FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Crime

ഉഴവൂര്‍ വിജയന്‍റെ മരണത്തിൽ എന്‍സിപി നേതാവിനെതിരെ കേസെടുത്തേക്കും

Sunday, Oct 8, 2017,13:57 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്‍റായിരുന്ന ഉഴവൂര്‍ വിജയന്‍റെ മരണത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സുൾഫിക്കർ മയൂരിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ചിന്‍റെ ശുപാര്‍ശ. സുൾഫിക്കർ ഫോണില്‍ വിളിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഉഴവൂര്‍ വിജയനെ മാനസികമായി തളര്‍ത്തിയെന്നും ഇത് രോഗം വഷളാകാന്‍ ഇടയാക്കിയെന്നും ആയിരുന്നു ആരോപണം.

നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ശുപാര്‍ശ നല്‍കുന്നത്. സുൾഫിക്കറിനെതിരേ വധഭീഷണിയടക്കം ചുമത്തി കേസെടുത്ത് അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് ഐ.ജി ആർ.ശ്രീജിത്ത് സർക്കാരിന് സമർപ്പിച്ച ശുപാരശയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗതാഗതത വകുപ്പ് മന്ത്രിയായ തോമസ് ചാണ്ടിയുടെ അടുത്ത അനുയായി കൂടിയാണ് സുല്‍ഫിക്കര്‍ മയൂരി.

ലൈംഗികാരോപണ കുരുക്കിൽപ്പെട്ട് എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയുകയും തോമസ് ചാണ്ടി പകരം ചുമതല ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന ഉഴവൂര്‍ വിജയന്‍, തോമസ് ചാണ്ടയുടെ എതിര്‍പക്ഷത്താണെന്ന് ധാരണ പരന്നതോടെ അദ്ദേഹത്തിനെതിരെയും പാര്‍ട്ടിയില്‍ ആക്ഷേപങ്ങള്‍ ശക്തമായി. ഇതിനിടെയാണ് സുല്‍ഫിക്കര്‍ മയൂരി, വിജയനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം.