FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Breaking News

സൗദി കൊട്ടാരത്തിനു സമീപം വെടിവയ്പ്പ്; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Sunday, Oct 8, 2017,8:20 IST By സ്വന്തം ലേഖകൻ A A A

ജിദ്ദ: സൗദി അറേബ്യയയിലെ അല്‍സലാം കൊട്ടാരത്തിനു സമീപം നടന്ന വെടിവയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കൊട്ടാരത്തിന്റെ പടിഞ്ഞാറന്‍ ഗേറ്റിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. സൗദി പൗരനായ മന്‍സൂര്‍ അല്‍ അംരി (28) ആണ് സുരക്ഷ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്. കാല്‍നിഷ്‌കോവ് റൈഫിളും മൂന്നു മൊളോട്ടോവ് കോക്ക്‌ടെയിലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
വേനല്‍ക്കാലത്ത് രാജകുടുംബം തങ്ങളുടെ ഔദ്യോഗിക വ്യാപാരങ്ങള്‍ ആലോചിക്കുന്നത് ഈ കൊട്ടാരത്തില്‍ വച്ചാണ്. റഷ്യന്‍ സന്ദര്‍ശനത്തിലായതിനാല്‍ സൗദി രാജാവ് സ്ഥലത്തുണ്ടായിരുന്നില്ല. അല്‍ സലാം കൊട്ടാരത്തിനു സമീപമുള്ള ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് മന്‍സൂര്‍ വെടിയുതിര്‍ത്തത്. വാഹനത്തില്‍ ഗേറ്റിനു സമീപമെത്തിയ അമ്രി ഇറങ്ങിയയുടന്‍ തന്നെ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച സൗദി സൈനികര്‍ ഇയാളെ വധിച്ചു. സംഭവവുമായി ഭീകര സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.