FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Crime

നാറാത്ത് ആയുധ പരിശീലന കേസ്: ഒളിവിലായിരുന്ന പ്രതിയെ എന്‍.ഐ.എ പിടികൂടി

Tuesday, Oct 10, 2017,12:48 IST By മെട്രൊ വാർത്ത A A A

കൊച്ചി: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അസ്ഹറുദ്ദീനാണ് പിടിയിലായത്. ഇയാളെ കൊച്ചിയില്‍ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

നേരത്തെ, കേസുലെ ഒന്നാം പ്രതി മാലൂര്‍ ശിവപുരം പുതിയ വീട്ടില്‍ അബ്ദുള്‍ അസീസിന് (41) ഏഴു വര്‍ഷവും മറ്റ് 20 പ്രതികള്‍ക്ക് അഞ്ചു വര്‍ഷവും തടവുശിക്ഷ എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ചിരുന്നു. രഹസ്യമായി ആയുധ പരിശീലനം നടത്തുന്നെന്ന വിവരത്തെത്തുടര്‍ന്ന് 2013 ഏപ്രില്‍ 23 നാണ് പൊലീസ് നാറാത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടിയത്. മാരകായുധങ്ങളും ബോംബുകളും കണ്ടെടുത്തിരുന്നു.