FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
Cinema

വില്ലൻ‌ 27 ന്

Friday, Oct 6, 2017,17:54 IST By മെട്രൊ വാർത്ത A A A

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പിറക്കുന്ന വില്ലൻ 27 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. മാത്യൂസ് മാഞ്ഞൂരാനെെന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ മുഖ്യവേഷത്തിൽ തമിഴ്നടൻ വിശാലും ചിത്രത്തിലുണ്ട്. ശക്തിവേൽ പളനിസ്വാമിയെന്നാണ് വിശാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്.

മജ്ഞുവാര്യർ നായികയാകുന്ന ചിത്രത്തില്‌ ഹൻസിക മോട്ട്‌വാനി, സിദ്ധിഖ്, അജു വർഗീസ്, ചെമ്പൻ വിനോദ് ജോസ്, റാഷി ഖന്ന എന്നിവരുമുണ്ട്. റോക്‌ലൈൻ വെങ്കിടേഷ് നിർമ്മിച്ച ചിത്രം തമിഴിലും തെലുങ്കിലും പ്രദർശനത്തിന് എത്തിക്കും. രണ്ടു മണിക്കൂർ 18 മിനിട്ടാണ് ചിത്രത്തിന്‍റെ ദൈർഘ്യം.