FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Articles

മാ​റി​യ വ​ഴി​ക​ളി​ലൂ​ടെ ടി.​ഡി

Monday, Oct 9, 2017,10:52 IST By ടി.എസ്. നൗഫിയ A A A

ഏ​റെ ക​ഥ​ക​ളെ​ഴു​തി​യ പെ​രു​മ​യൊ​ന്നും ഈ ​ക​ഥാ​കാ​ര​നു പ​റ​യാ​നി​ല്ല… പ​ക്ഷേ, എ​ഴു​തി​യ​തൊ​ക്കെ​യും വാ​യ​ന​ക്കാ​രു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ കൃ​തി​ക​ളും. മു​പ്പ​ത്തി​യ​ഞ്ചു വ​ർ​ഷം നീ​ണ്ട റെ​യ്‌‌​ൽ​വേ ജീ​വി​ത​ത്തി​ൽ നി​ന്ന് വി​ആ​ർ​എ​സ് എ​ടു​ത്ത് എ​ഴു​ത്തും വാ​യ​ന​യു​മൊ​ക്കെ​യാ​യി തൃ​ശൂ​ർ കു​ന്നം​കു​ളം ഇ​യ്യാ​ലി​ലെ വീ​ട്ടി​ലാ​ണ് ടി.​ഡി. രാ​മ​കൃ​ഷ്ണ​നി​പ്പോ​ൾ. ഇ​തി​നി​ട​യി​ലാ​ണ് വ​യ​ലാ​ർ അ​വാ​ർ​ഡ് ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

ശാ​സ്ത്ര​വും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും മ​നു​ഷ്യ​നി​ലെ മൃ​ഗ​വാ​സ​ന​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന ആ​ൽ​ഫ എ​ന്ന നോ​വ​ലി​ലൂ​ടെ​യാ​ണ് എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തി​ൽ അ​ദ്ദേ​ഹം ഇ​ടം പി​ടി​ക്കു​ന്ന​ത്. ആ​ദ്യ നോ​വ​ലാ​ണെ​ന്ന പ​രി​മി​തി​ക​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ആ​ൽ​ഫ​യു​ടെ സ്വീ​കാ​ര്യ​ത തെ​ളി​യി​ക്കു​ന്നു​ണ്ട്. പി​ന്നീ​ട്, എ​ഴു​ത്തി​ട​ങ്ങ​ളി​ൽ വാ​രി​വ​ലി​ച്ചെ​ഴു​തു​ക​യും പു​സ്ത​ക​ങ്ങ​ളാ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രാ​ളാ​യി ടി.​ഡി​യെ കാ​ണാ​നാ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സാ​ര​ത്തി​ലെ മി​ത​ത്വം പോ​ലെ ത​ന്നെ​യാ​ണ​ത്.
പ​ക്ഷേ, തു​ട​ർ​ന്നു​ള്ള പു​സ്ത​ക​ങ്ങ​ളൊ​ക്കെ​യും വാ​യ​ന​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട​താ​യി മാ​റി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ നോ​വ​ലാ​യ ഫ്രാ​ൻ​സി​സ് ഇ​ട്ടി​ക്കോ​ര​യാ​ണ് ഏ​റ്റ​വും പ്ര​ശ​സ്ത​മെ​ന്നു പ​റ​യാം. ഇ​തി​നു ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച നോ​വ​ലാ​ണ് ഇ​പ്പോ​ൾ വ​യ​ലാ​ർ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ സു​ഗ​ന്ധി എ​ന്ന ആ​ണ്ടാ​ൾ ദേ​വ​നാ​യ​കി. മ​ല​യാ​റ്റൂ​ർ പു​ര​സ്കാ​ര​വും മാ​വേ​ലി​ക്ക​ര വാ​യ​നാ പു​ര​സ്കാ​ര​വും 2015ൽ ​കെ. സു​രേ​ന്ദ്ര​ൻ നോ​വ​ൽ പു​ര​സ്കാ​ര​വും ക​ഴി​ഞ്ഞ വ​ർ​ഷം എ.​പി. ക​ള​യ്ക്കാ​ട് സാ​ഹി​ത്യ പു​ര​സ്കാ​ര​വും സു​ഗ​ന്ധി എ​ന്ന ആ​ണ്ടാ​ൾ ദേ​വ​നാ​യ​കി​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്.
