FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Scie & Tech

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാൻ നാസ

Saturday, Oct 7, 2017,12:13 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ:ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാൻ അമെരിക്കൻ ബഹിരാകാശ സംഘടനയായ നാസ. ഗ്രഹാന്തരദൗത്യങ്ങൾക്കുള്ള ഇടത്താവളമായി ചന്ദ്രനെ മാറ്റുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം.  പദ്ധതി യാഥാർത്ഥ്യമാക്കാൻ വേണ്ട സഹായം നൽകുമെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് വ്യകതമാക്കി.

ചന്ദ്രനിൽ ചെന്ന് കാൽപ്പാടുകൾ പതിപ്പിക്കുകയും കൊടി നാട്ടുകയും മാത്രമല്ല ലക്ഷ്യം. അതിനുമപ്പുറമുള്ള കാര്യങ്ങൾക്കാണ് ശ്രമിക്കുന്നത്. മനുഷ്യനെ അയക്കാനുള്ള പദ്ധതി ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ബറാക് ഓബാമ തടഞ്ഞ് വെച്ചിരുന്നു. ഈ പദ്ധതി നടപ്പാക്കാനാണ് ട്രംപിന്‍റെ തീരുമാനം.