FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Nri

കുവൈറ്റില്‍ റോഡുകള്‍ക്ക് ടോള്‍ കൊണ്ടുവരാന്‍ നീക്കം

Wednesday, Oct 11, 2017,21:43 IST By സ്വന്തം ലേഖകൻ A A A

കുവൈത്ത് സിറ്റി: കുവൈറ്റിലെ വിവിധ റോഡുകള്‍ക്ക് ‘ടോള്‍’ സിസ്റ്റം കൊണ്ടുവരാന്‍ നീക്കം. ട്രാഫിക് പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ഇതിനെകുറിച്ചുള്ള ഭാഗമായുള്ള പഠനം നടന്നു വരികയാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ അഹമദ് അല്‍ ഹസന്‍ പറഞ്ഞു. ചില പ്രധാന റോഡുകള്‍ക്ക് ചുങ്കം ചുമത്തുകയും അതേസമയം മറ്റ് ചില റോഡുകളിലേക്ക് വാഹനങ്ങള്‍ തിരിച്ചു വിടാനും പറ്റും. ഇത് വഴി വലിയ തോതിലുള്ള ട്രാഫിക് തടസം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഓഫിസ്- സ്‌കൂള്‍ സമയങ്ങളില്‍ രാജ്യത്തെ പ്രധാന റോഡുകളില്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ട്രാഫിക് തടസങ്ങളാണ് അനുഭവപ്പെടുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പ്രധാന ബൈപാസ് റോഡുകളുടെ പണികള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടുകൂടി പൂര്‍ത്തിയാകുമെന്നും, 26 ഓളം വരുന്ന പുതിയ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ഏറെ വൈകാതെ ആരംഭിക്കുമെന്നും പ്രാദേശിക പത്രമായ അല്‍ റായിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എന്‍ജിനീയര്‍ അഹമദ് അല്‍ ഹസന്‍ പറഞ്ഞു.