FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Articles

അ​മ്മ ന​മ്മ​ളെ ക​ണ്ടെ​ത്തു​ന്നു

Monday, Oct 9, 2017,10:50 IST By സ്വാ​മി ജ്ഞാ​നാ​മൃ​താ​ന​ന്ദ​പു​രി A A A

ഒ​രു വ്യാ​ഴാ​ഴ്ച ദി​വ​സം. അ​മ്മ പ്രാ​ർ​ഥ​നാ​മ​ന്ദി​ര​ത്തി​ല്‍ ഭ​ക്ത​ര്‍ക്കു ദ​ര്‍ശ​നം ന​ൽ​കു​ന്നു. സ​മ​യം ആ​റു​മ​ണി​യാ​കാ​റാ​യി. വെ​റു​തെ ക​ട​പ്പു​റ​ത്തേ​ക്കു ന​ട​ന്നു. തി​ങ്ക​ള്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം മ​ക്ക​ളോ​ടൊ​പ്പം അ​മ്മ ധ്യാ​ന​ത്തി​നെ​ത്താ​റു​ള്ള​ത് ഈ ​ക​ട​ല്‍ത്തീ​ര​ത്താ​ണ്. ആ​ശ്ര​മ​ത്തി​നു പി​ന്നി​ലെ റോ​ഡ് ക​ട​ന്നു​ചെ​ല്ലു​മ്പോ​ള്‍ കാ​ണു​ന്ന ആ​യു​ര്‍വേ​ദ കേ​ന്ദ്ര​ത്തോ​ടു ചേ​ര്‍ന്നു​ള്ള മ​ണ​ല്‍പ്പ​ര​പ്പ്. തെ​ങ്ങു​ക​ളും കാ​റ്റാ​ടി​മ​ര​ങ്ങ​ളും നി​ഴ​ല്‍ വീ​ഴ്ത്തു​ന്ന തീ​രം. മാ​ന​ത്ത് അ​സ്ത​മ​യ​സൂ​ര്യ​ന്‍റെ അ​രു​ണ​കി​ര​ണ​ങ്ങ​ള്‍ ചാ​ലി​ച്ച നി​റ​ക്കൂ​ട്ട്. അ​തി​ല്‍നി​ന്നും ഉ​യി​ര്‍ക്കൊ​ണ്ട വ​ര്‍ണ​ചി​ത്ര​ങ്ങ​ള്‍ നി​റ​ഞ്ഞ നീ​ലാ​കാ​ശം. കു​ഞ്ഞു തി​ര​ക​ളെ ത​ഴു​കി​യെ​ത്തു​ന്ന തെ​ന്ന​ലി​ന്‍റെ കു​ളി​ര്‍മ. എ​ല്ലാ​ത്തി​നു​മു​പ​രി ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ല്‍ അ​വി​ടു​ത്തെ സാ​ന്നി​ധ്യം- അ​ത​നു​ഭ​വി​ച്ചു ത​ന്നെ അ​റി​യ​ണം.

ഇ​ന്നു ക​ട​ല്‍ത്തീ​രം ഏ​താ​ണ്ടു വി​ജ​നം. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ര്‍ മാ​ത്ര​മേ ധ്യാ​ന​ത്തി​നാ​യി തീ​ര​ത്തെ​ത്തി​യി​ട്ടു​ള്ളൂ. അ​മ്മ​യു​ടെ ദ​ര്‍ശ​നം ന​ട​ക്കു​ന്ന​തി​നാ​ല്‍ എ​ല്ലാ​വ​രും പ്രാ​ർ​ഥ​നാ​മ​ന്ദി​ര​ത്തി​ലാ​ണ്. തീ​ര​ത്ത് ഒ​രു ഭ​ക്ത​ന്‍ ധ്യാ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അ​ൽ​പ്പ​നേ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം ധ്യാ​നം മ​തി​യാ​ക്കി എ​ഴു​ന്നേ​റ്റു.
ഞാ​ന്‍ ചോ​ദി​ച്ചു, “”എ​വി​ടെ നി​ന്നാ​ണു വ​രു​ന്ന​ത്?’’
മു​ന്നോ​ട്ടു ന​ട​ക്കു​വാ​ന്‍ തു​നി​ഞ്ഞ അ​ദ്ദേ​ഹം എ​ന്‍റെ ചോ​ദ്യം കേ​ട്ടി​ട്ടു പ​റ​ഞ്ഞു, “”കോ​ഴി​ക്കോ​ട്.’’
