FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

ജാർഖണ്ഡിനെ അട്ടിമറിച്ച് രഞ്​ജിയിൽ കേരളത്തിന്​ വിജയത്തുടക്കം

Sunday, Oct 8, 2017,18:30 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ജാര്‍ഖണ്ഡിനെ അട്ടിമറിച്ച് രഞ്ജിയില്‍ കേരളത്തിന് വിജയത്തുടക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ ആധികാരിക വിജയം. സ്കോര്‍: ജാര്‍ഖണ്ഡ്- 202 & 89, കേരളം- 259 & 34/1.

ഒന്നാം ഇന്നിങ്സില്‍ 202 റണ്‍സെടുത്ത ജാര്‍ഖണ്ഡ് രണ്ടാം ഇന്നിങ്സില്‍ 89 റണ്‍സിന് പുറത്തായി. തുടർന്ന് വിജയലക്ഷ്യമായ 33 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. മല്‍സരത്തിലാകെ 11 വിക്കറ്റും ഒരു അര്‍ധ സെഞ്ചുറിയും നേടിയ കേരളത്തിന്‍റെ ജലജ് സക്സേനയാണ് കളിയിലെ താരം.