FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Editorial

രാ​ഷ്‌ട്രപ​തി​യു​ടെ വാ​ക്കു​ക​ളി​ലെ വെ​ളി​ച്ചം തി​രി​ച്ച​റി​യ​ണം

Monday, Oct 9, 2017,10:47 IST By മെട്രൊ വാ‌ർത്ത A A A

രാ​ഷ്ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ രാം ​നാ​ഥ് കോ​വി​ന്ദ് കേ​ര​ള​ത്തെ​ക്കു​റി​ച്ചും കേ​ര​ളീ​യ​രു​ടെ ഔ​ന്ന​ത്യ​ത്തെ​ക്കു​റി​ച്ചും പ​റ​ഞ്ഞ വാ​ക്കു​ക​ൾ വ​ള​രെ​യ​ധി​കം കാ​ലി​ക​പ്ര​സ​ക്ത​മാ​ണ്. പ്ര​ത്യേ​കി​ച്ചും നി​ര​വ​ധി സ​മ​കാ​ലീ​ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​രു​ണ്ടു​കൂ​ടി​യ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ. കേ​ര​ള​ത്തി​ലെ മ​ത​സൗ​ഹാ​ർ​ദ​വും ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നാ​ണ് കോ​വി​ന്ദ് പ​റ​ഞ്ഞ​ത്. പ​ല മ​ത​ങ്ങ​ളി​ലും ജാ​തി​ക​ളി​ലും പെ​ട്ട ആ​ളു​ക​ൾ ഏ​റ്റ​വും സൗ​ഹൃ​ദ​ത്തോ​ടും പ​ര​സ്പ​ര സ്നേ​ഹ​ത്തോ​ടു​മാ​ണ് ഇ​വി​ടെ ജീ​വി​ക്കു​ന്ന​ത്. ത​ന്നെ​യു​മ​ല്ല എ​ല്ലാ കാ​ല​ഘ​ട്ട​ത്തി​ലും കേ​ര​ള​ത്തി​ൽ ജീ​വി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ ആ​ധ്യാ​ത്മി​ക ആ​ചാ​ര്യ​ൻ​മാ​രും ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും രാ​ഷ്ട്ര​പ​തി അ​നു​സ്‌​മ​രി​ച്ചു. മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ അ​റു​പ​ത്തി​നാ​ലാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ന​ട​പ്പാ​ക്കു​ന്ന വി​വി​ധ സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു മാ​ത്ര​മാ​ണ് രാ​ഷ്ട്ര​പ​തി ഇ​ന്ന​ലെ ഏ​താ​നും മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഇ​ത്ര​യും ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് അ​ദ്ദേ​ഹം മു​ഴു​വ​ൻ കേ​ര​ളീ​യ​രു​ടെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യി എ​ന്നു പ​റ​യാം.
വ​ള​രെ താ​ഴ്ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു രാം ​നാ​ഥ് കോ​വി​ന്ദ് ജ​നി​ച്ച​ത്. ചാ​തു​ർ​വ​ർ​ണ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ വൃ​ത്തി​കേ​ടു​ക​ളും കൊ​ടി​കു​ത്തി വാ​ണി​രു​ന്ന പ​ഴ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പി​ന്നാ​ക്ക ജി​ല്ല​യി​ൽ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ ജ​നി​ച്ച രാം ​നാ​ഥ് കോ​വി​ന്ദും അ​ദ്ദേ​ഹ​ത്തെ​പ്പോ​ലു​ള്ള​വ​രും അ​ക്കാ​ല​ത്തു മാ​ത്ര​മ​ല്ല ഇ​ക്കാ​ല​ത്തു​പോ​ലും കൊ​ടി​യ പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​ക​ളാ​വു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട് ഉ​ത്ത​രേ​ന്ത്യ​യി​ൽ. പ​ട്ടി​ക​ജാ​തി​ക്കാ​രെ​യും മ​റ്റു പി​ന്നാ​ക്ക, ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​രെ​യു​മൊ​ക്കെ താ​ഴ്ത്തി​ക്കെ​ട്ടു​ക​യും ദ​യ​യി​ല്ലാ​തെ പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത ഇ​ന്നും അ​വി​ട​ങ്ങ​ളി​ൽ പു​തു​മ​യു​ള്ള​ത​ല്ല. എ​ന്നാ​ൽ, സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യോ​ടൊ​പ്പം സാ​മൂ​ഹി​ക സ്വാ​ത​ന്ത്ര്യ​വും നേ​ടി​യ കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളോ മ​ത​സ്പ​ർ​ധ​യോ കാ​ര്യ​മാ​യി സം​ഭ​വി​ച്ചി​ട്ടി​ല്ല. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ഇ​ല്ലെ​ന്ന​ല്ല. അ​ത്ത​രം സം​ഭ​വ​ങ്ങ​ളെ മു​ള​യി​ലേ ക​ണ്ടെ​ത്തി നു​ള്ളി​മാ​റ്റാ​ൻ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ശ്ര​മി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തേ​ക്കും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി കൈ​വ​രി​ച്ച​തി​ന്‍റെ നേ​ട്ട​മാ​ണ് അ​തെ​ല്ലാം.
