FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
Top News

അ​ശ​ര​ണ​രു​ടെ സൈ​ക്കി​ൾ ദീ​ദി

Sunday, Oct 8, 2017,8:00 IST By റീ​ന വ​ർ​ഗീ​സ് ക​ണ്ണി​മ​ല A A A

കോ​ട്ട​യ​ത്തു നി​ന്നു ബി​ഹാ​റി​ലേ​ക്കൊ​ഴു​കി​യ കാ​രു​ണ്യ​പ്ര​വാ​ഹം. ജീ​വ​ജ​ലം പോ​ലും തി​ര​സ്ക​രി​ക്ക​പ്പെ​ട്ട അ​ധ​സ്ഥി​ത​ർ​ക്കി​ട​യി​ലേ​ക്ക് ക​രു​ണ​യു​ടെ ഹ​സ്ത​വു​മാ​യെ​ത്തി​യ സി​സ്റ്റ​ർ സു​ധാ വ​ർ​ഗീ​സ്. ബി​ഹാ​റി​ലെ തോ​ട്ടി​പ്പ​ണി​ക്കാ​രാ​യ മു​സ​ഹ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നും, അ​വ​കാ​ശ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ് സി​സ്റ്റ​റു​ടെ ജീ​വി​തം. അ​വ​രെ പ​ഠി​പ്പി​ക്കു​ന്ന​തി​നും, അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി​യും, ജീ​വി​തോ​ന്ന​മ​ന​ത്തി​നു വേ​ണ്ടി​യും സ്റ്റി​സ്റ്റ​ർ ജീ​വി​തം ത​ന്നെ മാ​റ്റി വ​ച്ചു.സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നീ​തി​നി​ഷേ​ധ​ത്തി​നെ​തി​രെ പോ​രാ​ടി, ന​ല്ല ജീ​വി​ത​ത്തി​ന്‍റെ നീ​ർ​ച്ചാ​ലു​ക​ൾ തെ​ളി​ച്ചു ന​ൽ​കി. രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ച സി​സ്റ്റ​റു​ടെ ജീ​വി​ത​പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്നു തു​ട​രു​ന്നു.

കോ​ട്ട​യം കു​റു​പ്പ​ന്ത​റ​യ്ക്ക​ടു​ത്തു കാ​ഞ്ഞി​ര​ത്താ​നം സ്വ​ദേ​ശി​യാ​ണ് സി​സ്റ്റ​ർ സു​ധ. എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ബി​ഹാ​റി​ലെ തോ​ട്ടി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദൈ​ന്യ​ത വാ​യി​ച്ച​റി​ഞ്ഞ് അ​വ​ർ​ക്കു ത​ണ​ലാ​കാ​ൻ കൊ​തി​ച്ചു. മ​ക​ളു​ടെ പി​ടി​വാ​ശി മാ​താ​പി​താ​ക്ക​ളെ സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി​യെ​ങ്കി​ലും, പി​ന്നീ​ട് 1965ൽ ​സി​സ്റ്റേ​ഴ്സ് ഒ​ഫ് നോ​ട്ട​ർ​ഡാം ബീ​ഹാ​ർ ശാ​ഖ​യു​ടെ ദൈ​വ​വി​ളി ക്യാ​മ്പി​ലേ​ക്ക്.
ബീ​ഹാ​റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ഗ​ങ്ങ​ളു​ടെ പ​രി​ഗ​ണ​ന പോ​ലും ല​ഭി​ക്കാ​ത്ത സ​ഹ​ജീ​വി​ക​ളു​ടെ ജീ​വി​തം മ​ന​സു പോ​റി​ച്ച​ത്. മു​സ​ഹ​ർ വി​ഭാ​ഗ​ക്കാ​ർ​ക്കു ന​ല്ല വ​സ്ത്രം ധ​രി​ക്കാ​നോ, വൃ​ത്തി​യാ​യി ന​ട​ക്കാ​നോ,വി​ദ്യാ​ഭ്യാ​സം നേ​ടാ​നോ അ​വ​കാ​ശ​മി​ല്ലാ​യി​രു​ന്നു.

