FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Breaking News

അണ്ടര്‍ 17 ലോകകപ്പ്: കൊച്ചിയിൽ മഞ്ഞപ്പടയ്ക്ക് വിജയം

Saturday, Oct 7, 2017,19:03 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ആവേശം അലതല്ലിയ ബ്രസീല്‍ സ്‌പെയിന്‍ കൗമാര പോരാട്ടത്തില്‍ മഞ്ഞപ്പടയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. മത്സരത്തില്‍ ആദ്യ ലീഡ് സ്‌പെയിന് ലഭിച്ചെങ്കിലും ശക്തമായ മുന്നേറ്റങ്ങളോടെ ബ്രസീല്‍ മത്സരത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരടിച്ച മത്സരത്തില്‍ സ്‌പെയിനിനെതിരെ 2-1 ന്റെ വിജയമാണ് ബ്രസീല്‍ നേടിയത്. നാലാം മിനിറ്റില്‍ മുഹമ്മദ് മുഖ്‌ലിസ് അടിച്ച ഗോളിന് 25ാം മിനിറ്റില്‍ ലിങ്കണ്‍ കൊറയയിലൂടെയും ആദ്യപകുതിയിലെ അധികസമയത്ത് പൗളിഞ്ഞോയിലൂടെയുമാണ് ബ്രസീല്‍ മറുപടി നല്‍കിയത്. തങ്ങളെ ചേര്‍ത്തുപിടിച്ച കേരളക്കരയിലെ ആരാധകരെ മൈതാനമധ്യത്ത് നിന്ന് കൈയ്യടിച്ച് അഭിനന്ദിച്ച് ലാറ്റിനമെരിക്കന്‍ ശക്തികളുടെ കൗമാരപ്പട അണ്ടര്‍ 17 ലോകകപ്പിന്റെ ആദ്യജയം ആസ്വദിച്ചു.