FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Crime

ഗോധ്ര ട്രെയ്ൻ തീവയ്പ്പ് കേസ്: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

Monday, Oct 9, 2017,11:33 IST By മെട്രൊ വാർത്ത A A A

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന് വഴിവെച്ച 2002ലെ ഗോധ്ര ട്രെയ്ന്‍ തീവയ്പ്പ് കേസില്‍ 11 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നടപടി. അതേസമയം, 20 പേരുടെ ജീവപര്യന്തം കോടതി ശരിവച്ചു.

ഗോധ്ര കലാപം തടയുന്നതിൽ അന്നത്തെ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നു നിരീക്ഷിച്ച ഹൈക്കോടതി കലാപത്തിന് ഇരയായ 59 കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.