FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Articles

കൂ​ട്ട​ലും കി​ഴി​ക്ക​ലുമായി വേ​ങ്ങ​ര

Tuesday, Oct 10, 2017,10:24 IST By കെ.​എം. സ​ന്തോ​ഷ് A A A

പര​സ്യ പ്ര​ചാ​ര​ണം ക​ഴി​ഞ്ഞു. ഇ​നി ഒ​രു നാ​ള്‍ കൂ​ടി പി​ന്നി​ട്ടാ​ല്‍ വേ​ങ്ങ​ര​യി​ലെ വോ​ട്ട​ര്‍മാ​ര്‍ ബൂ​ത്തി​ലേ​ക്ക്. നാ​ടെ​ങ്ങും ഇ​നി ഉ​റ്റു നോ​ക്കു​ക​യാ​ണ് വേ​ങ്ങ​ര​യി​ലേ​ക്ക്. മ​റ്റേ​ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ളും വീ​റും വാ​ശി​യു​മു​ണ്ട് വേ​ങ്ങ​ര​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്. ആ​റ് പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​ട​ങ്ങി​യ വേ​ങ്ങ​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​വും സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​വു​മൊ​ക്കെ ച​ര്‍ച്ച​യാ​യി. ജ​ന​ര​ക്ഷാ യാ​ത്ര​യു​മാ​യി ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ളും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മൊ​ക്കെ എ​ത്തി​യ​തോ​ടെ വേ​ങ്ങ​ര ഇ​ള​കി മ​റി​യു​ക​യാ​യി​രു​ന്നു. വേ​ങ്ങ​ര പി​ടി​ച്ചു നി​ര്‍ത്തേ​ണ്ട​ത് മു​സ്‌​ലിം ലീ​ഗി​ന്‍റെ അ​ഭി​മാ​ന പ്ര​ശ്‌​ന​മാ​ണ്. ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന​തി​നാ​ല്‍ സി​പി​എ​മ്മി​നും വേ​ങ്ങ​ര​യി​ല്‍ ജ​യി​ക്ക​ണം. കു​റ​ഞ്ഞ പ​ക്ഷം നി​ല മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ങ്കി​ലും വേ​ണം. ജ​ന​ര​ക്ഷാ യാ​ത്ര​യു​ടെ​യും മാ​റി മ​റ​യു​ന്ന ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ല്‍ വേ​ങ്ങ​ര​യി​ല്‍ ത​ങ്ങ​ളു​ടെ സ്വാ​ധീ​നം കാ​ണി​ക്കേ​ണ്ട​ത് ബി​ജെ​പി​ക്കും അ​നി​വാ​ര്യ​മാ​ണ്. പോ​ളി​ങ്ങ് ബൂ​ത്തി​ലേ​ക്കൊ​രു​ങ്ങു​ന്ന വേ​ങ്ങ​ര​യെ​ക്കു​റി​ച്ച് സി​പി​എം, മു​സ്‌​ലിം ലീ​ഗ്, ബി​ജെ​പി നേ​താ​ക്ക​ള്‍ വി​ല​യി​രു​ത്തു​ക​യാ​ണ്.

