക്ക​ണം. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12,000 കോ​ടി രൂ​പ​യെ​ങ്കി​ലും ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്നു. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ചെ​ല​വ് അ​തി​ലും എ​ത്ര​യോ ഇ​ര​ട്ടി​യാ​കു​മെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.
പൊ​തു​ഫ​ണ്ടി​ൽ നി​ന്നും കോ​ർ​പ്പ​റേ​റ്റു​ക​ള​ട​ക്ക​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ​ഹ​സ്ര കോ​ടി​ക​ളാ​ണ് ഇ​ങ്ങ​നെ ധൂ​ർ​ത്ത​ടി​ക്കു​ന്ന​തെ​ന്നാ​ണ് ആ​സൂ​ത്ര​ണ ക​മ്മി​ഷ​നു പ​ക​രം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട നീ​തി ആ​യോ​ഗി​ന്‍റെ വി​മ​ർ​ശ​നം. ഈ ​അ​നാ​വ​ശ്യ ധൂ​ർ​ത്ത് ഒ​ഴി​വാ​ക്കാ​ൻ 2024 മു​ത​ൽ ലോ​ക്സ​ഭാ- നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ചു ന‌​ട​ത്ത​ണ​മെ​ന്ന് നീ​തി ആ​യോ​ഗ് നേ​ര​ത്തേ അ​വ​രു​ടെ വാ​ർ​ഷി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​താ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച​തും ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ഏ​റ്റു​പി​ടി​ച്ച​തും.
ദു​ർ​ച്ചെ​ല​വു​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഏ​റെ ഗു​ണ​ക​ര​വും പ്രാ​യോ​ഗി​ക​ത പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഏ​റെ ശ്ര​മ​ക​ര​വു​മാ​ണ് ഈ ​പ​രി​ഷ്കാ​രം. അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ഏ​കീ​കൃ​ത തെ​ര​ഞ്ഞെ​ടു​പ്പി​നു സ​ജ്ജ​മെ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ നി​ല​പാ​ട്. അ​ത് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ കേ​ര​ള​മ​ട​ക്കം നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ​ക​ളു​ടെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷം വ​രെ ന​ഷ്ട​പ്പെ​ടും. ഗു​ജ​റാ​ത്ത് അ​ട​ക്കം ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടു​ക​യും ചെ​യ്യും. കാ​ലാ​വ​ധി കു​റ​യു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ങ്കി​ലും എ​തി​ർ​പ്പു രൂ​ക്ഷ​മാ​കു​മെ​ന്ന് ഉ​റ​പ്പ്.
അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ 12,000 കോ​ടി രൂ​പ ചെ​ല​വി​ൽ വോ​ട്ടി​ങ് മെ​ഷി​നു​ക​ളും 3,400 കോ​ടി രൂ​പ ചെ​ല​വി​ൽ വി​വി പാ​റ്റ് മെ​ഷി​നു​ക​ളും വാ​ങ്ങാ​നി​രി​ക്കു​ക​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ. ഇ​വ ല​ഭ്യ​മാ​കു​ന്ന​തോ​ടെ, എ​ത്ര വ​ലി​യ വോ​ട്ടെ​ടു​പ്പും ഒ​രേ സ​മ​യം ന​ട​ത്താ​നാ​വും. സു​താ​ര്യ​ത​യും കൃ​ത്യ​ത​യും ഉ​റ​പ്പു വ​രു​ത്തി​യു​ള്ള വോ​ട്ടെ​ടു​പ്പ് ഒ​രേ സ​മ​യം കൃ​ത്യ​മാ​യി ന​ട​ത്താ​മെ​ന്നി​രി​ക്കെ, വ​ൻ​തോ​തി​ലു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും അ​ഴി​മ​തി​യും വ​രു​ത്തു​ന്ന ഭി​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്തി​നെ​ന്ന ചോ​ദ്യം തി​ക​ച്ചും യു​ക്തി​ഭ​ദ്രം.
തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ പ​റ​യു​മ്പോ​ലെ, 2018ൽ ​അ​തി​നു സാ​ധ്യ​ത കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ, നീ​തി ആ​യോ​ഗ് നി​ർ​ദേ​ശി​ക്കു​ന്ന​തു പോ​ലെ, 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ലെ​ങ്കി​ലും അ​തി​നു ക​ഴി​യു​മോ എ​ന്ന് രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.