FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Articles

ദു​ര​ന്ത റെ​യ്‌​ലി​ൽ മും​ബൈ​യി​റ്റി​ക​ൾ

Wednesday, Oct 11, 2017,9:58 IST By ചേ​റൂ​ക്കാ​ര​ൻ ജോ​യി A A A

നേ​രം ക​ണി​ശ​മു​ള്ള ജീ​വി​ത​ശൈ​ലി​യാ​ണ് മും​ബൈ​യി​റ്റി​ക​ൾ​ക്ക്. അ​തു​കൊ​ണ്ടു ത​ന്നെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​ൻ ആ​ർ​ക്കും അ​ത്ര താ​ത്പ​ര്യ​മി​ല്ല. നേ​ര​ത്തി​ന് ഓ​ഫി​സി​ലും കോ​ളെ​ജി​ലു​മൊ​ക്കെ​യെ​ത്താ​ൻ നി​ർ​ബ​ന്ധ​ബു​ദ്ധി​യു​ള്ള​വ​രാ​യ​തു കൊ​ണ്ടാ​കും മും​ബൈ​ക്കാ​രി​ലേ​റെ​യും ലോ​ക്ക​ൽ യാ​ത്ര​യ്ക്ക് ആ​ശ്ര​യി​ക്കു​ന്ന​ത് റെ​യ്‌‌​ൽ‌​വേ​യെ​യാ​ണ്. തി​ക്കും തി​ര​ക്കും ഏ​റെ​യാ​ണ് മും​ബൈ ലോ​ക്ക​ൽ ട്രെ​യ്ൻ സ​ർ​വീ​സു​ക​ളി​ൽ. ആ ​ക്ലേ​ശ​പൂ​ർ​ണ​മാ​യ യാ​ത്ര​യി​ലും സു​ര​ക്ഷി​ത​ത്വ ബോ​ധ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ആ ​സു​ര​ക്ഷി​ത​ത്വം ട്രെ​യ്നു​ക​ളി​ൽ നി​ന്ന് അ​ന്യ​മാ​കു​ക​യാ​ണി​പ്പോ​ൾ.

ഇ​ല​ക്‌​ട്രി​ക് ട്രെ​യ്നു​ക​ളു​ടെ ഭീ​തി​ക​ര​മാ​യ മു​ഴ​ക്കം പോ​ലും ലോ​ക്ക​ൽ ട്രെ​യ്ൻ യാ​ത്ര​യ്ക്ക് അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്. സ്ഥി​തി ഗ​തി​ക​ള​ത്ര​യ്ക്കു വ​ഷ​ളാ​യി​രി​ക്കു​ന്നു. എ​ന്നാ​ൽ മെ​ട്രൊ സി​റ്റി​യി​ൽ ആ​രും അ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നി​ല്ല. പി​ഷൂ​യ് ഗോ​യ​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​യി പ​ര​മാ​ധി​കാ​രി. ആ​ൾ വ​ര​വ​ണ്ണം ശാ​സി​ക്കു​ന്ന​ത് റെ​യ്‌​ൽ ജീ​വ​ന​ക്കാ​രെ​യും അ​വ​രു​ടെ അ​നാ​സ്ഥ​ക​ളെ​യും. അ​ടു​ത്തി​ടെ എ​ലി​പ്പൊ​ത്തു പോ​ലു​ള്ള ബ്രി​ഡ്ജി​ലെ ച​വി​ട്ടി​ക്കൂ​ട്ട​ലി​ൽ ഇ​രു​പ​ത്തി​മൂ​ന്ന് ന​ര​ഹ​ത്യ ന​ട​ന്നു. മു​പ്പ​ത്ത​ഞ്ചോ​ളം പേ​ർ​ക്കു ഗു​രു​ത​ര​മാ​യ പ​രു​ക്കു​ക​ളോ​ടെ​യാ​ണു ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​ത്. അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രെ​ക്കു​റി​ച്ചും മു​റി​വേ​റ്റ​വ​രെ​ക്കു​റി​ച്ചു​മൊ​ക്കെ​യു​ള്ള വി​വ​ര​ങ്ങ​ൾ കൃ​ത്യം ക്യ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലും ആ​ളി​ല്ലി​വി​ടെ.
