FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
Nri

കുവൈറ്റില്‍ റോഡ് ഉപയോഗിക്കുന്നതിന് വിദേശികളിൽ നിന്ന് ഫീസ് ഈടാക്കിയേക്കും

Tuesday, Oct 10, 2017,18:03 IST By മെട്രൊ വാർത്ത A A A

കുവൈറ്റ് സിറ്റി: റോഡ് ഉപയോഗിക്കുന്നതിന് വിദേശികളില്‍ നിന്ന് പ്രത്യേക ഫീസ് ഈടാക്കണമെന്ന നിർദേശം കുവൈറ്റ് ഭരണകൂടത്തിന്‍റെ സജീവ പരിഗണനയിലെന്ന് സൂചന. ഇതിലൂടെ ഗതാഗതക്കരുക്കിൽ നിന്നും ഒരുപരിധി വരെ ആശ്വാസം ലഭിക്കുമെന്നും നിർദേശത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

റോഡ് ഫീസ് സ്വദേശികള്‍ക്കുകൂടി ബാധകമാക്കണോ എന്ന കാര്യത്തില്‍ എം.പിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാര്യത്തിൽ ധാരണയിലെത്തിയാൾ ഉടൻതന്നെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങുമെന്നും പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

രാജ്യത്തെ വിദേശികളുടെ എണ്ണം നിയന്ത്രിച്ച് ജനസംഖ്യാ ക്രമീകരണം നടത്തുകയെന്നതിന്‍റെ തുടക്കമാണ് റോഡ് ഫീസ് ഏർപ്പെടുത്താനുള്ള കുവൈറ്റ് ഭരണകൂടത്തിന്‍റെ നീക്കമെന്നാണ് വിലയിരുത്തൽ.