“”എ​ത്ര കാ​ല​മാ​യി അ​മ്മ​യെ കാ​ണാ​ന്‍ വ​രു​ന്നു?’’
“”കു​റെ വ​ര്‍ഷ​ങ്ങ​ളാ​യി.’’
“”അ​മ്മ​യു​ടെ അ​ടു​ത്തേ​ക്കു വ​രാ​നു​ണ്ടാ​യ കാ​ര​ണം?’’
എ​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ല​ഭി​ച്ച​ത് ഒ​രു മ​റു​ചോ​ദ്യ​മാ​ണ്, “”നി​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ടാ​ണു ജ​നി​ച്ച​ത്?’’ “”എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കും മ​ക​നാ​യി പി​റ​ന്നു. അ​ത്ര​ത​ന്നെ!’’
“”അ​തു നി​ങ്ങ​ളു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നോ?’’
“”എ​ന്‍റെ അ​മ്മ​യ്ക്കും അ​ച്ഛ​നും ഞാ​ന്‍ മ​ക​നാ​യി ജ​നി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​പ​ക്ഷേ, ഇ​ന്ന അ​മ്മ​യു​ടെ മ​ക​നാ​യി ഇ​ന്ന കു​ടും​ബ​ത്തി​ല്‍ ജ​നി​ക്ക​ണം എ​ന്നു​ള്ള​ത് എ​ന്‍റെ പൂ​ര്‍വ​ജ​ന്മ ക​ര്‍മ​ഫ​ല​മാ​കാം.’’ എ​ന്‍റെ മ​റു​പ​ടി കേ​ട്ട ഭ​ക്ത​ന്‍ തു​ട​ര്‍ന്നു, “”ഞാ​ന്‍ അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി​യ​തി​നെ​ക്കു​റി​ച്ച് എ​നി​ക്കും അ​തു മാ​ത്ര​മേ പ​റ​യു​വാ​നു​ള്ളൂ. ഞാ​ന്‍ അ​മ്മ​യെ ഗു​രു​വാ​യി സ്വീ​ക​രി​ച്ചു എ​ന്നു പ​റ​യു​വാ​ന്‍ എ​നി​ക്കു ക​ഴി​യു​ന്നി​ല്ല. അ​വി​ടു​ന്നെ​ന്നെ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു കാ​ര​ണ​മാ​യ​ത് ഒ​രു പ​ക്ഷേ, എ​ന്‍റെ പൂ​ര്‍വ​ജ​ന്മ സു​കൃ​ത​മാ​കാം. അ​തു​മ​ല്ലെ​ങ്കി​ല്‍ എ​ന്‍റെ അ​ച്ഛ​ന​മ്മ​മാ​രു​ടെ​യോ കു​ടും​ബ​ത്തി​ലു​ള്ള​വ​രു​ടെ​യോ സു​കൃ​ത​മാ​കാം. സ​ർ​വോ​പ​രി അ​വി​ടു​ത്തെ അ​പാ​ര​കാ​രു​ണ്യം ത​ന്നെ. എ​ന്തു​ത​ന്നെ​യാ​യാ​ലും എ​ന്‍റെ ക​ഴി​വു​കൊ​ണ്ട് അ​മ്മ​യെ അ​റി​ഞ്ഞ് അ​വി​ടു​ത്തെ സ​ന്നി​ധി​യി​ലെ​ത്തി എ​ന്നു പ​റ​യു​വാ​നു​ള്ള ച​ങ്കൂ​റ്റം എ​നി​ക്കി​ല്ല.’’ ‌
ഇ​ത്ര​യും പ​റ​ഞ്ഞി​ട്ട് അ​ദ്ദേ​ഹം ഭ​ജ​ന​യി​ല്‍ പ​ങ്കു​കൊ​ള്ളാ​നാ​യി ആ​ശ്ര​മ​ത്തി​ലേ​ക്കു ന​ട​ന്നു. അ​ദ്ദേ​ഹം പോ​യി​ക്ക​ഴി​ഞ്ഞി​ട്ടും ആ ​വാ​ക്കു​ക​ള്‍ എ​ന്‍റെ മ​ന​സി​ലു​യ​ര്‍ത്തി​യ അ​ല​ക​ള്‍ അ​ട​ങ്ങി​യി​ല്ല. അ​തി​ന്‍റെ തി​ര​യി​ള​ക്കം ശ​ക്ത​മാ​യ​തു​പോ​ലെ എ​നി​ക്കു തോ​ന്നി.