സ്ത്രീ​ക​ൾ ക്രൂ​ര​ബ​ലാ​ത്സം​ഗ​ത്തി​നും ഇ​ര​യാ​യി​രു​ന്നു. അ​തി​നെ​തി​രെ ശ​ബ്ദി​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഇ​തെ​ല്ലാം ത​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണെ​ന്നു പോ​ലും തി​രി​ച്ച​റി​വി​ല്ലാ​ത്ത​വ​ർ. സ​വ​ർ​ണ​സ​മു​ദാ​യ​ങ്ങ​ൾ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​രു​ന്ന​ത് ഒ​രു കാ​ര്യ​ത്തി​നു മാ​ത്രം, വി​ശ​പ്പേ​റു​മ്പോ​ൾ ന​ല്ല മു​ഴു​ത്ത എ​ലി​യെ ചു​ട്ടു തി​ന്നാ​ൻ.
അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ ജീ​വി​തം നേ​രെ​യാ​ക്കാ​നാ​യി സി​സ്റ്റ​ർ ഇ​റ​ങ്ങി​ത്തി​രി​ച്ചു. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ അ​വ​ർ​ക്കി​ട​യി​ൽ മു​ഴു​വ​ൻ​സ​മ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​ങ്ങ​ളു​ണ്ടാ​യി. ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി മ​ഠ​ത്തി​ൽ അ​റി​യി​ച്ച​തോ​ടെ ക​ട​മ്പ​ക​ൾ നീ​ങ്ങി. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​നു വേ​ണ്ടി ജീ​വി​ക്കാ​നാ​ണ് ഞാ​നെ​ത്തി​യ​തെ​ന്നു കോ​ൺ​ഗ്രി​ഗേ​ഷ​നെ മ​ന​സി​ലാ​ക്കി. ഗ്രാ​മ​ങ്ങ​ളി​ലെ ജീ​വി​തം ഇ​ന്നും വ​ള​രെ​യ​ധി​കം ദു​രി​ത​പൂ​ർ​ണ്ണ​മാ​ണെ​ന്നു സി​സ്റ്റ​ർ സു​ധ പ​റ​യു​ന്നു. സൈ​ക്കി​ളി​ലാ​ണ് സി​സ്റ്റ​റി​ന്‍റെ യാ​ത്ര​ക​ള​ത്ര​യും. അ​തോ​ടെ സൈ​ക്കി​ൾ ദീ​ദി എ​ന്ന പേ​രു വീ​ണു.
1986 കാ​ല​ഘ​ട്ട​ത്തി​ൽ, അ​വ​ർ താ​മ​സി​ക്കു​ന്ന മ​ൺ​കു​ടി​ലു​ക​ളി​ലൊ​ന്നി​ലാ​യി സി​സ്റ്റ​റു​ടെ വാ​സം.
സ​മു​ദാ​യ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ൾ നി​ര​ന്ത​രം ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​കു​ന്ന​തു ക​ണ്ടു സ​ഹി​ക്ക​വ​യ്യാ​തെ, അ​വ​ർ​ക്കു നി​യ​മ​പ​രി​ര​ക്ഷ ന​ൽ​കാ​നാ​യി സി​സ്റ്റ​ർ 1989ൽ ​നി​യ​മ​ബി​രു​ദ​മെ​ടു​ത്തു. അ​ന്നു​മു​ത​ൽ സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യും ശാ​ക്തീ​ക​ര​ണ​ത്തി​നാ​യു​മു​ള്ള പോ​രാ​ട്ടം ആ​രം​ഭി​ച്ചു.

ഒ​രി​ക്ക​ൽ ആ​റു വ​യ​സു​ള്ള ഒ​രു പെ​ൺ​കു​ട്ടി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി​ച്ച്, പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നി​ഷേ​ധാ​ത്മ​ക​മാ​യി​രു​ന്നു മു​തി​ർ​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​തി​ക​ര​ണം. ആ ​പ്ര​തി​ക​ര​ണം രേ​ഖാ​മൂ​ലം എ​ഴു​തി​ത്ത​രാ​നും, പ​രാ​തി ത​ന്ന​തി​ന്‍റെ പേ​രി​ൽ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നു​റ​പ്പു ത​രാ​നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പോ​ലീ​സ് ഒ​ന്നു​മെ​ഴു​തി ന​ൽ​കി​യി​ല്ല. എ​ന്നി​ട്ടും സി​സ്റ്റ​ർ പോ​രാ​ട്ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചി​ല്ല.
മ​റ്റൊ​രു പീ​ഡ​ന​ക്കേ​സി​ൽ പ​രാ​തി ന​ൽ​കി പ​ത്തു ദി​വ​സ​മാ​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി എ​ടു​ക്കാ​താ​യ​പ്പോ​ൾ, പ​തി​നൊ​ന്നാം ദി​വ​സം പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​ഞ്ഞു. സ്കൂ​ളി​ൽ പോ​കാ​ത്ത, വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത, ഹീ​ന​രി​ൽ ഹീ​ന​രെ​ന്നു മു​ദ്ര കു​ത്ത​പ്പെ​ട്ട മു​ഹ​സ​ഹ​ർ വി​ഭാ​ഗ​ത്തി​ലെ സ്ത്രീ​ക​ളും നീ​തി​ക്കാ​യി അ​ണി​നി​ര​ന്നു. ഒ​ടു​വി​ൽ പ്ര​തി പി​ടി​യി​ലാ​യി.