FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Editorial

നാടെങ്ങും കൊടിയേറട്ടെ, രണ്ടാം ക്ഷേത്ര പ്രവേശനോത്സവം

Wednesday, Oct 11, 2017,10:21 IST By മെട്രൊ വാർത്ത A A A

കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ അ​ധ്യാ​യ​മാ​ണു പ​ത്ത​നം​തി​ട്ട ജി​ല്ല‍യി​ലെ തി​രു​വ​ല്ല വ​ള​ഞ്ഞ​വ​ട്ടം മ​ഹാ​ദേ​വ ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ന്‍റെ ദേ​വ​പാ​ദ​ങ്ങ​ളി​ൽ യ​ദു​കൃ​ഷ്ണ എ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ എ​ഴു​തി​ച്ചേ​ർ​ത്ത​ത്. പു​ല​യ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യ​ദു​കൃ​ഷ്ണ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ഈ ​വ​ലി​യ ക്ഷേ​ത്ര​ത്തി​ൽ ശാ​ന്തി​ക്കാ​ര​നാ​യി ചു​മ​ത​ല​യേ​റ്റ​ത്, ഒ​രു നാ​ടാ​കെ ഉ​ത്സ​വ​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.
ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്ന​ല്ല, ക്ഷേ​ത്ര വ​ഴി​ക​ളി​ൽ നി​ന്നു പോ​ലും തീ​ണ്ടാ​പ്പാ​ട് അ​ക​ലം ക​ൽ​പ്പി​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു, യ​ദു​വി​ന്‍റെ പൂ​ർ​വി​ക​ർ. മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ക്കാ​നും മ​റ്റു​ള്ള​വ​രെ​പ്പോ​ലെ വ​ഴി ന‌​ട​ക്കാ​നും വി​ദ്യ അ​ഭ്യ​സി​ക്കാ​നും സ​മൂ​ഹ​ത്തി​ൽ അ​ന്ത​സോ​ടെ ജീ​വി​ക്കാ​നും അ​നു​വാ​ദം നി​ഷേ​ധി​ക്ക​പ്പെ​ട്ട വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്മു​റ​യി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ ക്ഷേ​ത്ര​പ്ര​വേ​ശം. യ​ദു അ​ട​ക്കം ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​റു പേ​രെ​യും അ​ബ്രാ​ഹ്മ​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 36 പേ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് ശാ​ന്തി​മാ​രാ​ക്കി. ശ​ബ​രി​മ​ല​യി​ല​ട​ക്കം അ​ബ്രാ​ഹ്മ​ണ​രെ ശാ​ന്തി​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണു സ​ർ​ക്കാ​രെ​ന്ന ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യും വി​പ്ല​വ​ക​ര​മാ​യ ആ​ലോ​ച​ന ത​ന്നെ.
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ, വ്യ​വ​സ്ഥാ​പി​ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ പൂ​ജാ​ദി​ക​ർ​മ​ങ്ങ​ൾ​ക്കെ​ത്തു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ലെ വ​ഴി​ത്തി​രി​വു ത​ന്നെ​യാ​ണ്. 1936 ന​വം​ബ​ർ 12ന് ​അ​ന്ന​ത്തെ തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ബാ​ല​രാ​മ​വ​ർ​മ ന‌​ട​ത്തി​യ ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​നു ശേ​ഷ​മു​ള്ള വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന്‍റെ വ​ലി​യ തു​ട​ക്കം.
ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം ഒ​രു എ​ടു​ത്തു​ചാ​ട്ടം കൊ​ണ്ടു സം​ഭ​വി​ച്ച​ത​ല്ല. പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ അ​ന്ത്യ​ത്തി​ൽ ആ​ളി​പ്പ​ട​ർ​ന്ന ഈ​ഴ​വ മെ​മ്മോ​റി​യ​ൽ, വൈ​ക്കം സ​ത്യ​ഗ്ര​ഹം, നി​വ​ർ​ത്ത​ന പ്ര​ക്ഷോ​ഭം, ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി​യ ച​രി​ത്ര​പ​ര​മാ​യ സാ​മൂ​ഹ്യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​റ്റ​സ​മ്മ​ത​വും കു​മ്പ​സാ​ര​വു​മാ​ണ് ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ലേ​ക്കു ദി​വാ​ൻ സ​ർ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രെ​യും ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ബാ​ല​രാ​മ വ​ർ​മ​യെ​യും ന​യി​ച്ച​ത്.