എ​ലി​ഫ​ൺ​സ്റ്റ​ൺ എ​ന്ന കൊ​ച്ചു സ്റ്റേ​ഷ​നി​ലെ അ​പ​ക​ട​ത്തി​നു ശേ​ഷ​വും പ​ഴ​യ അ​വ​സ്ഥ ത​ന്നെ​യാ​ണ്. പു​രോ​ഗ​തി​ക​ള​ന​വ​ധി ചൂ​ണ്ടി​ക്കാ​ട്ടാ​ൻ ക്ഷേ​മ​പ​ദ്ധ​തി​ക്കാ​രു​ണ്ട്. റെ​യ്‌​ൽ‌​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ​ല്ലാം അ​പ്പാ​ടെ അ​ടു​ത്ത ബ​ജ​റ്റി​ൽ പ​രി​ഗ​ണി​ക്കു​മ​ത്രേ. ഇ​തി​ലും വ​ലി​യൊ​രു ഉ​റ​പ്പ് റെ​യ്‌‌​ൽ‌​വേ മ​ന്ത്രി​ക്കി​ല്ല. ഉ​റ​പ്പു​ക​ളോ​ട് യാ​ത്ര​ക്കാ​ർ​ക്കു വെ​റു​പ്പാ​യി.
ഇ​നി കു​റ​ച്ചു പ​ച്ച പ​ര​മാ​ർ​ഥ​ങ്ങ​ൾ പ​റ​യാം. പ​ച്ച​ക്കൊ​ടി വീ​ശി റെ​യ്ൽ‌​വേ ബോ​ർ​ഡ് ക​ണ​ക്ക​നു​സ​രി​ച്ച് ചെ​ല​വു​വി​ഹി​തം വീ​തി​ക്കു​ന്ന​ത് സ​മാ​സ​മ​മ​ല്ല. മെ​ട്രൊ സി​റ്റി​ക​ൾ ത​മ്മി​ൽ വ​ല്ലാ​ത്ത അ​ന്ത​ര​വു​മു​ണ്ട്. കാ​ര​ണം, മാ​ത്രം ബ​ജ​റ്റ് വാ​റോ​ല​യി​ൽ ഇ​ടം പി​ടി​ക്കു​ന്നി​ല്ല. കോ​ൽ​ക്ക​ത്ത​യ്ക്കും ഡ​ൽ​ഹി​ക്കും ചെ​ന്നൈ​യ്ക്കും ബം​ഗ​ളു​രൂ​വി​നും മൊ​ത്തം ചെ​ല​വി​ടു​ന്ന​തി​നെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് മും​ബൈ​യ്ക്ക് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലെ ട്രെ​യ്ൻ സ​ർ​വീ​സു​ക​ൾ നേ​ടു​ന്ന​തി​നെ​ക്കാ​ൾ ലേ​ശം കൂ​ടു​ത​ൽ ക​ല​ക്ഷ​ൻ ത​ന്നെ​യാ​ണ് മും​ബൈ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​ത്. മ​റ്റെ​ല്ലാ​യി​ട​ത്തും ഓ​ടി വ​രു​ത്തി​വ​യ്ക്കു​ന്ന ന​ഷ്ടം നി​ക​ത്തു​ന്ന​ത് കു​തി​ച്ചു​പാ​യു​ന്ന മും​ബൈ ഇ​ല​ക്‌​ട്രി​ക് ട്രെ​യ്നു​ക​ളാ​ണ്. പ​ല​യി​ട​ത്തും റെ​യ്‌‌​ൽ ഒ​ടി​ഞ്ഞും ത​ക​ര പൊ​ളി​ഞ്ഞും ഷെ​ഡ്ഡു​ക​ളി​ലേ​ക്ക​വ കു​പ്പു​കു​ത്തു​മ്പോ​ൾ ഒ​ട്ടി​പ്പി​ടി​ക്കു​ന്ന ര​ക്ത​ക്ക​റ മാ​റ്റാ​ൻ ആ​ർ​ക്കു ക​ഴി​യും. അ​തി​നു​മാ​ത്രം അ​പ​ക​ട​മ​ര​ണ​ങ്ങളു​ണ്ട്.
എ​ന്നാ​ൽ ഇ​തെ​ല്ലാം സ​ഹി​ക്കു​ന്ന​ത് അ​ന്യ​ര​ല്ലേ​യെ​ന്ന ഒ​ഴി​വു​ക​ഴി​വ് പ​റ​ഞ്ഞ് മ​ല​യാ​ളി​ക​ൾ​ക്കു മാ​റി​നി​ൽ​ക്കാ​നാ​കി​ല്ല​ല്ലോ. പ​ത്തി​നും ഇ​രു​പ​തി​നു​മി​ട​യി​ലു​ള്ള ശ​ത​മാ​നം മ​ല​യാ​ളി​ക​ളു​ടെ വ​രു​മാ​ന​മാ​ണ്. മ​ര​ണം വ​രു​ത്തി​വ​യ്ക്ക​രു​തെ​ന്ന് വ​ഴി​നീ​ളെ റെ​യ്ൽ‌​വേ‍യു​ടെ പ​ര​സ്യ​മു​ണ്ട്. എ​ന്നാ​ൽ ഓ​ടു​ന്ന ട്രെ​യ്നി​ൽ നി​ന്നും തി​ര​ക്കി​ല​ക​പ്പെ​ട്ട് പി​ടി​വി​ട്ടു തെ​റി​ച്ചു പോ​യി നി​ലം പ​തി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​നി​യും കു​റ​ഞ്ഞി​ട്ടി​ല്ല. കൂ​ടി​യി​ട്ടേ​യു​ള്ളൂ.
