FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
kerala

സൗദിയിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

Tuesday, Oct 10, 2017,19:38 IST By മെട്രൊ വാർത്ത A A A

ജിദ്ദ: സൗദിയിലെ അബഹയില്‍ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര മേലടത്ത് റാഫിയുടെ ഭാര്യ ജല്‍സീന(24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റാഫിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഉംറ നിര്‍വഹിച്ച് മക്കയില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം. അബഹയില്‍ ജീസാൻ ചുരത്തിൽവെച്ച് ഇവർ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം. മക്കളായ ഖദീജ റാണ, ഫഹദ് എന്നിവരും വാഹനമോടിച്ച മക്കരപ്പറമ്പ് സ്വദേശി ഷമീറും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.