FLASH NEWS
Breaking News
ജിഷ വധക്കേസ്: ശിക്ഷാവിധി വ്യാഴാഴ്ച
Cinema

ആ​കാ​ശ​ദൂ​തി​ലെ റോ​ണി തി​ര​ക്കി​ലാ​ണ്..

Wednesday, Oct 11, 2017,7:15 IST By അ​നൂ​പ് കെ. ​മോ​ഹ​ൻ A A A

ഇ​രു​പ​ത്തി​നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പൊ​രു പ​ള്ളി​മു​റ്റം. അ​ർ​ബു​ദം ബാ​ധി​ച്ചു മ​രി​ച്ച അ​മ്മ​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം കൂ​ട​പ്പി​റ​പ്പു​ക​ൾ ഓ​രോ​രു​ത്ത​രാ​യി ദ​ത്തെ​ടു​ത്ത​വ​ർ​ക്കൊ​പ്പം പോ​കു​ന്നു. കൊ​ണ്ടു​പോ​കാ​ൻ ആ​രു​മി​ല്ലാ​തെ, അ​ക​ന്നു പോ​കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ നോ​ക്കി ക​ണ്ണു നി​റ​ഞ്ഞു നി​ന്നൊ​രു പ​യ്യ​ൻ. തി​യ​റ്റ​റു​ക​ളെ ക​ണ്ണീ​ർ​ക്ക​ട​ലാ​ക്കി​യ ആ​കാ​ശ​ദൂ​ത് എ​ന്ന ചി​ത്രം ക​ണ്ട​വ​രാ​രും ആ ​പ​യ്യ​നെ​യും, അ​വ​ന്‍റെ വേ​ദ​ന​യും മ​റ​ക്കി​ല്ല. പോ​ളി​യോ ബാ​ധി​ച്ചു കാ​ൽ ത​ള​ർ​ന്ന​തി​നാ​ൽ അ​വ​നെ ദ​ത്തെ​ടു​ക്കാ​ൻ ആ​രും ത​യ്യാ​റാ​യി​രു​ന്നി​ല്ല. അ​വ​ന്‍റെ വേ​ദ​ന മ​ല​യാ​ളി​യു​ടെ​യും വേ​ദ​ന​യാ​യി. അ​വ​ന്‍റെ സ​ങ്ക​ടം മ​ന​സി​ലാ​ക്കി, ഇ​ര​ട്ട​സ​ഹോ​ദ​ര​നെ ദ​ത്തെ​ടു​ത്ത കു​ടും​ബം തി​രി​ച്ചു​വ​രു​ന്ന​താ​യി​രു​ന്നു ആ​കാ​ശ​ദൂ​തി​ന്‍റെ ക്ലൈ​മാ​ക്സ്. മ​ല​യാ​ളി​യെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ ആ ​കു​രു​ന്ന് ഇ​പ്പോ​ൾ വ​ള​ർ​ന്നി​ട്ടു​ണ്ടാ​കു​മോ ? അ​വ​നി​പ്പോ​ൾ എ​വി​ടെ​യാ​യി​രി​ക്കും ?
സി​ബി മ​ല​യി​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ആ​കാ​ശ​ദൂ​തി​ലെ കു​ട്ടി​ക​ളി​ൽ, റോ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു ജീ​വ​ൻ ന​ൽ​കി​യ പ​യ്യ​ൻ, മാ​ർ​ട്ടി​ൻ കോ​ര ഇ​പ്പോ​ൾ ഖ​ത്ത​റി​ലു​ണ്ട്. ഖ​ത്ത​റി​ൽ ബി​സി​ന​സി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ് മാ​ർ​ട്ടി​നി​പ്പോ​ൾ. പ​ഴ​യ സി​നി​മാ​ജീ​വി​ത​ത്തി​ന്‍റെ ഊ​ഷ്മ​ള​മാ​യ ഓ​ർ​മ്മ​ക​ൾ ഇ​പ്പോ​ഴും മാ​ർ​ട്ടി​ന്‍റെ​യു​ള്ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു.
കേ​ര​ള​ത്തി​ൽ നി​റ​ഞ്ഞോ​ടി​യ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​യി​ലെ ആ​രും മ​റ​ക്കാ​ത്ത ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു മാ​ർ​ട്ടി​ൻ ജീ​വ​ൻ ന​ൽ​കി​യ റോ​ണി എ​ന്ന കു​ട്ടി​യു​ടേ​ത്. ഒ​മ്പ​തു വ​യ​സു​ള​ള​പ്പോ​ഴാ​ണ് ആ​കാ​ശ​ദൂ​ത് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള​ള അ​വ​സ​രം തേ​ടി​യെ​ത്തു​ന്ന​ത്. കോ​ട്ട​യം ഗി​രി​ദീ​പം സ്കൂ​ളി​ലെ ക​ലാ​പ്ര​തി​ഭ​യാ​യി​രു​ന്നു മാ​ർ​ട്ടി​ൻ. നി​ർ​മാ​താ​വും ന​ട​നു​മാ​യ പ്രേം​പ്ര​കാ​ശ് കു​ടും​ബ​സു​ഹൃ​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹം വ​ഴി​യാ​ണ് ആ​കാ​ശ​ദൂ​തി​ലേ​ക്കെ​ത്തു​ന്ന​ത്. മാ​ന്നാ​ന​ത്താ​യി​രു​ന്നു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം. കു​ട്ടി​ക​ളൊ​ക്കെ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഷൂ​ട്ടി​ങ് ര​സ​ക​ര​മാ​യി​രു​ന്നെ​ന്നു മാ​ർ​ട്ടി​ൻ ഓ​ർ​മി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ പ​റ​ഞ്ഞു​ത​ന്ന​ത​നു​സ​രി​ച്ചു അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം ന​ട​ന്ന​പ്പോ​ൾ കോ​ട്ട​യം അ​നു​പ​മ തി​യ​റ്റ​റി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം പോ​യി. സി​നി​മ ഹി​റ്റാ​യ​തോ​ടെ സ്കൂ​ളി​ലെ സ്റ്റാ​റാ​യി മാ​റി​യെ​ന്നു മാ​ർ​ട്ടി​ൻ ഓ​ർ​മ്മി​ക്കു​ന്നു. പ​ല​രും ഓ​ട്ടൊ​ഗ്രാ​ഫൊ​ക്കെ വാ​ങ്ങി.
ആ​കാ​ശ​ദൂ​ത് സി​നി​മ പി​ന്നീ​ട് തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്തി​രു​ന്നു. മാ​തൃ​ദേ​വോ ഭ​വ എ​ന്ന പേ​രി​ൽ. എ​ൻ. ടി. ​രാ​മ​റാ​വു ശ​ബ​രി​മ​ല​യ്ക്ക് പോ​കാ​നാ​യി കോ​ട്ട​യ​ത്തെ​ത്തി​യ​പ്പോ​ൾ, ആ​കാ​ശ​ദൂ​ത് സി​നി​മ ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ട തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യാ​നു​ള്ള അ​വ​കാ​ശം വാ​ങ്ങു​ക​യാ​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ലും അ​തേ ക​ഥാ​പാ​ത്ര​ത്തെ ത​ന്നെ മാ​ർ​ട്ടി​ൻ അ​വ​ത​രി​പ്പി​ച്ചു. നാ​സ​ർ, മാ​ധ​വി തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ൾ. തെ​ലു​ങ്ക് ചി​ത്ര​ത്തി​നാ​യി നാ​ൽ​പ്പ​ത്ത​ഞ്ചു ദി​വ​സ​ത്തോ​ളം ഹൈ​ദ​രാ​ബാ​ദി​ൽ ഉ​ണ്ടാ​യി​രു​ന്നു മാ​ർ​ട്ടി​ൻ. മാ​തൃ​ദേ​വോ ഭ​വ നൂ​റു ദി​വ​സം ഓ​ടി​യ​തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളി​ലും മാ​ർ​ട്ടി​ൻ പ​ങ്കാ​ളി​യാ​യി. മ​ല​യാ​ള​ത്തി​ലും തെ​ലു​ങ്കി​ലും ഓ​രോ സി​നി​മ​ക​ൾ ചെ​യ്ത​തി​നു ശേ​ഷം ചി​ല സീ​രി​യ​ലു​ക​ളി​ൽ മാ​ർ​ട്ടി​ൻ അ​ഭി​ന​യി​ച്ചു.

