FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Editorial

കൊച്ചിയുടെ സ്വന്തം മണ്ണിലെ കാൽപ്പന്താരവം

Saturday, Oct 7, 2017,9:23 IST By മെട്രൊ വാർത്ത A A A

ഫു​ ട്ബോ​ളി​നെ ക്രി​ക്ക​റ്റ് കീ​ഴ​ട​ക്കു​ന്ന​തി​നു മു​ൻ​പ് കേ​ര​ള​ത്തി​ലെ​മ്പാ​ടും ഫു​ട്ബോ​ൾ ഗ്രൗ​ണ്ടു​ക​ളാ​യി​രു​ന്നു. ഏ​തു ചെ​റി​യ ചാം​പ്യ​ൻ​ഷി​പ്പി​നു പോ​ലും വ​ൻ ജ​ന​ക്കൂ​ട്ട​മെ​ത്തി​യ കാ​ലം. നാ​ലു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ വ​രാ​റു​ള്ള ഫി​ഫ ക​പ്പ് ചാം​പ്യ​ൻ​ഷി​പ്പ് നേ​രി​ൽ കാ​ണാ​ൻ അ​വ​സ​രം കി​ട്ടാ​ത്ത​വ​ർ​ക്കു കാ​ൽ​പ്പ​ന്തു​ക​ളി‍യു​ടെ കാ​വ്യാ​ത്മ​ക​ത വ​ർ​ണി​ച്ചു​കൊ​ടു​ക്കാ​ൻ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലി​റ​ങ്ങു​ന്ന ദി​ന​പ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​ശ്ര​യം. മ​ല​യാ​ള​ക്ക​ര​യു​ടെ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ മ​നം നി​റ​ഞ്ഞു നേ​രി​ട്ടു ക​ണ്ട​ത് സ​ന്തോ​ഷ് ട്രോ​ഫി ചാം​പ്യ​ൻ​ഷി​പ്പും ഫെ​ഡ​റേ​ഷ​ൻ ക​പ്പും. ഫു​ട്ബോ​ൾ സു​വ​ർ​ണാ​ധി​പ​ത്യ​ത്തി​ന്‍റെ ഗ​ത​കാ​ല സ്മ​ര​ണ പു​തു​ക്കി കേ​ര​ള​ക്ക​ര​യി​ൽ ഇ​ന്നു വീ​ണ്ടും ഫു​ട്ബോ​ൾ വ​സ​ന്തം വി​രി​യു​ന്നു. ക​ലൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ.
2017ൽ ​ര​ണ്ടു മ​ഹാ സം​ഭ​വ​ങ്ങ​ൾ​ക്കാ​ണു കൊ​ച്ചി ന​ഗ​രം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ഒ​ന്ന് മെ​ട്രൊ റെ​യ്ൽ. ര​ണ്ട്, ഫി​ഫ അ​ണ്ട​ർ 17 ലോ​ക ഫു​ട്ബോ​ൾ ചാം​പ്യ​ൻ​ഷി​പ്പ്. ര​ണ്ടി​നെ‍യും കൂ​ട്ടി​യി​ണ​ക്കി മ​ഹാ​ന​ഗ​ര​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണു മ​ല​യാ​ള​ക്ക​ര ഒ​ന്ന​ട​ങ്കം. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്റ്റേ​ഡി​യ​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ലൂ​രി​ലേ​ത്. ഒ​രു ല​ക്ഷ​ത്തി​ൽ​പ്പ​രം കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന കൂ​റ്റ​ൻ സ​മു​ച്ച​യം. 1997ലെ ​ഇ​ന്ത്യ-​ഇ​റാ​ക്ക് നെ​ഹ്റു ക​പ്പ് ഫു​ട്ബോ​ൾ ചാം​പ്യ​ൻ​ഷി​പ്പി​ലാ​ണ് ഇ​ത്ര​യും ആ​ളു​ക​ൾ ഒ​ന്നി​ച്ചി​രു​ന്നു ഫു​ട്ബോ​ൾ ആ​സ്വ​ദി​ച്ച​ത്.