വി​ധി​യെ​ന്നു സ​മാ​ധാ​നി​ച്ച് എ​ല്ലാം ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല​ല്ലോ. തി​ര​ക്കു വ​ർ​ധി​ക്കു​ന്ന​ത് ജ​ന​സം​ഖ്യാ വ​ർ​ധ​ന ത​ന്നെ​യാ​ണു കാ​ണി​ക്കു​ന്ന​ത്. പ​ക്ഷേ അ​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ ട്രെ​യ്നു​ക​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ല. ഓ​ടു​ന്ന​താ​ക​ട്ടെ ബ്രി​ട്ടി​ഷ് കാ​ല​ത്തെ ച​ര​ക്കു വ​ണ്ടി പോ​ലെ​യു​ള്ള​തും. കാ​ല​മി​ത്ര പു​രോ​ഗ​മി​ച്ചി​ട്ടും സൗ​ക​ര്യ​ങ്ങ​ളും സാ​വ​കാ​ശ​വും തെ​ല്ലു​മി​ല്ല. ത​ല്ലു​കൂ​ടി അ​ക​ത്തു​ക​യ​റാം. ഉ​ള്ളി​ലേ​ക്കു ക​യ​റി​യാ​ലോ തൂ​ങ്ങി​നി​ന്ന് ഉ​ന്തും ത​ള്ളും. കൂ​ട്ടം തെ​റ്റാ​തി​രു​ന്നാ​ൽ സ്ഥ​ല​ത്തി​റ​ങ്ങാം. ഇ​തൊ​ക്കെ​യും റൗ​ഡി സം​ഘ​ത്തി​ന്‍റെ തെ​മ്മാ​ടി​ത്ത​ര​മാ​ണെ​ന്നാ​ണ് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം. അ​പ​രി​ചി​ത​രാ​ണേ​ൽ പോ​ക്ക​റ്റ​ടി​ശ​ല്യം വേ​റെ​യും. ഇ​തി​ന്‍റെ പ​ങ്കു വി​ഹി​തം ദാ​ദ​മാ​ർ​ക്കും പൊ​ലീ​സി​നു​മൊ​ക്കെ വീ​തം വ​യ്ക്കും. ഇ​തി​നെ​തി​രേ ആ​രെ​ങ്കി​ലും പ്ര​തി​ക​രി​ച്ചാ​ലോ അ​വ​രു​ടെ എ​ല്ലൊ​ടി​യും. ഇ​തൊ​ക്കെ ക​ണ്ട് പ്ര​തി​ക​രി​ക്കാ​നാ​കാ​തെ നി​രാ​ശ്ര​യ​രാ​യ യാ​ത്ര​ക്കാ​ർ ത​ല​കു​മ്പി​ട്ട് ക​ണ്ണ​ട​യ്ക്കും. മ​റു​ത്തൊ​രു അ​ക്ഷ​രം ഉ​രു​വി​ട്ടാ​ൽ ത​ല്ലി ച​ത​യ്ക്കും. പ​ച്ച​യ്ക്ക് പു​റ​ത്തോ​ട്ട് വ​ലി​ച്ചെ​റി​യും. ഈ ​പ​രി​ത​സ്ഥി​തി​യി​ലെ​ത്ര​യോ അ​ജ്ഞാ​ത ജ​ഡ​ങ്ങ​ൾ ചീ​ഞ്ഞ​ഴി​ഞ്ഞു. ദി​നം​പ്ര​തി മ​ര​ണ​സം​ഖ്യ ഒ​മ്പ​തും പ​ത്തും തി​ക​യ്ക്കാ​നു​ള്ള കു​തി​പ്പാ​ണെ​ന്നു തോ​ന്നും.
