FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
Cinema

ദുബൈയ്ക്ക് നന്ദി പറഞ്ഞ് ദുൽഖർ

Tuesday, Oct 10, 2017,18:37 IST By മെട്രൊ വാർത്ത A A A

സോളോയുടെ ആഗോളപ്രീമിയർ ഒരുക്കിയ ദുബായ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ. യുഎയിൽ 43 സ്ക്രീനുകളിലും ഒമാനിൽ പത്ത് സ്ക്രീനുകളിലും, കുവൈറ്റിൽ മൂന്ന് സ്ക്രീനുകളിലും ബെഹ്റനിൽ 6 സ്ക്രീനുകളിലും ഖത്തറിൽ 9 സ്ക്രീനുകളിലുമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.  ഫാർസ് ഫിലിം വിതരണത്തിനെത്തിച്ചിരിക്കുന്ന ചിത്രം സമ്മിശ്രപ്രതികരമാണ് നേടുന്നത്.

സംവിധായകനും നിർമ്മാതാവും തമ്മിൽ ചിത്രത്തെ ചൊല്ലി വാക്പോര് ഉണ്ടാവുകയും സംവിധായകന്‍റെ അനുമതിയില്ലാതെ നിർമ്മാതാവ് ക്ലൈമാക്സ് മാറ്റുകയും ചെയ്തിരുന്നു.  ചിത്രത്തെ ഇങ്ങനെ കൂവിത്തോൽപ്പിക്കരുത് എന്നാവശ്യപ്പെട്ട് ദുൽഖർ സൽമാൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതും വാർത്തയായിരുന്നു.ഇതിന് പിന്നാലെയാണ് ദുബായിലേക്ക് ചിത്രം എത്തുന്നത്.