FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Crime

പീഡനത്തിനിരയായ കുട്ടിയെ പരിശോധിക്കാന്‍ വിസമ്മതിച്ച വനിത ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

Saturday, Oct 7, 2017,19:42 IST By മെട്രൊ വാർത്ത A A A

പത്തനംതിട്ട: അയിരൂരില്‍ പീഡനത്തിനിരയായ അഞ്ച് വയസുകാരിയെ പരിശോധിക്കാന്‍ വിസമ്മതിച്ച കോഴഞ്ചരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് നടപടി. ഡോക്ടർമാരായ ഗംഗ, ലേഖ എന്നിവരക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ കുട്ടിയെ ചികിത്സയ്ക്കാ‍യി കോഴഞ്ചേരി ആശുപത്രിയിൾ എത്തിച്ചിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്‌ടർമാരും കുട്ടിയെ പരിശോധിക്കാൻ കൂട്ടാക്കാതെ ആറ് മണിക്കൂറോളം പരിശോധനാ മുറിയുടെ പുറത്ത് നിറുത്തുകയായിരുന്നു.

സംഭവം വിവാദമായതിനെ തുടർന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തിൽ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു. ഈ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും കൈമാറിയിരുന്നു. നേരത്തെ, പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയും രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശം നല്‍കിയിരുന്നു.