FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Top News

സമാധാനത്തിനുള്ള നോബെൽ പുരസ്കാരം ഐകാനിന്

Friday, Oct 6, 2017,15:26 IST By മെട്രൊ വാർത്ത A A A

സ്റ്റോക്ക‌്‌ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ആണവായുധ നിർവ്യാപാനത്തിനായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ ക്യാമ്പയിൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺ (ഐ.സി.എ.എൻ- ഐകാൻ) എന്ന സംഘടനയ്ക്ക് ലഭിച്ചു. ആണവായുധ നിരോധന ഉടമ്പടിക്കു വേണ്ടി വാദിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണിത്.

2007ലാണ് കൂട്ടായ്മ രൂപംകൊണ്ടത്. 468 സംഘടനകൾ അടങ്ങുന്നതാണ് ഈ കൂട്ടായ്മ. ജനീവയാണ് ആസ്ഥാനം. 101 രാജ്യങ്ങളിൽ ഈ സംഘടനയ്ക്ക് വേരോട്ടമുണ്ട്. ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.