വിജയം സുനിശ്ചിതം
പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

വേ​ങ്ങ​ര​യി​ല്‍ ലീ​ഗി​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. കോ​ണി​യി​ലൂ​ടെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ക​യ​റി​യ ച​രി​ത്ര​മാ​ണ് ലീ​ഗി​നു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ വേ​ങ്ങ​ര​യി​ല്‍ നാ​ല്‍പ്പ​തി​നാ​യി​ര​ത്തി​ല്‍പ്പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ കെ.​എ​ൻ.​എ ഖാ​ദ​ര്‍ ജ​യി​ക്കും. വേ​ങ്ങ​ര​യി​ല്‍ ഞാ​ന്‍ തു​ട​ങ്ങി​വ​ച്ച വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യു​ണ്ടാ​ക്കാ​നാ​ണ് ഖാ​ദ​ര്‍ വ​രു​ന്ന​ത്. ഇ​ത് ഇ​വി​ടു​ത്തെ വോ​ട്ട​ര്‍മാ​ര്‍ക്കും അ​റി​യാം. വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യു​ള്ള പ്ര​വ​ര്‍ത്ത​നം ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലു​ണ്ടാ​യി​ട്ടു​ണ്ട്. ആ ​വി​ക​സ​ന​ത്തി​ന്‍റെ ഗു​ണം ഇ​വി​ടു​ത്തെ ഓ​രോ വോ​ട്ട​ര്‍മാ​രും അ​നു​ഭ​വി​ക്കു​ന്നു​മു​ണ്ട്.
വേ​ങ്ങ​ര​യി​ല്‍ വി​ക​സ​ന മു​ര​ടി​പ്പാ​ണെ​ന്ന് എ​ല്‍ഡി​എ​ഫ് പ​റ​യു​ന്ന​ത് അ​വ​ര്‍ക്ക് തി​മി​രം ബാ​ധി​ച്ച​തു​കൊ​ണ്ടാ​ണ്. എ​ജ്യൂ​സി​റ്റി​യ്ക്കാ​യി 250 ഏ​ക്ക​റാ​ണ് വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ല്‍ ഞാ​ന്‍ മ​ന്ത്രി​യാ​യി​രി​ക്കെ ഏ​റ്റെ​ടു​ത്ത​ത്. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ ഭൂ​മി​യും അ​തി​ലു​ണ്ട്. ഭൂ​പ​രി​ഷ്‌​ക്ക​ര​ണം വ​ന്ന​പ്പോ​ള്‍ സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​താ​ണ്. ആ ​ഭൂ​മി​യി​ല്‍ യു​ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ എ​ജ്യൂ​സി​റ്റി കൊ​ണ്ടു​വ​ന്നു. അ​വി​ടെ ന​ല്ല പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും ഐ​ടി​ഐ പാ​സാ​യി വ​രു​ന്ന​വ​ര്‍ക്ക് സ്‌​കി​ല്‍ പ​രി​ശീ​ല​നം ന​ല്‍കു​ന്ന കേ​ന്ദ്ര​ങ്ങ​ളും ഉ​ണ്ട്.
ഐ​ടി ക​മ്പ​നി​ക​ളും വൈ​കാ​തെ അ​വി​ടേ​ക്കു വ​രും. ഭ​ര​ണം മാ​റി​യ​തോ​ടെ എ​ജ്യൂ​സി​റ്റി വി​ക​സ​നം മു​ര​ടി​ച്ചു. വി​മ​ര്‍ശ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി എ​ജ്യൂ​സി​റ്റി​യെ കൂ​ടു​ത​ല്‍ വി​ക​സി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ ചെ​യ്യേ​ണ്ട​ത്.
ഇ​ട​ത് ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള​ള വി​ല​യി​രു​ത്ത​ലാ​വും വേ​ങ്ങ​ര​യി​ലെ ജ​ന​വി​ഥി. ഈ ​ഭ​ര​ണ​ത്തി​ല്‍ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ജ​നം. എ​ല്ലാം ശ​രി​യാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ല്‍ ക​യ​റി​യ​വ​ര്‍ക്ക് ഒ​ന്നും ശ​രി​യാ​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല. ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ര​ണ്ടു മ​ന്ത്രി​മാ​ര്‍ പു​റ​ത്തു​പോ​യി. മൂ​ന്നാ​മ​ത്തെ മ​ന്ത്രി ആ​രോ​പ​ണ​ത്തി​ന്‍റെ മു​ള്‍മു​ന​യി​ലാ​ണ്. ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ വീ​ഴ്ച​ക​ള്‍ക്കെ​തി​രെ സ​മ​രം ന​യി​ക്കു​ന്ന​തി​ല്‍ പ്ര​തി​പ​ക്ഷം പ​രാ​ജ​യ​മാ​ണെ​ന്നു പ​റ​യു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല.
അ​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തു മാ​ത്ര​മ​ല്ല സ​മ​രം. ജ​നാ​ധി​പ​ത്യ രീ​തി​യി​ലും ഗാ​ന്ധി​യ​ന്‍ മാ​ര്‍ഗ​ത്തി​ലു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ സ​മ​ര​ങ്ങ​ള്‍. ജ​ന​ങ്ങ​ള്‍ എ​ല്ലാം തി​രി​ച്ച​റി​യും. അ​വ​ര്‍ കൃ​ത്യ​മാ​യി വി​ധി​യെ​ഴു​തു​ക​യും ചെ​യ്യും. യു​ഡി​എ​ഫി​ലാ​ണ് കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍മാ​ര്‍ക്ക് ഇ​പ്പോ​ള്‍ പ്ര​തീ​ക്ഷ. അ​ത് വേ​ങ്ങ​ര​യി​ല്‍ പ്ര​തി​ഫ​ലി​ക്കും. വേ​ങ്ങ​ര​യി​ല്‍ ലീ​ഗി​ന് വി​മ​ത ഭീ​ഷ​ണി​യൊ​ന്നു​മി​ല്ല. സ്ഥാ​നാ​ര്‍ഥി നി​ര്‍ണ​യ​ത്തി​ല്‍ പാ​ര്‍ട്ടി​യ്ക്ക​ക​ത്ത് ആ​ശ​യ​ക്കു​ഴ​പ്പ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത് എ​ല്‍ഡി​എ​ഫി​ന്‍റെ വ്യാ​ജ പ്ര​ച​ര​ണ​മാ​ണ്. ലീ​ഗ് ഒ​റ്റ​ക്കെ​ട്ടാ​യി കെ.​എ​ന്‍.​എ ഖാ​ദ​റി​നു പി​ന്നി​ലു​ണ്ട് . ഫ​ലം പു​റ​ത്തു വ​രു​മ്പോ​ൾ എ​ല്ലാം വ്യ​ക്ത​മാ​വും.
ഫലം വരുമ്പോൾ ചുവപ്പാകും
കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