പ​ല​രും പ​റ​യാ​റു​ള്ള​ത് “ഞാ​ന്‍ അ​മ്മ​യെ ഇ​ത്ര വ​ര്‍ഷം മു​ന്‍പു ക​ണ്ടു’, അ​ത​ല്ലെ​ങ്കി​ല്‍ “ഇ​ന്ന ദി​വ​സ​മാ​ണു ഞാ​ന്‍ അ​മ്മ​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്’ എ​ന്നും മ​റ്റു​മാ​ണ്. ആ ​ഭ​ക്ത​ന്‍റെ വാ​ക്കു​ക​ള്‍ എ​ന്നി​ല്‍ ഒ​രു പു​തു​ചി​ന്ത​യ്ക്കു പാ​ത​യൊ​രു​ക്കി.
വാ​സ്ത​വ​ത്തി​ല്‍ നാം ​അ​മ്മ​യെ ക​ണ്ടെ​ത്തു​ക​യാ​ണോ? അ​തോ, അ​മ്മ ന​മ്മ​ളെ ക​ണ്ടെ​ത്തു​ക​യാ​ണോ? ലോ​ക​ത്ത് എ​ത്ര​യോ കോ​ടി ജ​ന​ങ്ങ​ളു​ണ്ട്. എ​ന്നി​ട്ട് എ​ന്തു​കൊ​ണ്ട് അ​വ​ര്‍ക്കെ​ല്ലാ​വ​ര്‍ക്കും അ​മ്മ​യു​ടെ സ​വി​ധ​ത്തി​ല്‍ എ​ത്താ​നാ​വു​ന്നി​ല്ല. മാ​വി​ല്‍ നി​റ​യെ മാ​ങ്ങ​ക​ളു​ണ്ട്. എ​ന്നാ​ല്‍ തോ​ട്ട​ക്കാ​ര​ന്‍ അ​തി​ല്‍നി​ന്നും പ​ഴു​ത്ത​തും പ​ഴു​ക്കാ​ന്‍ പാ​ക​മാ​യ​തും മാ​ത്ര​മേ പ​റി​ക്കു​ക​യു​ള്ളൂ. മാ​ങ്ങ വി​ചാ​രി​ച്ച​തു​കൊ​ണ്ടു മാ​ത്രം അ​തു തോ​ട്ട​ക്കാ​ര​ന്‍റെ കൈ​യി​ലെ​ത്തു​ക​യി​ല്ല. അ​തി​നു തോ​ട്ട​ക്കാ​ര​ന്‍ ത​ന്നെ വി​ചാ​രി​ക്ക​ണം.
അ​മ്മ​യു​ടെ വാ​ക്കു​ക​ളാ​ണ് ഓ​ര്‍മ വ​രു​ന്ന​ത്. “സൂ​ര്യ​ന്‍റെ പ്ര​കാ​ശം കൊ​ണ്ടാ​ണു ന​മു​ക്കു സൂ​ര്യ​നെ കാ​ണു​വാ​ന്‍ ക​ഴി​യു​ന്ന​ത്.’’
എ​ത്ര വാ​സ്ത​വം, സൂ​ര്യ​ന്‍ പ്ര​കാ​ശി​ച്ചി​ല്ല എ​ങ്കി​ല്‍ ന​മു​ക്കെ​ങ്ങ​നെ സൂ​ര്യ​നെ ദ​ര്‍ശി​ക്കാ​നാ​വും. അ​തു​പോ​ലെ മ​ഹാ​ത്മാ​ക്ക​ളു​ടെ കൃ​പ ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണു ന​മു​ക്ക​വ​രെ അ​റി​യു​വാ​ന്‍ സാ​ധി​ക്കു​ന്ന​ത്. മ​ഹാ​ത്മാ​ക്ക​ളെ തി​രി​ച്ച​റി​യു​വാ​നാ​യി അ​വ​രു​ടെ ബാ​ഹ്യ​രൂ​പ​ത്തി​ല്‍ എ​ന്തു പ്ര​ത്യേ​ക​ത​യാ​ണു​ള്ള​ത്. അ​ങ്ങ​നെ ഒ​ന്നു​മി​ല്ലാ​തി​രു​ന്നി​ട്ടു കൂ​ടി അ​വ​രു​ടെ സ​മീ​പ​ത്തു ന​മു​ക്കെ​ത്തു​വാ​ന്‍ ക​ഴി​യു​ന്ന​ത് അ​വ​രു​ടെ അ​പാ​ര കാ​രു​ണ്യം ഒ​ന്നു​കൊ​ണ്ടു​മാ​ത്ര​മാ​ണ്. ത​ന്‍റെ കു​ഞ്ഞു ജ​നി​ച്ചു​വീ​ണ നി​മി​ഷം മു​ത​ല്‍ അ​തി​ന്‍റെ വ​ള​ര്‍ച്ച നോ​ക്കി​ക്കാ​ണു​ന്ന ഒ​ര​മ്മ​യെ​പ്പോ​ലെ, അ​വി​ടു​ത്തെ ദൃ​ഷ്ടി എ​ന്നും എ​പ്പോ​ഴും ന​മ്മോ​ടൊ​പ്പ​മു​ണ്ട്. പ​ക്ഷേ, ന​മ്മു​ടെ മ​ന​സ് മ​റ്റു