സാ​ഫ് ഫു​ട്ബോ​ൾ, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്‌​ട്ര ഫു​ട്ബോ​ൾ തു​ട​ങ്ങി​യ ചാം​പ്യ​ൻ​ഷി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്താ​രാ​ഷ്‌​ട്ര ഫു​ട്ബോ​ളി​ന്‍റെ അ​വ​സാ​ന വാ​ക്കാ​യ ഫി​ഫ​യു​ടെ സ​ർ​വ​സ​മ്മി​തി​യോ​ടെ​യു​ള്ള ഒ​രു ചാം​പ്യ​ൻ​ഷി​പ്പ് കേ​ര​ള​ത്തി​ൽ വി​ശി​ഷ്യ, ക​ലൂ​ർ സ്റ്റേ​ഡി‍യ​ത്തി​ൽ ഇ​താ​ദ്യ​മാ​ണ്. അ​ങ്ങ​നെ​യൊ​രു അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തെ​യും കേ​ര​ള​ത്തെ​യും കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ കൊ​ച്ചി നി​വാ​സി​ക​ൾ​ക്കും സ്റ്റേ​ഡി​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​ക​ളാ​യ ഗ്രേ​റ്റ​ർ കൊ​ച്ചി​ൻ ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​ക്കും ഇ​തു ചാ​രി​താ​ർ​ഥ്യ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​ണ്.
ഫു​ട്ബോ​ളി​ൽ ഫി​ഫ​യു​ടെ​യും ക്രി​ക്ക​റ്റി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്‍റെ​യും പൂ​ർ​ണ അം​ഗീ​കാ​രം നേ​ടി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ്റ്റേ​ഡി​യ​മാ​ണു ക​ലൂ​ർ. ഈ ​അം​ഗീ​കാ​രം സാ​ങ്കേ​തി​കം മാ​ത്ര​മ​ല്ല. പ്ര​യോ​ഗ​ത​ല​ത്തി​ലും യാ​ഥാ​ർ​ഥ്യ​മാ​യി എ​ന്നാ​ണ് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​വി​ടെ പ​ന്തു​രു​ളു​മ്പോ​ൾ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ക. ക​ലൂ​രി​ലെ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ ഇ​തി​ന​കം പ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്.
ക​ലൂ​രി​നു പു​റ​മേ, തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ര്യ​വ​ട്ടം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി‍യ​വും ഈ ​യോ​ഗ്യ​ത​ക​ൾ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​നു ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ കി​ട്ടി​യി​ല്ല. ഇ​ക്ക​ഴി​ഞ്ഞ ദേ​ശീ​യ ഗെ​യിം​സി​നു ശേ​ഷം കേ​ര​ള​ത്തി​ലെ കാ​യി​ക വി​നോ​ദ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ വ​മ്പ​ൻ പു​രോ​ഗ​തി​ക​ൾ കൈ​വ​രി​ച്ചെ​ങ്കി​ലും കാ​യി​ക താ​ര​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യി​ൽ അ​തു വേ​ണ്ട​ത്ര പ്ര​തി​ഫ​ലി​ച്ചി​ല്ല.
ഒ​രു കാ​ല​ത്ത് അ​ത്‌​ല​റ്റി​ക്സി​ലും ഗെ​യിം​സി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കു പ​ഴ​യ പ്രൗ​ഢി ന​ഷ്ട​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ബം​ഗാ​ളി​നും ഗോ​വ​യ്ക്കും ഒ​പ്പ​മാ​യി​രു​ന്നു ഒ​രു​കാ​ല​ത്ത് കേ​ര​ളം. എ​ന്നാ​ൽ ഈ ​പ്ര​താ​പ​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തെ​പ്പോ​ലെ ത​ന്നെ, ബം​ഗാ​ളും ഗോ​വ​യും പ​ഞ്ചാ​ബും മ​ഹാ​രാ​ഷ്‌​ട്ര​യു​മൊ​ക്കെ എ​ന്നേ പി​ന്ത​ള്ള​പ്പെ​ട്ടു. ഇ​ന്നി​പ്പോ​ൾ മ​ണി​പ്പൂ​ർ അ​ട​ക്ക​മു​ള്ള വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ആ​ധി​പ​ത്യം.
