FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
Nri

സൗദിയില്‍ ഏറ്റുമുട്ടൽ: രണ്ട് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു, ആക്രമണ പദ്ധതി വിഫലമാക്കി

Saturday, Oct 7, 2017,19:14 IST By മെട്രൊ വാർത്ത A A A

റിയാദ്: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിനു പദ്ധതിയിട്ട രണ്ട് ഐഎസ് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൗദി സുരക്ഷാസേന. ചാവേര്‍ ആക്രമണ പദ്ധതി തകര്‍ത്തതായും, പരിശോധനയ്ക്കിടെ അഞ്ചു ഭീകരരെ പിടികൂടിയതായും പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു. ഇവരിൽ നിന്നും ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് യമനികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലാണ് റിയാദിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട സംഘത്തെ കണ്ടെത്തിയത്.

റിയാദിന്‍റെ കിഴക്കൻ പ്രദേശമായയ അൽ-റിമാലിലെ വിശ്രമ കേന്ദ്രത്തിലും, പടിഞ്ഞാറന്‍ മേഖലയായ അൽ നമാറിലെ ഫ്‌ളാറ്റിലും ഉൾപ്പെടെ മൂന്നു കേന്ദ്രങ്ങളിലാണ് സുരക്ഷാ സൈന്യം റെയ്ഡ് നടത്തിയത്. അല്‍-റിമാല്‍ സ്ട്രീറ്റില്‍ സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോള്‍ ആക്രമണത്തിനു ശ്രമിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റെയ്ഡിനിടെ അല്‍ നമാറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരന്‍, സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.