FLASH NEWS
Breaking News
ഓഖി ദുരന്തം: തിരച്ചിൽ ഗോവൻ തീരത്തേക്ക് വ്യാപിപ്പിച്ചു
Business

ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച നി​ഗ​മ​നം താ​ഴ്ത്തി ലോ​ക​ബാ​ങ്ക്

Wednesday, Oct 11, 2017,11:06 IST By മെട്രൊ വാ‌ർത്ത A A A

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ (2017-18) ഇ​ന്ത്യ​യു​ടെ ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) വ​ള​ർ​ച്ച നി​ഗ​മ​നം താ​ഴ്ത്തി ലോ​ക​ബാ​ങ്ക്. സൗ​ത്ത് ഏ​ഷ്യ ഇ​ക്ക​ണോ​മി​ക് ഫോ​ക്ക​സ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ന്ത്യ​യു​ടെ ജി​ഡി​പി നി​ര​ക്ക് സം​ബ​ന്ധി​ച്ച് നി​ഗ​മ​നം 7.2 ശ​ത​മാ​ന​ത്തി​ൽ നി​ന്നും ഏ​ഴ് ശ​ത​മാ​ന​മാ​യി ലോ​ക​ബാ​ങ്ക് കു​റ​ച്ചി​രി​ക്കു​ന്ന​ത്. നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ, ജി​എ​സ്ടി കൊ​ണ്ടു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ എ​ന്നി​വ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ലോ​ക ബാ​ങ്കി​ന്‍റെ​യും നി​രീ​ക്ഷ​ണം.
എ​ന്നാ​ൽ 2019-20 വ​ർ​ഷം ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ 7.4 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന പ്ര​വ​ച​നം ലോ​ക​ബാ​ങ്ക് നി​ല​നി​ർ​ത്തി​യി​ട്ടു​മു​ണ്ട്. നേ​ര​ത്തെ ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്കും (എ​ഡി​ബി) ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇ​ക്ക​ണോ​മി​ക് കോ​ർ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റും (ഒ​ഇ​സി​ഡി) ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച നി​ഗ​മ​നം വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ലോ​ബ ബാ​ങ്കി​ന്‍റേ​തി​നു സ​മാ​ന​മാ​യി ജി​ഡി​പി വ​ള​ർ​ച്ച ഏ​ഴ് ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നാ​ണ് എ​ഡി​ബി​യു​ടെ നി​രീ​ക്ഷ​ണം. വ​ള​ർ​ച്ച നി​ര​ക്ക് 6.7 ശ​ത​മാ​ന​ത്തി​ലേ​ക്ക് ചു​രു​ങ്ങു​മെ​ന്ന നി​ഗ​മ​ന​മാ​ണ് ഒ​ഇ​സി​ഡി പു​തി​യ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.
ഏ​പ്രി​ൽ- ജൂ​ൺ പാ​ദ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നി​ര​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​യ 5.7 ശ​ത​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​ത് ദ​ക്ഷി​ണേ​ന്ത്യ​ൻ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച വേ​ഗ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ലോ​ക ബാ​ങ്കി​ന്‍റെ ക​ണ്ടെ​ത്ത​ൽ. തു​ട​ർ​ച്ച​യാ​യി എ​ട്ട് പാ​ദ​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മേ​ഖ​ല എ​ന്ന സ്ഥാ​പ​നം കൈ​യ​ട​ക്കി​യി​രു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​യാ​ണ്. ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് ഇ​ടി​ഞ്ഞ​തോ​ടെ കി​ഴ​ക്ക​ൻ ഏ​ഷ്യ, പ​സ​ഫി​ക് മേ​ഖ​ല​ക​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തേ​ക്കെ​ത്തു​ക​യും ദ​ക്ഷി​ണേ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തേ​സ​മ​യം ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ തു​ട​ങ്ങി​യ ദ​ക്ഷി​ണേ​ന്ത്യ​ൻ രാ​ഷ്ട്ര​ങ്ങ​ൾ ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക വ​ർ​ച്ചാ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ലോ​ക ബാ​ങ്ക് പ​റ​യു​ന്നു.
നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ ന​യ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും സ​ർ​ക്കാ​ർ ചെ​ല​വി​ട​ലി​ൽ അ​നു​ഭ​വ​പ്പെ​ട്ട വ​ലി​യ ഇ​ടി​വും ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ഉ​ട​ലെ​ടു​ത്ത അ​നി​ശ്ചി​ത​ത്വ​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച നി​ര​ക്കി​ലു​ണ്ടാ​യ ഇ​ടി​വി​നു കാ​ര​ണ​മാ​യി ലോ​ക ബാ​ങ്ക് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​തി​രി​ച്ച​ടി​ക​ൾ താ​ത്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും വ​ള​ർ​ച്ചാ നി​ര​ക്ക് തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് സാ​ധി​ക്കു​മെ​ന്നു​മാ​ണ് ലോ​ക ബാ​ങ്കി​ന്‍റെ നി​രീ​ക്ഷ​ണം. പൊ​തു ചെ​ല​വി​ട​ൽ ഉ​യ​രു​ന്ന​തോ​ടെ രാ​ജ്യ​ത്തേ​ക്കു​ള്ള സ്വ​കാ​ര്യ നി​ക്ഷേ​പം വ​ർ​ധി​ക്കും. 2019-20 കാ​ല​യ​ള​വി​ൽ 7.4 ശ​ത​മാ​നം വ​ള​ർ​ച്ചാ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് ലോ​ക ബാ​ങ്കി​ന്‍റെ പ്ര​തീ​ക്ഷ. പ​ര​ണ​പ്പെ​രു​പ്പ​വും ബാ​ഹ്യ​ഘ​ട​ക​ങ്ങ​ളും അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ഇ​തേ രീ​തി​യി​ൽ തു​ട​രും. സാ​ധാ​ര​ണ നി​ല​യി​ൽ‌ മ​ൺ​സൂ​ൺ ല​ഭി​ക്കു​ന്ന​ത് വി​ല​നി​ല​വാ​രം സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്നും ആ​ഗോ​ള എ​ണ്ണ വി​ല വ​ർ​ധ​ന​യു​ടെ ആ​ഘാ​തം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡോ​ള​റി​നെ​തി​രെ രൂ​പ ക​രു​ത്താ​ർ​ജി​ക്കും. ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ര​ണ്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി ത​ന്നെ നി​ല​നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ലോ​ക ബാ​ങ്ക് വി​ശ​ദീ​ക​രി​ച്ചു.