ഫി​ഫ അ​ണ്ട​ർ 17 ചാം​പ്യ​ൻ​ഷി​പ്പി​ൽ മ​ണി​പ്പൂ​രി​ൽ നി​ന്ന് എ​ട്ടു​പേ​ർ ജേ​ഴ്സി അ​ണി​യു​മ്പോ​ൾ ബം​ഗാ​ളി​ൽ നി​ന്ന് ക​ഷ്ടി​ച്ചു മൂ​ന്നു പേ​ർ. തൃ​ശൂ​ർ സ്വ​ദേ​ശി കെ.​പി. രാ​ഹു​ലി​നു കൂ​ടി അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ലോ​ക ക​പ്പ് പോ​രാ​ട്ടം കേ​ര​ളം ഗ്യാ​ല​റി​യി​ലി​രു​ന്നു കാ​ണു​മാ​യി​രു​ന്നു. സീ​നി​യ​ർ ഫി​ഫ ചാം​പ്യ​ൻ​ഷി​പ്പ് യോ​ഗ്യ​താ റൗ​ണ്ട് ക​ട​ക്കു​ന്ന​തി​ൽ കാ​ണാ​പ്പു​റ​ത്താ​ണ് ഇ​ന്ത്യ. അ​ടു​ത്ത ഒ​രു ദ​ശാ​ബ്ദ​ത്തി​നു​ള്ളി​ൽ​പ്പോ​ലും അ​തി​നു ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നി​ല്ല. രാ​ഹു​ലി​ന​പ്പു​റ​ത്ത് ഏ​റെ താ​ര​ങ്ങ​ളെ ക​ണ്ടു​വ​യ്ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല എ​ന്ന​തു കേ​ര​ള​ത്തി​ന്‍റെ ഫു​ട്ബോ​ൾ ശാ​പം.
1950ക​ളി​ലും അ​റു​പ​തു​ക​ളി​ലും ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ ചാം​പ്യ​ന്മാ​രെ​ന്ന വി​ശേ​ഷ​ണ​മു​ണ്ടാ​യി​രു​ന്നു ഇ​ന്ത്യ​യ്ക്ക്. 1956ലെ ​മെ​ൽ​ബ​ൺ ഒ​ളിം​പി​ക്സി​ൽ ഗോ​വ​ക്കാ​ര​ൻ നെ​വി​ൻ ഡി​സൂ​സ നേ​ടി​യ ഹാ​ട്രി​ക് ഗോ​ൾ, ഇ​ന്നും ഒ​ളിം​പി​ക്സി​ൽ ഏ​ഷ്യ​ക്കാ​ർ മ​റി​ക​ട​ന്നി​ട്ടി​ല്ലാ​ത്ത റെ​ക്കൊ​ഡ് ആ​ണ്. 128 ഡെ​സി​മ​ൽ എ​ന്ന റെ​ക്കോ​ഡ് ആ​ര​വം കേ​ൾ​പ്പി​ച്ചി​ട്ടു​ള്ള ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക്, ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ ന​ട്ടു​ന​ന​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ്വ​ന്തം മ​ണ്ണി​ലേ​ക്ക് വി​രു​ന്നെ​ത്തു​ന്ന ആ​ഗോ​ള കൗ​മാ​ര കാ​ൽ​പ്പ​ന്ത് ക​വി​ത​യെ, മ​ല​യാ​ള​ക്ക​ര​യു​ടെ ന​യ​മ്പും ന​തോ​ന്ന​ത​യു​മാ​ക്കാം, ഒ​രി​ക്ക​ലും ചോ​രാ​ത്ത ആ​വേ​ശ​ത്തോ​ടെ.