FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Crime

വേങ്ങര ഉപതെരഞ്ഞെടുപ്പ്: 79 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

Tuesday, Oct 10, 2017,12:30 IST By മെട്രൊ വാർത്ത A A A

മലപ്പുറം: ബുധനാഴ്ച വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മലപ്പുറം ജില്ലയിൽ നിന്നും 79 ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. കുറ്റിപ്പുറത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, പണം ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്നോ ആരാണ് പണം നല്‍കിയതെന്നതിനെ സംബന്ധിച്ചോ കൃത്യമായ വിവരം, പിടിയിലായവരിൽ നിന്നും പോലീസിന് ലഭിച്ചിട്ടില്ല. ഇവര്‍ ഹവാല ഇടപാടിന്‍റെ കാരിയര്‍മാര്‍ മാത്രമാണെന്നും ഇവർക്ക് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് വിവരം അറിയാനുള്ള സാദ്ധ്യത കുറവാണെന്നും പോലീസ് പറഞ്ഞു.