1936ൽ ​അ​ങ്ങ​നെ‍യൊ​രു വി​ളം​ബ​രം ന‌​ട​ന്നി​രു​ന്നി​ല്ലെ​ങ്കി​ൽ, വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ ഹി​ന്ദു​മ​തം വി​ട്ടു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ നി​ന്നാ​ണ്, ജ​ന്മം കൊ​ണ്ടും വി​ശ്വാ​സം കൊ​ണ്ടും ഹൈ​ന്ദ​വ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും അ​വ​രു​ടെ ജാ​തി പ​രി​ഗ​ണി​ക്കാ​തെ തി​രു​വി​താം​കൂ​റി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്നു കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ർ ക്ഷേ​ത്ര മൈ​താ​നി​യി​ൽ ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് പ്ര​ഖ്യാ​പി​ച്ച​ത്.
കു​ണ്ട​റ വി​ളം​ബ​രം അ​ക്കാ​ല​ത്തെ ഇ​ന്ത്യ​യ്ക്കു മ​ഹാ​ത്ഭു​ത​മാ​യി​രു​ന്നു. ചാ​തു​ർ​വ​ർ​ണ്യ​ത്തി​ന്‍റെ ശ​വ​പ്പെ​ട്ടി​യി​ൽ അ​വ​സാ​ന​ത്തെ ആ​ണി‍‍യും ത​ള​ച്ച്, ദൈ​വ​ത്തി​ന്‍റെ മു​ന്നി​ൽ എ​ല്ലാ​വ​രും സ​മ​ന്മാ​രാ​ണെ​ന്ന സ​നാ​ത​ന ധ​ർ​മം വീ​ണ്ടെ​ടു​ക്ക​പ്പെ​ട്ട സം​ഭ​വ​ബ​ഹു​ല​മാ​യ ച​രി​ത്രം. അ​തി​നു ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ‍യ മു​ഴു​വ​ൻ ക്ഷേ​ത്ര​ങ്ങ​ളും ഇ​ന്ന​ത്തെ നി​ല‍യി​ലേ​ക്കു വ​ള​ർ​ന്ന​ത്. ഇ​ന്ന​ത്തെ പ​ല മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ഉ​യ​ർ​ച്ച​യ്ക്കു പി​ന്നി​ൽ ഇ​വി​ടു​ത്തെ അ​ധഃ​സ്ഥി​ത പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കു വ​ലി​യ പ​ങ്കു​ണ്ട്.
ദൈ​വ​ത്തി​ന്‍റെ സൃ​ഷ്ടി​യ​ല്ല ജാ​തി. സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി മ​നു​ഷ്യ​ൻ സൃ​ഷ്ടി​ച്ച​താ​ണ​ത്. ആ​ചാ​ര​ങ്ങ​ളി​ലും വി​ശ്വാ​സ​ങ്ങ​ളി​ലും മാ​ത്ര​മ​ല്ല, പൂ​ജാ​ദി ക​ർ​മ​ങ്ങ​ളി​ലും ജാ​തി​ഭ്ര​ഷ്ട് പ​ടി​യി​റ​ങ്ങു​ന്ന​തോ​ടെ, കേ​ര​ള​ത്തി​ന്‍റെ ശ്രീ​കോ​വി​ലു​ക​ളി​ൽ മാ​ന​വി​ക​ത​യു‌​ടെ പു​തി​യ നെ​യ്‌​വി​ള​ക്കു തെ​ളി​യും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ സം​വ​ര​ണ​ത​ത്വം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന പ​രാ​തി പ​ണ്ടു ധാ​രാ​ള​മാ​യി​രു​ന്നു. ബോ​ർ​ഡി​ന്‍റെ ഭ​ര​ണ​ത​ല​പ്പ​ത്തും സ്കൂ​ൾ- കോ​ളെ​ജ് അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ലു​മൊ​ക്കെ സം​വ​ര​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. അ​പ്പോ​ഴും പൂ​ജാ​ദി​ക​ള​ട​ക്ക​മു​ള്ള വ​രേ​ണ്യ​ക​ർ​മ​ങ്ങ​ൾ‌ അ​ധഃ​സ്ഥി​ത സ​മൂ​ഹ​ങ്ങ​ളു​ടെ ആ​ലോ​ച​ന​ക​ളി​ൽ​പ്പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ത്ത​രം കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ​ക്കും ഇ​തോ​ടെ അ​വ​സാ​ന​മാ​യി​രി​ക്കു​ന്നു.
ജ​ന്മം കൊ​ണ്ടു മാ​ത്ര​മ​ല്ല, ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളി​ൽ വി​ശ്വാ​സ​മു​ള്ള ഇ​ത​ര മ​ത​സ്ഥ​ർ​ക്കു പോ​ലും ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്നാ​ണു ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ പൊ​രു​ൾ. അ​ങ്ങ​നെ​യൊ​രു വി​ളം​ബ​രം വ​ന്ന് എ​ട്ടു പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും അ​ധഃ​സ്ഥി​ത​ർ ശ്രീ​കോ​വി​ലി​നു വെ​ളി​യി​ലാ​യി​രു​ന്നു എ​ന്ന അ​നീ​തി​ക്കാ​ണ് അ​വ​സാ​ന​മാ​കു​ന്ന​ത്.