ഇ​നി സ്റ്റേ​ഷ​നെക്കു​റി​ച്ചു പ​റ​യാം. സ്റ്റേ​ഷ​നു​ള്ളി​ൽ ടി​ക്ക​റ്റി​നു വേ​ണ്ടി നീ​ണ്ട നി​ര ത​ന്നെ കാ​ണാം. പു​റ​ത്ത് ഒ​രു രൂ​പ കൊ​ടു​ത്താ​ൽ വ​രി നി​ൽ​ക്കാ​തെ ടി​ക്ക​റ്റെ​ടു​ക്കാം. പ്ലാ​റ്റ്ഫോ​മി​ലാ​ണേ​ൽ ജ​ന​സ​മു​ദ്രം. മു​റ​വി​ളി​യും ബ​ഹ​ള​വും. ഓ​രോ ട്രെ​യ്ൻ വ​രു​മ്പോ​ഴും ജ​ന​ത്തെ ചാ​ള ക​ണ​ക്കേ അ​ട​ക്കി​ക്കേ​റ്റു​ന്നു. മും​ബൈ ട്രെ​യ്ൻ യാ​ത്ര​യു​ടെ ക​ഷ്ട​പ്പാ​ടി​ന് അ​തി​രി​ല്ല. ഇ​റ​ക്ക​വും ക​യ​റ്റ​വും ഭാ​ഗ്യ​ക്കു​റി പോ​ലെ​യാ​ണ്, ഇ​ണ​ങ്ങാ​ത്ത​വ​ർ​ക്ക്. സം​ഘം കൂ​ടി​യു​ള്ള യാ​ത്ര​യാ​ണേ​ൽ ക​ളി വി​നോ​ദ​ങ്ങ​ളു​മാ​യി നേ​രം പോ​കും. ഇ​തി​നി​ടെ ഒ​രു റെ​യ്ൽ തെ​റ്റ​ലു​ണ്ടാ​യാ​ൽ.. ഊ​ഹി​ക്കാ​ൻ പ്ര​യാ​സം. എ​ലി​ഫ​ൺ​സ്റ്റ​ൺ സം​ഭ​വം ഒ​രു ഉ​ദാ​ഹ​ര​ണ​മ​ല്ല. ച​വി​ട്ടി ന​ട​ക്കു​മ്പോ​ൾ കു​ലു​ങ്ങു​ന്ന ഓ​വ​ർ ബ്രി​ഡ്ജു​ക​ളാ​ണ് അ​ധി​ക​വും. ജാ​മ്പ​വാ​ന്‍റെ കാ​ല​ത്ത് പ​ണി​ത​ത​ല്ല ഇ​തൊ​ന്നും. ക​രാ​റു​കാ​ര​ന്‍റെ കീ​ശ വീ​ർ​പ്പി​ച്ച​താ​ണു മെ​ച്ചം. താ​ഴെ നോ​ക്കി​യാ​ൽ ത​ല ക​റ​ങ്ങും. ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞു വീ​ണാ​ൽ ത​രി പോ​ലും കി​ട്ടി​ല്ല. കീ​ഴെ ചീ​റി പാ​ഞ്ഞോ​ടു​ന്ന തീ​വ​ണ്ടി​ക​ളാ​ണ്. പ്ലാ​റ്റ്ഫോ​മി​ന്‍റെ മു​ക​ളി​ലാ​ണേ​ൽ ഇ​ര​ക​ളാ​യി താ​ഴെ സ​ഹ​യാ​ത്രി​ക​രു​ണ്ട്. ഇ​തൊ​ക്കെ കാ​ണു​ക​യും ഓ​ർ​ക്കു​ക​യും ചെ​യ്താ​ൽ ശ​രീ​രം ഉ​രു​ണ്ടു​ക​യ​റും. താ​ന്താ​ങ്ങ​ളു​ടെ ഭ​ഗ​വാ​നെ വി​ളി​ച്ചൊ​രു പാ​ച്ചി​ലാ​ണ്. ഉ​ദ്ദി​ഷ്ട​സ്ഥാ​ന​ത്തെ​ത്ത​ണം. ഇ​താ​ണ് മും​ബൈ​യി​റ്റി​ക​ളു​ടെ അ​ട​വും ച​ട്ട​വും. പ്ര​തി​ഷേ​ധ​മൊ​ട്ടും പ​ച്ച​പി​ടി​ക്കി​ല്ല.
അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ൾ സ​ർ​ക്കാ​ർ വ​ക സ്ഥി​രം പ്ര​ലോ​ഭ​ന​ങ്ങ​ൾ അ​ന​വ​ധി​യു​ണ്ട്. മ​രി​ച്ച​വ​ന് അ​ഞ്ചു ല​ക്ഷം, അം​ഗ​വൈ​ക​ല്യം പ​റ്റി​യ​വ​ർ​ക്ക് ര​ണ്ടു ല​ക്ഷം. ഗു​രു​ത​ര​മ​ല്ലാ​ത്ത പ​രു​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം വീ​തം. ഇ​ട​യി​ൽ പ​ല​ർ​ക്കും കു​റ്റം ചു​മ​ത്തി പ​ണി കൊ​ടു​ത്തു കേ​ന്ദ്ര​മ​ന്ത്രി. ച​വി​ട്ടി​ക്കൂ​ട്ടു ബ​ഹ​ള​ത്തി​നും മു​ഖ്യ​കാ​ര​ണം മ​ഴ​യാ​ണ്. പാ​തി കാ​ലാ​വ​സ്ഥ സ​ഹി​ച്ചു. കൊ​ച്ചു പാ​ല​ത്തി​ലോ​ട്ട് തി​ര​ക്കു ത​ള്ളി​ക്ക​യ​റി. നി​യ​ന്ത്ര​ണ​ച്ചു​മ​ത​ല​യു​ള്ള ആ​ർ​പി​എ​ഫു​കാ​ർ​ക്കു പ​ഴി. ഇ​വ​രി​ലെ​ത്ര പേ​ർ വി​ത്ത് ഔ​ട്ട് ടി​ക്ക​റ്റു​കാ​രു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണം വ​രാം. ടി​ടി​മാ​രും കു​ടു​ങ്ങും. അ​വ​ർ​ക്കും എ​ഴു​ന്ന​ള്ളി​ക്കാം സ്വ​ന്തം കാ​ര്യം സി​ന്ദാ​ബാ​ദ്. സ​ർ​ക്കാ​ർ കേ​ട്ടേ പ​റ്റൂ. മോ​ണോ റെ​യ്‌​ലി​ന്‍റെ മാ​ഹാ​ത്മ്യം വി​ട്ട് ബു​ള്ള​റ്റ് ട്രെ​യ്നി​ൽ ക​ണ്ണു​മ​ഞ്ഞ​ളി​ച്ചു നി​ൽ​ക്കു​ക​യാ​ണു പ​ല​രും.
പൊ​തു​ജ​നം നി​ശ​ബ്ദ​മാ​യി, ന​ര​ക​യാ​ത​ന​ക​ളെ നി​സ​ഹാ​യ​രാ​യി സ്വ​യം സ​ഹി​ക്കു​ന്നു. മി​ണ്ടാ​പ്രാ​ണി​ക​ൾ എ​ന്നി​ട്ടും വാ​ർ​ത്ത​യ്ക്കു ചെ​വി​കൊ​ടു​ക്കും. ബു​ള്ള​റ്റ് ട്രെ​യ്നി​ന്‍റെ പ്രൊ​ജ​ക്റ്റി​ന് ചെ​ല​വാ​യ ഒ​ന്നേ​കാ​ൽ ല​ക്ഷം കോ​ടി രൂ​പ കേ​ട്ട് വാ​യ് പൊ​ളി​ക്കും. ന​രേ​ന്ദ്ര മോ​ദി​യും ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ അ​ബേ​യും ചേ​ർ​ന്ന് പ​ദ്ധ​തി​ക്കു ത​റ​ക്ക​ല്ലി​ട്ടു. സെ​പ്റ്റം​ബ​ർ പ​തി​നാ​ലി​നു തു​ട​ങ്ങി​യ ഗ്ര​ഹ​പ്പി​ഴ​ക​ളാ​ണ് റെ​യ്‌​ൽ‌​വേ​യ്ക്ക്. പാ​ളം തെ​റ്റ​ൽ പ​തി​വാ​യി. എ​ങ്കി​ലും മ​ന​സി​ൽ ഭാ​വി സ്വ​പ്ന​മു​ണ്ട്. മും​ബൈ- അ​ഹ​മ്മ​ദാ​ബാ​ദ് ബു​ള്ള​റ്റ് ട്രെ​യ്ൻ 500 കി​ലോ​മീ​റ്റ​ർ ര​ണ്ടു മ​ണി​ക്കൂ​റി​ൽ ഓ​ടി​പി​ട​ഞ്ഞെ​ത്തും. മ​ല​യാ​ളി വ്യ​സ​നം മ​റ​ന്നി​പ്പോ​ഴും വൃ​ഥാ മോ​ഹി​ച്ചു പോ​കു​ന്നു. അ​ങ്ങ​നെ​യു​ള്ള ട്രെ​യ്‌​നു​ക​ളു​ണ്ടെ​ങ്കി​ൽ നാ​ടെ​ത്താ​ൻ വെ​റും നാ​ലോ അ​ഞ്ചോ മ​ണി​ക്കൂ​ർ മ​തി.