FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
kerala

സൗദിയിൽ അവസരം കുറയും: തൊഴിൽ വിസയുടെ കാലാവധി വെട്ടിക്കുറച്ചു

Friday, Oct 6, 2017,19:59 IST By മെട്രൊ വാർത്ത A A A

റിയാദ്: സൗദിയിൽ തൊഴില്‍വിസയുടെ കാലാവധി വെട്ടിക്കുറച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനുള്ള തൊഴില്‍വിസ കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായാണ് വെട്ടിച്ചുരുക്കിയത്. രാജ്യത്ത് ജോലി തേടിയെത്തുന്ന വിദേശികളുടെ എണ്ണം നിയന്ത്രിക്കാനും സ്വദേശികളുടെ തൊഴിൽ അവസരം വർധിപ്പിക്കുകയും ലക്ഷ്യമിട്ടുള്ളതാണ് സൗദി ഭരണകൂടത്തിന്‍റെ നടപടി.

ഇതോടെ സര്‍ക്കാര്‍ ജോലിക്കും വീട്ടുജോലിക്കും മാത്രമാകും ഇനി മുതല്‍ രണ്ടുവര്‍ഷം കാലാവധിയുള്ള തൊഴില്‍ വിസ അനുവദിക്കുക. ഇതുസംബന്ധിച്ച ഉത്തരവ് സാമൂഹികക്ഷേമ മന്ത്രാലയമാണ് പുറത്തിറക്കിയത്.