FLASH NEWS
Breaking News
ഓഖി ദുരന്തം: തിരച്ചിൽ ഗോവൻ തീരത്തേക്ക് വ്യാപിപ്പിച്ചു
Sports

മോ​ഹ ഗോ​ൾ പി​റ​ന്നു, എ​ന്നി​ട്ടും…

Tuesday, Oct 10, 2017,11:16 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: 82ാം മി​നി​റ്റി​ൽ കോ​ർ​ണ​ർ ലൈ​നി​ൽ​നി​ന്ന് സ​ഞ്ജീ​വ് സ്റ്റാ​ലി​ൻ തൊ​ടു​ത്ത കി​ക്ക് പ​റ​ന്നു​യ​ർ​ന്ന് ത​ല​കൊ​ണ്ട് വ​ല​യി​ലേ​ക്ക് തി​രി​ച്ചു വി​ടു​മ്പോ​ൾ ജീ​ക്സ​ൺ സി​ങ് എ​ന്ന കൗ​മാ​ര​ക്കാ​ര​ൻ ഇ​ന്ത്യ​ൻ ഫു​ട്‌​ബോ​ളി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് പു​തു​ചി​റ​ക് ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ കൊ​ളം​ബി​യ​യ്ക്കെ​തി​രേ പി​റ​ന്ന മോ​ഹ ഗോ​ളി​നും ആ​തി​ഥേ​യ​ർ​ക്ക് ജീ​വ​ശ്വാ​സം ന​ൽ​കാ​നാ​യി​ല്ല. ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന കൊ​ളം​ബി​യ​യ്ക്കെ​തി​രേ ജീ​ക്‌​സ​ൺ നേ​ടി​യ ഗോ​ളി​നു പി​ന്നാ​ലെ ജു​വാ​ൻ പെ​ന​ലോ​സ​യു​ടെ ബൂ​ട്ടി​ൽ​നി​ന്ന് മ​റു​പ​ടി ഗോ​ൾ. ഇ​തോ​ടെ, ഇ​ന്ത്യ​ക്ക് ടൂ​ർ​ണ​മെ​ന്‍റി​നു പു​റ​ത്തേ​ക്കു​ള്ള വ​ഴി​യു​മൊ​രു​ങ്ങി.
പൊ​രു​തി​ക്ക​ളി​ച്ച ഇ​ന്ത്യ​ക്കൊ​പ്പം ഇ​ല്ലാ​തെ പോ​യ​ത് ഭാ​ഗ്യം​മാ​ത്രം. ഗോ​ളി മാ​ത്രം മു​ന്നി​ൽ നി​ൽ​ക്കെ കെ.​പി. രാ​ഹു​ലി​ന്‍റേ​യും അ​ഭി​ജി​ത് സ​ർ​ക്കാ​രി​ന്‍റേ​യും നോ​ങ്ദാ​ബ ന​വോ​റാ​മി​ന്‍റെ ഷോ​ട്ടു​ക​ൾ വ​ഴി​മാ​റി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. യു​എ​സി​നെ​തി​രേ ക​ളി​ച്ച അ​നി​കേ​ത് ജാ​ദ​വി​നേ​യും കോ​മ​ൾ ത​ട്ടാ​ളി​നേ​യും പു​റ​ത്തി​രു​ത്തി​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. 4-4-1-1 ശൈ​ലി​യി​ൽ റ​ഹിം സ്ട്രൈ​ക്ക​റാ​യി ക​ളി​ച്ചു. പി​ന്നി​ൽ അ​ഭി​ജി​ത് സ​ർ​ക്കാ​ർ. പ​രി​ശീ​ല​ക​ൻ നോ​ർ​ട്ട​ൺ ഡി ​മാ​റ്റോ​സി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ ഫ​ലം ക​ണ്ടു. ആ​ദ്യ​പ​കു​തി​യി​ൽ ഗോ​ളെ​ന്നു​റ​ച്ച് ര​ണ്ട് ശ്ര​മ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി. മ​ല​യാ​ളി താ​രം രാ​ഹു​ലി​ന്‍റെ ഷോ​ട്ട് പോ​സ്റ്റി​ൽ ത​ട്ടി മ​ട​ങ്ങി​യ​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ഷോ​ട്ട് ബാ​റി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു. ഇ​ന്ത്യ​യു​ടെ ഗോ​ൾ പോ​സ്റ്റി​ന് കീ​ഴി​ൽ ധീ​ര​ജ് സി​ങ് ത​ക​ർ​പ്പ​ൻ സേ​വു​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ കൊ​ളം​ബി​യ ല​ക്ഷ്യ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. പ്ര​തി​രോ​ധ​ത്തി​ൽ അ​ൻ​വ​ർ അ​ലി​യും എ​ണ്ണം പ​റ​ഞ്ഞ സേ​വു​ക​ൾ ന​ട​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ മ​ത്സ​രം തു​ട​ങ്ങി 49ാം മി​നി​റ്റി​ൽ കൊ​ളം​ബി​യ മു​ന്നി​ൽ.