അ​പ്പോ​ഴും കേ​ര​ള​ത്തി​ന്‍റെ യ​ശ​സ് ഇ​ടി​ക്കു​ന്ന നി​ര​വ​ധി പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ​ല കോ​ണു​ക​ളി​ലും ഉ​യ​രു​ന്ന​ത്. ഇ​വി​ടെ ഭ‍യാ​ന​ക​മാ​യ സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടെ​ന്നും കൂ​ട്ട​ക്കൊ​ല​ക​ളു​ടെ നാ​ടാ​ണു കേ​ര​ള​മെ​ന്നു​മൊ​ക്കെ​യാ​ണു പ്ര​ചാ​ര​ണം. കേ​വ​ലം രാ​ഷ്‌ട്രീയ നേ​ട്ട​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള ഈ ​പ്ര​ചാ​ര​ണം ചെ​റു​ക്കേ​ണ്ട​ത് ഇ​വി​ടു​ത്തെ മു​ഴു​വ​ൻ രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ​യും സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലും അ​ങ്ങു ഡ​ൽ​ഹി​യി​ലും ന​ട​ക്കു​ന്ന രാ​ഷ്‌ട്രീയ പ്ര​ചാ​ര​ണ ജാ​ഥ​ക​ളും അ​തി​ന്‍റെ പേ​രി​ൽ എ​തി​ർ ചേ​രി​ക​ൾ ന​ട​ത്തു​ന്ന വാ​ക്പോ​രു​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും ആ​ഹ്വാ​ന​ങ്ങ​ളും വാ​സ്ത​വ​ങ്ങ​ൾ​ക്കു നി​ര​ക്കു​ന്ന​ത​ല്ല. ഓ​രോ കാ​ല​ത്തും ന​ട​ന്നി​ട്ടു​ള്ള രാ​ഷ്‌ട്രീയ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ക​ണ​ക്കു​നി​ര​ത്തി പ​ര​സ്പ​രം വെ​ല്ലു​വി​ളി​ക്കു​ക​യാ​ണു ബി​ജെ​പി​യും സി​പി​എ​മ്മും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രും.
കേ​ന്ദ്ര​വും കേ​ര​ള​വും ഭ​രി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ദേ​ശീ​യ ക​ക്ഷി​ക​ളാ​ണ് ഇ​രു​വ​രും. കേ​ര​ള സ​ർ​ക്കാ​രി​നെ​തി​രേ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജാ​ഥ​യ്ക്കൊ​പ്പം സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫി​സി​ലേ​ക്ക് ബി​ജെ​പി ഡ​ൽ​ഹി ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മാ​ർ​ച്ച് ന​ട​ക്കു​ക​യാ​ണ്. അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​ജെ​പി ഡ​ൽ​ഹി ഓ​ഫി​സി​ലേ​ക്ക് ഇ​ന്നു വേ​റൊ​രു മാ​ർ​ച്ചും ന​ട​ക്കു​ന്നു​ണ്ട്. ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ‍യ​ത്തി​ന്‍റെ പേ​രി​ൽ മ​റ്റൊ​രു സം​സ്ഥാ​ന​ത്തെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ നാ​ട്ടി​ൽ മാ​ർ​ച്ചും പ്ര​തി​ഷേ​ധ​വും ന​ട​ത്തു​ന്നു. ഇ​തി​ൽ രാ​ഷ്‌ട്രീയ ല​ക്ഷ്യ​മാ​ണു കാ​ണേ​ണ്ട​ത്. പ​ര​സ്പ​രം പ്ര​കോ​പി​പ്പി​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത് എ​ന്നു പ​റ​യാ​തെ വ​യ്യ. ഇ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ പ്ര​ഥ​മ പൗ​ര​ൻ രാം ​നാ​ഥ് കോ​വി​ന്ദി​ന്‍റെ വാ​ക്കു​ക​ൾ.
