FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Nri

അബുദാബിയിൽ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച യുവാവിന് കനത്ത പിഴ

Monday, Oct 9, 2017,20:51 IST By മെട്രൊ വാർത്ത A A A

അബുദാബി: സഹപ്രവർത്തകയ്ക്ക് അശ്ലീലസന്ദേശം അയച്ച യുവാവിന് കനത്ത പിഴ ശിക്ഷ നൽകി അബുദാബി ക്രിമിനൽ കോടതി. ഫോൺഉടമയായ യുവാവിന്‍റെ അനുമതി ഇല്ലാതെയാണ് ഈയാൾ സഹപ്രവർ‌ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചത്. 50000 ദിർഹമാണ് പിഴയായി വിധിച്ചിരിക്കുന്നത്.

യുവതി ഉടൻ തന്നെ പരാതി നൽകുകയായിരുന്നു. കേസ് അന്വേഷണത്തിൽ ഫോണിന്‍റെ ഉടമയല്ല സന്ദേശം അയച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ഏഷ്യക്കാരനായ യുവാവ് കുറ്റസമ്മതം നടത്തുകയായിരുന്നു.