വേ​ങ്ങ​ര​യി​ല്‍ എ​ല്‍ഡി​എ​ഫ് ഇ​ക്കു​റി അ​ട്ടി​മ​റി വി​ജ​യം കൊ​യ്യും. വേ​ങ്ങ​ര പു​റ​മെ നി​ന്ന് നോ​ക്കു​മ്പോ​ള്‍ പ​ച്ച​യാ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​രു​മ്പോ​ള്‍ ചു​വ​പ്പാ​യി​രു​ക്കു​ന്നു​വെ​ന്ന തി​രി​ച്ച​റി​യും. ത​ങ്ങ​ളു​ടെ മേ​ല്‍ അ​ടി​ച്ചേ​ല്‍പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​തെ​ന്ന് ഇ​വി​ടു​ത്തെ വോ​ട്ട​ര്‍മാ​ര്‍ വി​ശ്വ​സി​ക്കു​ന്നു. ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത എം​എ​ല്‍എ​യു​ടെ അ​തി​മോ​ഹ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഒ​ന്ന​ര വ​ര്‍ഷ​ത്തി​ന​കം ത​ങ്ങ​ളെ വീ​ണ്ടും പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍ക്ക​റി​യാം. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തി​ല്‍ അ​വ​ര്‍ വി​ശ്വാ​സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ ഉ​റ​ച്ച കോ​ട്ട​യാ​ണ് വേ​ങ്ങ​ര​യെ​ന്നൊ​ക്കെ ലീ​ഗു​കാ​ര്‍ പ​റ​യും. അ​തു പ​ഴ​യ ക​ഥ​യാ​ണ്. കാ​ലം മാ​റി. ആ ​മാ​റ്റം പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി​രി​ക്കും ഇ​വി​ടു​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം.
ഇ​ട​ത് ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ വേ​ങ്ങ​ര​യി​ല്‍ വോ​ട്ടാ​യി മാ​റും. ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​ന​യ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് ഇ​ട​തു​സ​ര്‍ക്കാ​ര്‍ ചെ​യ്യു​ന്ന ജ​ന​ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തും. സാ​മൂ​ഹി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന​വ​രു​ടെ സ​മ​ഗ്ര​വി​ക​സ​നം ന​ട​പ്പാ​ക്കി​കൊ​ണ്ട് ഒ​രു മ​ത​നി​ര​പേ​ക്ഷ കേ​ര​ളം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് എ​ല്‍ഡി​എ​ഫ് ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ള്‍ ഏ​റെ​യു​ള്ള മ​ണ്ഡ​ല​മാ​ണ് വേ​ങ്ങ​ര.
പ്ര​വാ​സി​ക​ള്‍ക്ക് ഗു​ണ​ക​ര​മാ​യ ഒ​ട്ടേ​റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഈ ​സ​ര്‍ക്കാ​ര്‍ ചെ​യ്ത​ത്. ഏ​റ്റ​വും ഒ​ടു​വി​ല്‍ ഷാ​ര്‍ജ ജ​യി​ലി​ല്‍ നി​ന്ന് മ​ല​യാ​ളി​ക​ളെ മോ​ചി​പ്പി​ച്ച​തു​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഷാ​ര്‍ജ ഷെ​യ്ക്കു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​യെ​ത്തു​ര്‍ന്നാ​ണി​ത്. പ്ര​വാ​സി പെ​ന്‍ഷ​ന്‍ 500 രൂ​പ​യി​ല്‍ നി​ന്ന് 2000 രൂ​പ​യാ​യി ഈ ​സ​ര്‍ക്കാ​ര്‍ വ​ര്‍ധി​പ്പി​ച്ചു. ഇ​തെ​ല്ലാം വേ​ങ്ങ​ര​യി​ലെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ല്‍ ച​ര്‍ച്ച​യാ​യി​ട്ടു​ണ്ട്. യു​ഡി​എ​ഫ് അ​ല്ല എ​ല്‍ഡി​എ​ഫ് ആ​ണ് ത​ങ്ങ​ള്‍ക്ക് തു​ണ​യെ​ന്ന് വൈ​കി​യാ​ണെ​ങ്കി​ലും അ​വ​ര്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​തെ​ല്ലാം എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി അ​ഡ്വ. പി.​പി. ബ​ഷീ​റി​ന്‍റെ വി​ജ​യ​ത്തി​നു കാ​ര​ണ​മാ​കും.
വി​ക​സ​ന​രം​ഗ​ത്ത് വേ​ങ്ങ​ര വ​ള​രെ പു​റ​കി​ലാ​ണ്. വ​ലി​യ നേ​താ​ക്ക​ള്‍ പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ല​മാ​ണെ​ങ്കി​ലും വ​ലി​യ കാ​ര്യ​ങ്ങ​ളൊ​ന്നും ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ല. ലീ​ഗി​ന് ഇ​വി​ടെ ഒ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ല. മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം കു​ടി​വെ​ള്ള​മാ​ണ്. ഉ​യ​ര്‍ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക് വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍കു​ന്നി​ല്ല. അ​തി​നു​ള്ള ഒ​രു പ​ദ്ധ​തി കൊ​ണ്ടു​വ​രാ​ന്‍ ലീ​ഗി​ന് ക​ഴി​ഞ്ഞി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യ​മി​ല്ല. കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ല​മാ​യി​ട്ടു​പോ​ലും ഒ​രു ഐ​ടി പാ​ര്‍ക്ക് കൊ​ണ്ടു​വ​ന്നി​ല്ല.
ഒ​രു പ​ത്തു​പേ​ര്‍ക്ക് ജോ​ലി കൊ​ടു​ക്കു​ന്ന സ്ഥാ​പ​നം കൊ​ണ്ടു​വ​രാ​ന്‍ വ്യ​വ​സാ​യ വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍ അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നു​ണ്ട്. പ​ണ്ട് ലീ​ഗ് പ​റ​യു​ന്ന​വ​ര്‍ക്ക് വോ​ട്ടു കു​ത്തു​ക​യാ​ണ് ഇ​വി​ട​ത്തു​കാ​ര്‍ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ കാ​ലം മാ​റി. ജ​ന​ങ്ങ​ള്‍ ഇ​ന്ന് കാ​ര്യ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്നു​ണ്ട്. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം അ​ത് വ്യ​ക്ത​മാ​ക്കും.‍
മുന്നേറ്റമുണ്ടാക്കാനാകും
ജ​ന​ച​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍

വേ​ങ്ങ​ര​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ങ്ങ​ള്‍ക്ക് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ പ​റ്റു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി. ബി​ജെ​പി സ്ഥാ​നാ​ര്‍ഥി ജ​ന​ച​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. താ​മ​ര വി​രി​ഞ്ഞ കേ​ര​ള​ത്തി​ല്‍ ബി​ജെ​പ​ക്ക് ഇ​നി​യു​ള്ള നാ​ളു​ക​ള്‍ മു​ന്നേ​റ്റ​ത്തി​ന്‍റേ​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.
രാ​ജ്യ​ത്താ​ക​മാ​നം ബി​ജെ​പി മു​ന്നേ​റ്റ​മാ​ണ്. അ​തി​ന്‍റെ പ്ര​തി​ഫ​ല​നം കേ​ര​ള​ത്തി​ലും ക​ണ്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചു​വ​പ്പ് – ജി​ഹാ​ദി ഭീ​ക​ര​ത​ക്കെ​തി​രെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​യി​ക്കു​ന്ന ജ​ന​ര​ക്ഷാ യാ​ത്ര​യും വേ​ങ്ങ​ര തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് ഏ​റെ ഗു​ണം ചെ​യ്യും.
വേ​ങ്ങ​ര​യെ ഇ​ള​ക്കി​മ​റി​ച്ചു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​ന​ര​ക്ഷാ യാ​ത്ര ഇ​വി​ടെ​യെ​ത്തി​യ​ത്. ദേ​ശീ​യ നേ​താ​ക്ക​ളും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മൊ​ക്കെ വേ​ങ്ങ​ര​യി​ല്‍ എ​ത്തി എ​നി​ക്കു​വേ​ണ്ടി വോ​ട്ടു ചോ​ദി​ച്ചു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഭാ​വി മോ​ദി​യി​ലും എ​ന്‍ഡി​എ സ​ര്‍ക്കാ​രി​ലു​മാ​ണെ​ന്ന് രാ​ജ്യ​ത്തൊ​ട്ടാ​കെ​യെ​ന്ന പോ​ലെ വേ​ങ്ങ​ര​യി​ലെ ജ​ന​ങ്ങ​ളും വി​ശ്വ​സി​ക്കു​ന്നു. ഇ​തെ​ല്ലാം ബി​ജെ​പി​ക്ക് വോ​ട്ടാ​യി മാ​റും. എ​ന്താ​യാ​ലും മി​ക​ച്ച പ്ര​ക​ട​നം വേ​ങ്ങ​ര​യി​ൽ ബി​ജെ​പി കാ​ഴ്ച്ച​വ​ക്കു​ം.