കേ​ര​ളം എ​ന്ന നാ​ടി​ന്‍റെ അ​പ്പു​റ​ങ്ങ​ളി​ലേ​ക്ക് അ​ക്ഷ​ര​ങ്ങ​ളു​മാ​യി സ​ഞ്ച​രി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ് രാ​മ​കൃ​ഷ്ണ​ൻ. ഉ​റൂ​ബും പൊ​റ്റ​ക്കാ​ടും ബ​ഷീ​റും എം​ടി​യും സു​ഭാ​ഷ് ച​ന്ദ്ര​നു​മൊ​ക്കെ സ്വ​ന്തം നാ​ടി​നെ​ക്കു​റി​ച്ച് നോ​വ​ലു​ക​ളി​ൽ പ​റ​ഞ്ഞ​പ്പോ​ൾ ടി.​ഡി മാ​റി​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണു ന​ട​ന്ന​ത്. പ്ര​വാ​സ​കൃ​തി​ക​ളു​ണ്ടെ​ങ്കി​ലും ബെ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​ത​മാ​കും പൂ​ർ​ണ​മാ​യും ദേ​ശ​ത്തി​ന്‍റെ അ​തി​രു​ഭേ​ദി​ച്ച നോ​വ​ൽ. ടി​ഡി​യി​ലെ എ​ഴു​ത്തു​കാ​ര​നും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. സു​ഗ​ന്ധി എ​ന്ന ആ​ണ്ടാ​ൾ ദേ​വ​നാ​യ​കി മാ​ത്ര​മ​ല്ല ഫ്രാ​ൻ​സി​സ് ഇ​ട്ടി​ക്കോ​ര​യും ദേ​ശാ​തി​ർ​ത്തി ക​ട​ന്ന നോ​വ​ലാ​ണ്. ബെ​ന്യാ​മി​ന്‍റെ നോ​വ​ലു​ക​ളി​ലെ ക​ഥാ​പ​രി​സ​രം മ​ല​യാ​ളി​ക്ക് എ​ന്നും പ​രി​ചി​ത​മാ​യി​രു​ന്ന ഗ​ൾ​ഫ് നാ​ടു​ക​ളാ​യി​രു​ന്നു​വെ​ങ്കി​ലും ടി​ഡി​യു​ടേ​ത് അ​ങ്ങ​നെ​യ​ല്ല. അ​ത്ര​യേ​റെ മ​ല​യാ​ള നോ​വ​ലു​ക​ളി​ൽ പ​റ​ഞ്ഞു​കേ​ട്ടി​ട്ടി​ല്ലാ​ത്ത ശ്രീ​ല​ങ്ക​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളും രാ​ഷ്‌ട്രീയ​വു​മാ​യിരുന്നു ടി​ഡി​യു​ടെ എ​ഴു​ത്തു​ക​ളി​ൽ.
മൂ​ന്നു സ്ത്രീ​ക​ളു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ഈ ​നോ​വ​ലി​ന്‍റെ സ​ഞ്ചാ​രം. ഡോ. ​ര​ജ​നി തി​ര​ണ​ഗാ​മ, ദേ​വ​നാ​യ​കി, സു​ഗ​ന്ധി എ​ന്നി​വ​രാ​ണ​വ​ർ. ശ്രീ​ല​ങ്ക​യി​ൽ ജ​നി​ച്ച ഡോ. ​ര​ജ​നി ഈ​ഴ​പ്പോ​രി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട യാ​ഴ്പ്പാ​ണ​ത്തി​ന്‍റെ വീ​ര​പു​ത്രി​ക​ളി​ലൊ​രു​വ​ളാ​ണ്. ദേ​വ​നാ​യ​കി​ക്ക് ആ​യി​രം വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. സു​ഗ​ന്ധി​യാ​ക​ട്ടെ എ​ഴു​ത്തു​കാ​ര​ന്‍റെ സൃ​ഷ്ടി​യും. ദേ​ശ വം​ശ സ​ങ്ക​ൽ​പ്പ​ങ്ങ​ൾ മ​നു​ഷ്യ​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നു സു​ഗ​ന്ധി എ​ന്ന ആ​ണ്ടാ​ൾ ദേ​വ​നാ​യ​കി​യി​ലൂ​ടെ പ​റ​യു​ന്നു​ണ്ട്. ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​രും ത​മി​ഴ് വം​ശ​ജ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ച​രി​ത്ര​വും ഈ ​നോ​വ​ലി​ലു​ണ്ട്. ആ​ണ്ടാ​ള്‍ ദേ​വ​നാ​യ​കി പൂ​ർ​ണ​മാ​യും മ​റ്റൊ​രു രാ​ഷ്‌​ട്ര​ത്തെ​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രു​കാ​ല​ത്ത് മ​ല​യാ​ളി​യു​ടെ പ്ര​വാ​സ​ജീ​വി​ത​ത്തി​ല്‍ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്ന ശ്രീ​ല​ങ്ക​യി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​ങ്ങ​ളും ക​ലാ​പ​ങ്ങ​ളും ത​മി​ഴ് പു​ലി​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ളും ച​ര്‍ച്ച ചെ​യ്യു​ന്ന നോ​വ​ല്‍ എ​ന്ന നി​ല​യി​ല്‍ സു​ഗ​ന്ധി എ​ന്ന ആ​ണ്ടാ​ൾ ദേ​വ​നാ​യ​കി മ​ല​യാ​ള നോ​വ​ൽ സാ​ഹി​ത്യ​ലോ​ക​ത്തി​ൽ പു​തി​യ ഇ​ടം ത​ന്നെ​യാ​ണ് സൃ​ഷ്ടി​ച്ചെ​ടു​ത്ത​ത്.