അ​തി​നു​ശേ​ഷം പ​ഠ​ന​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ആ​കാ​ശ​ദൂ​തി​ൽ ചേ​ച്ചി​യു​ടെ വേ​ഷം ചെ​യ്ത സീ​ന ആ​ന്‍റ​ണി​യു​മാ​യി മാ​ത്ര​മേ ഇ​പ്പോ​ൾ ബ​ന്ധ​മു​ള്ളൂ. മ​റ്റു​ള്ള​വ​രൊ​ക്കെ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നു മാ​ർ​ട്ടി​ൻ പ​റ​യു​ന്നു.
ഇ​ൻ​ഷു​റ​ൻ​സ് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫി​സ​റാ​യി​രു​ന്ന ജോ​ർ​ജ്ജ് കോ​ര​യു​ടെ​യും മൗ​ണ്ട് കാ​ർ​മ്മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ളാ​യി​രു​ന്ന ആ​നി​യു​ടെ​യും മ​ക​നാ​യ മാ​ർ​ട്ടി​ൻ ഇ​പ്പോ​ൾ ഖ​ത്ത​റി​ൽ ബി​സി​ന​സ് ചെ​യ്യു​ക​യാ​ണ്. ഖ​ത്ത​ർ പെ​ട്രോ​ളി​യ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഷാ​ല​റ്റാ​ണ് ഭാ​ര്യ. ബി​സി​ന​സി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണെ​ങ്കി​ലും, ഇ​പ്പോ​ഴും മാ​ർ​ട്ടി​നെ സി​നി​മ മോ​ഹി​പ്പി​ക്കു​ന്നു​ണ്ട്.