വി​ഷ​യ​ങ്ങ​ളി​ലേ​ക്കു പോ​കു​മ്പോ​ള്‍ ന​മ്മ​ള്‍ അ​വി​ടു​ത്തെ സാ​ന്നി​ധ്യ​ത്തി​ല്‍ നി​ന്നും അ​ക​ലു​ക​യാ​ണ്. എ​ന്നാ​ല്‍ അ​വി​ടു​ന്ന് ഒ​രി​ക്ക​ലും ന​മ്മി​ല്‍നി​ന്ന് അ​ക​ലു​ന്നി​ല്ല. കാ​ര​ണം, വാ​സ്ത​വ​ത്തി​ല്‍ അ​വി​ടു​ന്നു ന​മ്മു​ടെ ബോ​ധം ത​ന്നെ​യാ​ണ്. ഈ “​ബോ​ധം’ നി​ല​നി​ര്‍ത്തു​ക എ​ന്ന​താ​ണു ന​മു​ക്കു ക​ര​ണീ​യ​മാ​യി​ട്ടു​ള്ള​ത്.
ജീ​വി​ത​ത്തി​ല്‍ ഏ​തെ​ങ്കി​ലും സ​മ​യ​ത്തു നി​റ​ഞ്ഞ സ​ന്തോ​ഷം അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍; ആ​ലോ​ചി​ച്ചാ​ല​റി​യാം, ആ ​നി​മി​ഷ​ങ്ങ​ളി​ല്‍ ന​മ്മു​ടെ മ​ന​സ് ആ ​ബോ​ധ​ത്തി​ല്‍ വി​ല​യി​ച്ചി​രു​ന്നു എ​ന്ന്. ന​മ്മു​ടെ മ​ന​സി​നെ പൂ​ര്‍ണ​മാ​യും ന​മ്മു​ടെ ബോ​ധ​സ്വ​രൂ​പ​മാ​യ അ​മ്മ​യി​ല്‍ നി​ല​നി​ര്‍ത്തു​വാ​ന്‍ ക​ഴി​യു​ന്ന വേ​ള​ക​ളാ​ണു ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ആ​ന​ന്ദ​പ്ര​ദ​മാ​യ നി​മി​ഷ​ങ്ങ​ള്‍. മ​ന​സ് അ​വി​ടെ​നി​ന്നും കൊ​ച്ചു​കൊ​ച്ച് ആ​ഗ്ര​ഹ​ങ്ങ​ളി​ലേ​ക്കും പി​ന്നീ​ട്, അ​വ​യു​ടെ സ​ഫ​ലീ​ക​ര​ണ​ത്തി​ലേ​ക്കു​മാ​യി അ​വി​ടു​ത്തെ സാ​മീ​പ്യ​ത്തി​ല്‍നി​ന്നും പി​ന്‍വാ​ങ്ങു​മ്പോ​ള്‍ ന​മ്മു​ടെ മ​ന​സി​നെ അ​സ്വ​സ്ഥ​ത​ക​ള്‍ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി. മ​ന​സ് സം​ഘ​ര്‍ഷ​ഭ​രി​ത​മാ​കു​ന്നു. അ​സ്വ​സ്ഥ​മാ​കു​ന്നു. സ്വ​ന്തം അ​മ്മ​യി​ല്‍നി​ന്നും അ​ക​ന്നു​പോ​യ ഒ​രു പി​ഞ്ചു​കു​ഞ്ഞി​നെ​പ്പോ​ലെ ന​മ്മു​ടെ മ​ന​സ് കേ​ഴാ​ന്‍ തു​ട​ങ്ങും. ആ ​കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍ നി​ർ​ത്താ​നാ​യി ഏ​തൊ​ക്കെ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ വാ​ങ്ങി ന​ൽ​കി​യാ​ലും തു​ട​ക്ക​ത്തി​ല്‍ ക​ര​ച്ചി​ലി​ന് അ​ൽ​പ്പം ശ​മ​നം​ക​ണ്ടു എ​ന്നു​വ​രാം. കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞാ​ല്‍ ലോ​ക​ത്തെ ഒ​രു വ​സ്തു​വി​നും ആ ​കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല​ട​ക്കു​വാ​നാ​വി​ല്ല. ക​ര​ച്ചി​ല്‍ നി​ൽ​ക്ക​ണ​മെ​ങ്കി​ല്‍ സ്വ​ന്തം അ​മ്മ​യെ​ത്ത​ന്നെ ല​ഭി​ക്ക​ണം.
