FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Scie & Tech

കുട്ടികളുടെ ഫോണ്‍ ഇനി മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; ഫാമിലി ലിങ്കുമായി ഗൂഗിള്‍

Saturday, Oct 7, 2017,17:02 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: കുട്ടികള്‍ ഫോണില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നും ഏതൊക്കെ ആപ്ലിക്കേഷന്‍സ് ഉപയോഗിക്കുന്നും അറിയാന്‍ വേണ്ടി ഇനി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഫോണ്‍ പരിശോധിക്കേണ്ടി വരില്ല. പലപ്പോഴും മക്കളുടെ ഫോണ്‍ രഹസ്യമായി പരിശോധിച്ചാലും ഗുണമുണ്ടാകാറില്ല. മാതാപിതാക്കള്‍ പരിശോധിച്ചേക്കും എന്നറിയാവുന്നതുകൊണ്ട് അതിനുള്ള മുന്‍കരുതലുകള്‍ കുട്ടികള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതാണ് ഇതിന് കാരണം. മാതാപിതാക്കളുടെ പ്രധാന പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ടെക് ഭീമന്‍ ഗൂഗിള്‍. ഫാമിലി ലിങ്ക് എന്ന പേരിലാണ് മാതാപിതാക്കള്‍ക്കായുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പുറത്തിറക്കിരിക്കുന്നത്.

കുട്ടികളുടെ ഫോണ്‍ എവിടെയിരുന്നുകൊണ്ടും നിയന്ത്രിക്കാന്‍ ഫാമിലി ലിങ്കിലൂടെ സാധിക്കും. ഫോണില്‍ ഏതൊക്കെ ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നും മറ്റെന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും. കുട്ടികള്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ സ്റ്റോപ്പ് ചെയ്യാനും ദൂരെയിരുന്നു കൊണ്ടു തന്നെ ഫോണ്‍ ലോക്ക് ചെയ്യാനുമെല്ലാം ഫാമിലി ലിങ്ക് ആപ്ലിക്കേഷനിലൂടെ സാധിക്കും. നിലവില്‍ അമെരിക്കയില്‍ മാത്രമാണ് ഫാമിലി പരീക്ഷണടിസ്ഥാനത്തില്‍ എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4ന് മുകളിലുള്ള എല്ലാ പതിപ്പുകളിലും ഐഫോണ്‍ ഐഒഎസ്9 ന് ശേഷമുള്ള പതിപ്പുകളിലും ഫാമിലി ലിങ്ക് ലഭ്യമാകും.