FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
World

നവാസ് ഷെരീഫിന്‍റെ മകൾക്കും മരുമകനും ജാമ്യം

Monday, Oct 9, 2017,18:43 IST By മെട്രൊ വാർത്ത A A A

ഇസ്ലാമാബാദ്:പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മകൾക്കും മരുമകനും ജാമ്യം. പാകിസ്താനിലെ അഴിമതി വിരുദ്ധ കോടതിയാണ് ജാമ്യം അനുവദിച്ചത്.

നവാസ് ഷെരീഫിന്‍റെ മകൾ മറിയം നവാസ്, മരുമകൻ മുഹമ്മദ് സഫ്ദാർ എന്നിവരാണ് കോടതിയിൽ ഹാജരായത്. ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് സഫ്ദർ അറസ്റ്റിലായിരുന്നു.പിന്നീടാണ് കോടതി ജാമ്യം അനുവദിച്ചത്.