FLASH NEWS
Breaking News
ജിഷ വധക്കേസ്: ശിക്ഷാവിധി വ്യാഴാഴ്ച
India

ഇറ്റാലിയൻ ഗ്ലാസ് ധരിക്കുന്നത് മോദിയാണ് രാഹുലല്ല;അമിത് ഷായ്ക്ക് മറുപടിയുമായി സോഷ്യൽമീഡിയ

Tuesday, Oct 10, 2017,21:36 IST By മെട്രൊ വാർത്ത A A A

ലക്നൗ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെത്തി അദേഹത്തെ വിമർശിച്ച അമിത് ഷായ്ക്ക് മറുപടിയുമായി സോഷ്യൽ മീഡിയ. ഇറ്റാലിയൻ ഗ്ലാസുകളോട് പ്രേമമുള്ളത് രാഹുലിനല്ലെന്നും മോദിക്കാണെന്നുമായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇത് ചൂണ്ടിക്കാണിച്ച് പല ട്വീറ്റുകളും പിന്നാലെ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ബോൾഗറി ഗ്ലാസ് വെച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ട്വീറ്റുകളിലേറയും. മോദിയുടെ ആഡംബര പേനയും വാച്ചും എല്ലാം ചർച്ചയാകുകയായിരുന്നു. ഇതോടെ സ്വയം കുഴിച്ച കുഴിയിൽ അമിത് ഷാ വീണുവെന്നും വിമർശനങ്ങൾ ഉയർന്നു.