ശ്രീ​ല​ങ്ക​ന്‍ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നു ശേ​ഷം ശ്രീ​ല​ങ്ക​ന്‍ സ​ര്‍ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ട്രാ​ന്‍സ് നാ​ഷ​ണ​ല്‍ പി​ക്‌​ചേ​ഴ്സ് നി​ർ​മി​ക്കു​ന്ന വി​മ​ൻ ബി​ഹൈ​ൻ​ഡ് ദി ​ഫോ​ൾ ഒ​ഫ് ടൈ​ഗേ​ഴ്സ് എ​ന്ന സി​നി​മ​യ്ക്കു തി​ര​ക്ക​ഥ ത​യാ​റാ​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട പീ​റ്റ​ര്‍ ജീ​വാ​ന​ന്ദ​മാ​ണ് നോ​വ​ലി​ന്‍റെ ആ​ഖ്യാ​താ​വ്. പീ​റ്റ​റും സം​വി​ധാ​യ​ക​നും ക്യാ​മ​റ വു​മ​ണു​മൊ​ക്കെ അ​ട​ങ്ങു​ന്ന ഒ​രു സം​ഘം ശ്രീ​ല​ങ്ക​യു​ടെ രാ​ഷ്‌​ട്രീ​യ സാം​സ്കാ​രി​ക ഭൂ​പ​ട​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന യാ​ത്ര​യാ​ണു നോ​വ​ലി​ന്‍റെ പ്ര​മേ​യം. ശ്രീ​ല​ങ്ക​ന്‍ ത​മി​ഴ് വി​മോ​ച​ന​പ്പോ​രാ​ളി​ക​ളു​ടെ കാ​ല​വും വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​ന്‍റെ മ​ര​ണ​വും പി​ന്നി​ട്ട് പ്ര​സി​ഡ​ന്‍റ് ഭ​ര​ണ​ത്തി​ല്‍ എ​ത്തി​നി​ല്‍ക്കു​ന്ന ശ്രീ​ല​ങ്ക​യു​ടെ വ​ര്‍ത്ത​മാ​നാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് അ​വ​ര്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. ഡോ. ​ര​ജ​നി തി​ര​ണ​ഗാ​മ എ​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​യു​ടെ ജീ​വി​ത​ത്തെ​യും കൊ​ല​പാ​ത​ക​ത്തെ​യും കു​റി​ച്ച് ഒ​രു സി​നി​മ ചെ​യ്യാ​ന്‍ പീ​റ്റ​ര്‍ ജീ​വാ​ന​ന്ദം ശ്രീ​ല​ങ്ക​യി​ല്‍ എ​ത്തു​ന്നു​ണ്ട്. ര​ജ​നി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു പു​ലി​ക​ള്‍ക്കു നേ​രേ വി​ര​ല്‍ചൂ​ണ്ടു​ന്ന ആ​രോ​പ​ണം മ​റി​ക​ട​ക്കു​ക എ​ന്ന പു​ലി​ക​ളു​ടെ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​തെ​യാ​യി​രു​ന്നു അ​ത്.
പെ​ണ്‍ പോ​രാ​ളി സു​ഗ​ന്ധി​യു​മാ​യി പീ​റ്റ​ര്‍ പ്ര​ണ​യ​ത്തി​ലാ​വു​ന്ന​ത് അ​വി​ടെ വ​ച്ചാ​ണ്. ന​ട​ക്കാ​തെ​പോ​യ ആ ​സി​നി​മ ഇ​ന്ന് ശ്രീ​ല​ങ്ക​ന്‍ സ​ര്‍ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​യ്യാ​നാ​ണ് പീ​റ്റ​റും സം​ഘ​വും എ​ത്തി​യി​രി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​ന്‍ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ വെ​ള്ള​പൂ​ശു​ക എ​ന്ന സ​ര്‍ക്കാ​രി​ന്‍റെ രാ​ഷ്‌​ട്രീ​യ അ​ജ​ൻ​ഡ​യു​ടെ ഭാ​ഗം ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യും.​സ​ങ്കീ​ർ​ണ​മാ​യ മൂ​ന്നു കാ​ല​ങ്ങ​ളെ മി​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു നോ​വ​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്.
ക്ഷോ​ഭാ​ശ​ക്തി​യു​ടെ മ് ​എ​ന്ന കൃ​തി മ​ല​യാ​ള​ത്തി​ലേ​ക്കു മൊ​ഴി​മാ​റ്റി​യി​ട്ടു​ണ്ട് ടി​ഡി. അ​ഭി​മു​ഖ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​യ ത​മി​ഴ് മൊ​ഴി​യ​ഴ​ക്, ചാ​രു​നി​വേ​ദി​ത​യു​ടെ ത​പ്പു​താ​ള​ങ്ങ​ൾ (പ​രി​ഭാ​ഷ) എ​ന്നി​വ​യും ടി.​ഡി​യു​ടേ​താ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.