FLASH NEWS
Breaking News
ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി
Nri

ഭീകരാക്രമണം: സൗദിയിൽ സുരക്ഷ ശക്തമാക്കി

Sunday, Oct 8, 2017,20:12 IST By മെട്രൊ വാർത്ത A A A

ജിദ്ദ: രാജകൊട്ടാരത്തിന് നേർക്കുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാതലത്തിൽ സൗദിയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. രാജ്യത്തെ പ്രധാന പള്ളികളും വാണിജ്യ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്‍റെ കർശന സുരക്ഷാവലയത്തിലാണ്. മരുഭൂമിയിലെ എണ്ണ ഖനന കേന്ദ്രങ്ങളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തിയതായും സുരക്ഷാസേന അറിയിച്ചു

അതേസമയം, അൽസലാം കൊട്ടാരത്തിനു നേരെയുണ്ടായ ആക്രമണത്തിനെ കുറിച്ചന്വേഷിക്കാൻ ഉന്നത പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ആഭ്യന്തരവകുപ്പ് പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. രാജ്യത്ത് സമീപകാലത്തായി നിരവധി ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും രാജകൊട്ടാരത്തിനു സമീപം നടന്ന ആക്രമണത്തെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.