ഭൗ​തി​ക​വി​ഷ​യ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി ദുഃ​ഖ​ത്തി​നു ശാ​ശ്വ​ത ശ​മ​നം ക​ണ്ടെ​ത്താ​മെ​ന്ന​തും ഇ​തു​പോ​ലെ വ്യാ​മോ​ഹം മാ​ത്ര​മാ​ണ്. അ​തി​ന് ഏ​ക​മാ​ർ​ഗം സ്വ​ന്തം ബോ​ധ​ത്തി​ലേ​ക്ക്, അ​മ്മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ക എ​ന്ന​തു മാ​ത്ര​മാ​ണ്. അ​തി​നാ​യി ഓ​രോ നി​മി​ഷ​വും അ​വി​ടു​ത്തെ മ​ന്ത്രം ജ​പി​ക്കാം. ഓ​രോ വ​സ്തു​വി​ലും ഓ​രോ വ്യ​ക്തി​യി​ലും ഓ​രോ ജീ​വ​നി​ലും അ​വി​ടു​ത്തെ ദ​ര്‍ശി​ക്കാം. അ​തി​നു​ള്ള ശ​ക്തി​യും മ​ന​സും ന​ൽ​കാ​നാ​യി ന​മു​ക്ക് അ​വി​ടു​ത്തോ​ടു പ്രാ​ർ​ഥി​ക്കാം. മ​ന​സി​ലെ ഓ​ള​ങ്ങ​ള്‍ ഒ​ന്ന​ട​ങ്ങി അ​ൽ​പ്പ​നേ​രം ക​ണ്ണു​ക​ള്‍ അ​ട​ച്ചു. തി​ര​ക​ള്‍ ക​ര​യി​ലെ ക​ല്ലു​ക​ളി​ല്‍ വ​ന്ന​ല​ച്ച​പ്പോ​ള്‍ മു​ഴ​ങ്ങി​യ ശ​ബ്ദം എ​ന്നെ അ​തി​ശ​യി​പ്പി​ച്ചു. അ​തു മ​റ്റൊ​ന്നു​മാ​യി​രു​ന്നി​ല്ല, “അ​മ്മ’ എ​ന്നാ​യി​രു​ന്നു. കാ​തു​ക​ള്‍ക്ക​രി​കി​ലൂ​ടെ ഊ​ളി​യി​ട്ട ഇ​ളം​കാ​റ്റി​ന്‍റെ മു​ഴ​ക്ക​ത്തി​ലും കേ​ട്ട​ത് “അ​മ്മേ’ എ​ന്നാ​യി​രു​ന്നു.
* * * * * * * * *
മ​ഹാ​ത്മാ ക​ബീ​ര്‍ ഇ​ങ്ങ​നെ പാ​ടി​യി​ട്ടു​ണ്ട്, “”എ​ന്‍റെ മു​ന്നി​ല്‍ ഗു​രു​വും ഈ​ശ്വ​ര​നും ഒ​രേ സ​മ​യം വ​ന്നു​നി​ന്നാ​ല്‍ ഞാ​ന്‍ ആ​രെ ആ​ദ്യം പ്ര​ണ​മി​ക്കും? സം​ശ​യം വേ​ണ്ട, ഗു​രു​വി​നെ​ത്ത​ന്നെ. കാ​ര​ണം, എ​നി​ക്ക് ഈ​ശ്വ​ര​നെ കാ​ണി​ച്ചു​ത​ന്ന​തു ഗു​രു​വാ​ണ​ല്ലോ!’’