രാം ​നാ​ഥ് കോ​വി​ന്ദി​നു വ്യ​ക്ത​മാ​യ രാ​ഷ്‌ട്രീയ​മു​ണ്ട്. ബി​ജെ​പി​യു​ടെ ദ​ളി​ത് വി​ഭാ​ഗ​ത്തി​ന്‍റെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച​തും വി​ജ​യി​ച്ച​തും. എ​ന്നാ​ൽ, രാ​ഷ്ട്ര​പ​തി​യാ​യ ശേ​ഷം അ​ദ്ദേ​ഹ​ത്തി​നു രാ​ഷ്‌ട്രീയ​ത്തി​ന്‍റെ മേ​ല​ങ്കി​യു​ണ്ടാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം വ​സ്തു​ത​ക​ൾ അം​ഗീ​ക​രി​ച്ചു കേ​ര​ള​ത്തെ പ്ര​ശം​സി​ക്കു​ന്ന​ത്. രാ​ഷ്‌ട്രീയ നേ​ട്ട​ത്തി​നു വേ​ണ്ടി ഒ​രു ജ​ന​ത​യു​ടെ അ​ഭി​മാ​ന​ത്തെ​യും പാ​ര​മ്പ​ര്യ​ത്തെ​യും ആ​രും അ​വ​മ​തി​ക്ക​രു​ത്. അ​ദ്വൈ​ത​ത്തി​ന്‍റെ കൈ​വ​ഴി​ക​ൾ വെ​ട്ടി​യൊ​രു​ക്കി​യ ആ​ദി ശ​ങ്ക​ര​ന്‍റെ​യും ച​ട്ട​മ്പി​സ്വാ​മി തി​രു​വ​ടി​ക​ളു​ടെ​യും ശ്രീ​നാ​രാ​യ​ണ ഗു​രു ദേ​വ​ന്‍റെ​യും മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി​യു​ടെ​യും നാ​ടാ​ണു കേ​ര​ളം. വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ കാ​ലം മു​ത​ലു​ള്ള ക്രൈ​സ്ത​വ പാ​ര​മ്പ​ര്യ​വും ആ​യി​ര​ത്തി​ല​ധി​കം വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റ​ത്തു​ള്ള സൂ​ഫി പാ​ര​മ്പ​ര്യം അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന മു​സ്‌​ലിം സം​സ്കാ​ര​വു​മു​ള്ള കേ​ര​ള​ത്തി​ൽ മ​ത​ങ്ങ​ളു​ടെ​യോ ജാ​തി​യു​ടെ​യോ സം​സ്കാ​ര​ത്തി​ന്‍റെ​യോ പേ​രി​ല​ല്ല കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​നു കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത് ഇ​വി​ടെ​യു​ള്ള രാ​ഷ്‌ട്രീയ സം​ഘ​ട​ന​ക​ളാ​ണ്. ആ​ശ​യ​പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ രാ​ഷ്ട്രീ​യം വ​ള​ർ​ത്തു​ന്ന​തി​നു പ​ക​രം എ​തി​രാ​ളി​ക​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ന്ന രാ​ക്ഷ​സീ​യ മ​നോ​ഗ​തി​യി​ൽ നി​ന്ന് എ​ല്ലാ രാ​ഷ്‌ട്രീയ ക​ക്ഷി​ക​ളും പി​ന്മാ​റി​യാ​ൽ കേ​ര​ളം ഇ​ന്ത്യ​യ്ക്കെ​ന്ന​ല്ല, ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യി നി​ല​കൊ​ള്ളും. അ​തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് രാം ​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന​ലെ അ​മൃ​ത​പു​രി​യി​ൽ പ​റ​ഞ്ഞ ന​ല്ല വാ​ക്കു​ക​ൾ.