FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Articles

മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് വി​പു​ല പ​ദ്ധ​തി​ക​ള്‍

Tuesday, Oct 10, 2017,10:27 IST By കെ.കെ. ഷൈലജ ടീച്ചർ A A A

ഇ​ന്ന് രാ​ജ്യാ​ന്ത​ര മാ​ന​സി​കാ​രോ​ഗ്യ ദി​നം. വ്യ​ക്തി​ക​ളെ​യും സ​മൂ​ഹ​ത്തെ​യും മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്‍മാ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഒ​ക്റ്റോ​ബ​ർ 10 രാ​ജ്യാ​ന്ത​ര മാ​ന​സി​കാ​രോ​ഗ്യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് മെ​ന്‍റ​ൽ ഹെ​ൽ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​സി​കാ​രോ​ഗ്യ​ദി​ന​ത്തി​ന്‍റെ വി​ഷ​യ​മാ​യി തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​കാ​രോ​ഗ്യം എ​ന്ന​താ​ണ് ഈ ​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും വൈ​ക​ല്യ​ങ്ങ​ളും ആ​രം​ഭ​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്തു​ന്ന​തി​നും ചി​കി​ത്സ​യ്ക്കു​മാ​യി നി​ര​വ​ധി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ന്‍റെ ശാ​രീ​രി​കാ​രോ​ഗ്യം പോ​ലെ​ത​ന്നെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് വ​ള​രെ നൂ​ത​ന​മാ​യ ക​ർ​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ആ​ര്‍ദ്രം പ​ദ്ധ​തി​യി​ലൂ​ടെ തെ​രെ​ഞ്ഞ​ടു​ത്ത 170 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ഷാ​ദ​രോ​ഗ ചി​കി​ത്സ​യ്ക്കാ​യി ആ​ശ്വാ​സം ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​വി​ടെ ഡോ​ക്റ്റ​ർ​മാ​രു​ടെ സേ​വ​ന​വും മ​രു​ന്നും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​രെ സ്ക്രീ​ന്‍ ചെ​യ്യു​ക​യും നാ​നൂ​റി​ല​ധി​കം രോ​ഗി​ക​ളെ ക​ണ്ടെ​ത്തി ചി​കി​ത്സ ന​ല്‍കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ മ​റ്റ് ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യും.
കേ​ര​ള​ത്തി​ല്‍ 20 മു​ത​ല്‍ 30ശ​ത​മാ​നം സ്കൂ​ള്‍ കു​ട്ടി​ക​ള്‍ക്കും വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ളും പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ളു​മു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഇ​ത് 10 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​വാ​നാ​ണ് സ​ര്‍ക്കാ​രി​ന്‍റെ ല​ക്ഷ്യം.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ള്‍ മെ​ന്‍റ​ല്‍ ഹെ​ല്‍ത്ത് പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. അ​ധ്യാ​പ​ക​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കി മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​ര്‍ക്ക് ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യി​ലെ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് കൗ​ണ്‍സി​ലി​ങ് ന​ല്‍കു​ക​യും ചി​കി​ത്സ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ന​സി​ക പ​രി​പാ​ടി​യു​ടെ സി.​എ​സ്.​സി ക്ലി​നി​ക്കു​ക​ളി​ലേ​ക്ക് അ​വ​രെ റ​ഫ​ര്‍ ചെ​യ്യു​ന്ന​തി​നും സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സ​മ​ഗ്ര മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി വ​ഴി മാ​ന​സി​കാ​രോ​ഗ്യം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​വ​രെ​യും ഭേ​ദ​മാ​യ​വ​രെ​യും തു​ട​ര്‍ ചി​കി​ത്സ​യി​ലൂ​ടെ​യും പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ​യും സ്വ​യം പ​ര്യാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും പ​ക​ല്‍വീ​ടു​ക​ള്‍ എ​ന്ന പേ​രി​ല്‍ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ 26 പ​ക​ല്‍വീ​ടു​ക​ളു​ണ്ട്. പ​ക​ൽ​വീ​ടു​ക​ളു​ടെ എ​ണ്ണം 30 ആ​ക്കി ഉ​യ​ര്‍ത്തും. പ​ക​ൽ​വീ​ടു​ക​ളി​ൽ രോ​ഗി​ക​ളെ രാ​വി​ലെ വീ​ടു​ക​ളി​ല്‍ നി​ന്നും കൊ​ണ്ടു​വ​രി​ക​യും വൈ​കി​ട്ട് തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​ക്കു​ക​യും ചെ​യ്യും. ഭ​ക്ഷ​ണം, ചി​കി​ത്സ, കൗ​ണ്‍സി​ലി​ങ്, തൊ​ഴി​ല​ധി​ഷ്ഠി​ത തെ​റാ​പ്പി എ​ന്നി​വ ന​ൽ​കു​ന്നു​ണ്ട്. ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെ​ന്‍റ​റു​ക​ളി​ല്‍ മാ​സ​ത്തി​ലൊ​രു ദി​വ​സം മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ളു​ടെ സേ​വ​ന​മു​ണ്ടാ​കും. ഇ​വി​ടെ സൈ​ക്യാ​ട്രി​സ്റ്റ് , ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ്, സോ​ഷ്യ​ല്‍ വ​ര്‍ക്ക​ര്‍, സ്റ്റാ​ഫ് ന​ഴ്സ് എ​ന്നി​വ​രു​ണ്ടാ​കും.
സം​സ്ഥാ​ന​ത്ത് 9 ല​ഹ​രി വി​മു​ക്ത​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഇ​വ​യു​ടെ എ​ണ്ണം ഇ​രു​പ​ത്തൊ​ന്നാ​യി വ​ർ​ധി​പ്പി​ക്കും. മ​ദ്യ​ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ടു​പോ​യ​വ​ര്‍ക്ക് ചി​കി​ത്സ​യും കൗ​ണ്‍സി​ലി​ങ്ങും ന​ൽ​കും. അ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ള്‍ക്ക് കൂ​ടി കൗ​ൺ​സി​ലി​ങ് ന​ൽ​കു​ന്നു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ , കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 3 മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ഒ.​പി , ഐ.​പി വി​ഭാ​ഗ​ങ്ങ​ള്‍ കൂ​ടാ​തെ ചി​കി​ത്സ പൂ​ര്‍ത്തി​യാ​ക്കു​ന്ന രോ​ഗി​ക​ള്‍ക്ക് പു​ന​ര​ധി​വാ​സ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം ജി​ല്ലാ / ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും സൈ​ക്യാ​ട്രി​സ്റ്റി​ന്‍റെ​യും ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ​യും സോ​ഷ്യ​ല്‍ വ​ര്‍ക്ക​റു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ണ്. മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍, ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധം, മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് കൗ​ണ്‍സി​ലി​ങ്ങ് ന​ൽ​കു​ന്ന​തി​ന് ദി​ശ​യു​ടെ 1056 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ സ​കൗ​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും ദി​ശ​യു​ടെ സേ​വ​നം ല​ഭ്യം.