FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
Nri

ബെഹ്റനിലെ മോഹൻലാൽ ഫാൻസിന്‍റെ നേതൃത്വത്തിൽ ബീച്ച് ശുചീകരണം

Saturday, Oct 7, 2017,15:15 IST By മെട്രൊ വാർത്ത A A A

ബെഹ്റിൻ: സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ശുചീകരണപരിപാടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അസ്രി ബീച്ച് ശുചീകരണം നടത്തി.

ബെഹ്റിന്‍ ലാല്‍ കെയെര്‍സ് പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി എഫ്.എം ഫൈസല്‍, ട്രെഷറര്‍ ഷൈജു, വൈസ് പ്രസിഡന്‍റ് ടിറ്റോ ഡേവിസ്, ജോ സെക്രെട്ടറി അരുണ്‍ തൈക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി .