FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Articles

ന​യ​ത​ന്ത്ര​വി​ജ​യം

Wednesday, Oct 11, 2017,9:44 IST By ഡോ.​ജി.​സി.​ഗോ​പാ​ല​പി​ള്ള A A A

 

രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ന​യ​ത​ന്ത്ര വി​ജ​യ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഒ​ന്നാ​ണ് ത​ട​വു​കാ​രാ​യി​രു​ന്ന 148 ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​ക്കാ​നു​ള്ള ഷാ​ർ​ജ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം. ഓ​ർ​ക്കു​ക, മ​ല​യാ​ളി​ക​ൾ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി ത​ട​വു​കാ​രാ​ണ് വി​ട്ട​യ്ക്ക​പ്പെ​ടു​ന്ന​ത്. അ​തി​ന് ഇ​ന്ത്യാ മ​ഹാ​രാ​ജ്യ​ത്തെ കേ​ര​ള​മെ​ന്ന കൊ​ച്ചു സം​സ്ഥാ​ന​ത്തി​ലെ ഭ​ര​ണാ​ധി​കാ​രി​യോ​ട് രാ​ജ്യ​മൊ​ന്നാ​കെ പ​റ​യു​ന്ന സ​ന്ദ​ർ​ഭ​മാ​ണി​ത്. ഇ​ത്ത​ര​മൊ​രു നേ​ട്ടം ക​ര​സ്ഥ​മാ​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ഷാ​ർ​ജ സ​ന്ദ​ർ​ശി​ച്ചി​ല്ല. എ​ന്നു​കൂ​ടി ഓ​ർ​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​ത​ന്നെ ന​യ​ത​ന്ത്ര​രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മി​ല്ലെ​ന്നും ക​രു​തു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​ര​ന്‍റെ വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടു​ന്ന​ത്.
ഒ​രു​പ​ക്ഷേ, ലോ​ക​ത്തു​ത​ന്നെ അ​പൂ​ർ​വ്വ​മാ​യ ന​യ​ത​ന്ത്ര​വി​ജ​യ​മാ​ണ് അ​റി​ഞ്ഞോ, അ​റി​യാ​തെ​യോ കേ​ര​ളം നേ​ടി​യ​ത്. ഷാ​ർ​ജ​യി​ലെ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി കേ​ര​ള​ത്തി​ലെ​ത്തി​യ​തി​ൽ അ​പൂ​ർ​വ്വ​ത​ക​ളൊ​ന്നു​മി​ല്ല. ഇ​തി​ന് മു​ൻ​പും പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. പ​ല​രും ഇ​വി​ടേ​ക്കെ​ത്തു​ന്ന​ത് ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ ത​ന്നെ​യാ​ണ്. ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ വ​ര​വി​നെ​യും തു​ട​ക്ക​ത്തി​ൽ അ​ങ്ങ​നെ ത​ന്നെ​യാ​ണ് കാ​ണാ​നാ​യ​ത്.
പ​ക്ഷേ, ഇ​തി​നു​മു​ൻ​പ് ഒ​രി​ക്ക​ലും ല​ഭി​ക്കാ​ത്ത സ്വീ​ക​ര​ണ​മാ​ണ് ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​ക്ക് കേ​ര​ള സ​ർ​ക്കാ​ർ ഒ​രു​ക്കി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​കാ​തി​ഥി​യാ​യ സു​ൽ​ത്താ​ന് വേ​ണ്ട എ​ല്ലാ പ​രി​ഗ​ണ​ന​ക​ളും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്കൊ​ടു​ത്തു​വെ​ന്നു മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തി​നൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നും മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി. ഷാ​ർ​ജ​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന വ​ലി​യൊ​രു ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യി​ത്ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​വ​ർ​ത്തി​ച്ച​തെ​ന്നു പ​റ‍യേ​ണ്ടി​യി​രി​ക്കു​ന്നു. പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി അ​ന്നാ​ട്ടി​ലെ ഭ​ര​ണാ​ധി​കാ​രി​യെ സ്വ​ന്തം കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ സ്വീ​ക​രി​ച്ചാ​ദ​രി​ച്ചു. അ​തി​ഥി ദേ​വോ ഭ​വഃ എ​ന്ന പ്ര​യോ​ഗ​ത്തെ അ​ന്വ​ർ​ഥ​മാ​ക്കി. ഒ​രു​പ​ക്ഷേ, ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​തി​രു​ന്ന സ്വീ​ക​ര​ണ​മാ​യി​രു​ന്നി​രി​ക്ക​ണം ഇ​ത്.
ആ ​ആ​തി​ഥേ​യ മ​ര്യാ​ദ​യ്ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ സ​മ്മാ​ന​മാ​യി വേ​ണം കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ താ​മ​സം​വി​നാ അം​ഗീ​ക​രി​ച്ച​തി​നെ കാ​ണേ​ണ്ട​ത്. സ്വ​ന്തം കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ സ്വീ​ക​രി​ച്ചി​രു​ത്തി സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി ഉ​യ​ർ​ത്തി​യ ആ​വ​ശ്യ​ങ്ങ​ളെ, ഒ​രു സം​സ്ഥാ​ന ഭ​ര​ണാ​ധി​കാ​രി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​മാ​യി​ട്ടാ​യി​രി​ക്കി​ല്ല സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ക​ണ്ട​തെ​ന്നു​റ​പ്പ്. അ​ങ്ങി​നെ​യാ​യി​രു​ന്നെ​ങ്കി​ൽ ഷാ​ർ​ജ​യി​ലെ പ​തി​വു രീ​തി​ക​ൾ മാ​റ്റി​വ​ച്ച് 148 ത​ട​വു​കാ​രു​ടെ മോ​ച​നം ഇ​ത്ര​പെ​ട്ടെ​ന്ന് സാ​ധ്യ​മാ​കു​മാ​യി​രു​ന്നി​ല്ല. അ​വ​രെ മോ​ചി​പ്പി​ച്ചു​വെ​ന്നു മാ​ത്ര​മ​ല്ല, അ​ൽ​പം കൂ​ടി ക​ട​ന്ന് ന​ല്ലൊ​രു ജോ​ലി​ക്ക് വി​സ ല​ഭി​ച്ചാ​ൽ വീ​ണ്ടും ഷാ​ർ​ജ​യി​ലേ​ക്കു ചെ​ല്ലാ​നു​ള്ള അ​നു​വാ​ദം​കൂ​ടി ന​ൽ​കി​യെ​ന്നു പ​റ​യു​മ്പോ​ൾ കേ​ര​ള​ത്തി​നി​ത് അ​ഭി​മാ​ന മു​ഹൂ​ർ​ത്തം ത​ന്നെ​യാ​ണ്. ഒ​രു ഭ​ര​ണാ​ധി​കാ​രി​ക്ക് ത​ന്നി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും വ​ലി​യ സ്നേ​ഹ​സ​മ്മാ​ന​മാ​ണ് ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യി​ൽ നി​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ നേ​ടി​ക്കൊ​ടു​ത്ത​ത്.
ജ​യി​ൽ മോ​ച​നം മാ​ത്ര​മ​ല്ല ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യി​ൽ നി​ന്നു കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. ഷാ​ർ​ജ​യി​ൽ കേ​ര​ളീ​യ​ർ​ക്കാ​യി ഹൗ​സി​ങ് സി​റ്റി തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​നം ലേ​ബ​ർ ക്യാം​പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മോ​ച​ന​മേ​കാ​ൻ ഉ​പ​യു​ക്ത​മാ​കു​മെ​ന്നു​വേ​ണം ക​രു​താ​ൻ. ഷാ​ർ​ജ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം സ്ഥാ​പി​ക്കാ​നാ​കു​ക​യെ​ന്ന​തും നി​സ്സാ​ര​മാ​യ കാ​ര്യ​മ​ല്ല. ഈ ​സ​മു​ച്ച​യ​ത്തി​ൽ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സ്കൂ​ളും എ​ൻ​ജി​നീ​യ​റി​ങ് കോ​ളെ​ജും മെ​ഡി​ക്ക​ൽ കോ​ളെ​ജു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ഒ​പ്പം ടൂ​റി​സം, ആ​യു​ർ​വേ​ദം, ഐ​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി​യും പു​ന​ർ വി​ദ്യാ​ഭ്യാ​സ-​പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യും ന​ഴ്സി​ങ് വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളു​മൊ​ക്കെ ശ്ര​ദ്ധേ​യ​മാ​യ​വ ത​ന്നെ​യാ​ണ്.
വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധം സ്ഥാ​പി​ക്കാ​നും അ​തി​ലൂ​ടെ രാ​ജ്യ​ത്തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നു​മു​ള്ള ശ്ര​മം രാ​ജ്യ​ത്തെ ന​യ​ത​ന്ത്ര മേ​ഖ​ല​യി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. പ​ക്ഷേ, കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, അ​ത്ത​രം സ​ഹാ​യ​ങ്ങ​ളി​ല്ലാ​ത​ത​ന്നെ, അ​തി​നെ​യെ​ല്ലാം കേ​വ​ലം ഒ​രു ദി​വ​സം​കൊ​ണ്ട് ക​വ​ച്ചു​വ​യ്ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വ​ജി​യ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ൽ മി​ക​ച്ചൊ​രു ന​യ​ത​ന്ത്ര​ജ്ഞ​ൻ ഒ​ളി​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നി​ര​ന്ത​രം വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​വി​ടു​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​ലു​പ​രി, ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യെ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ത്തി സ്നേ​ഹ​ബ​ഹു​മാ​ന​ങ്ങ​ൾ​കൊ​ണ്ട് സ്വാ​ധീ​നി​ച്ച് സം​സ്ഥാ​ന​ത്തി​നു മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​നാ​ക​മാ​നം ഗു​ണ​ക​ര​മാ​കു​ന്ന ന​ട​പ​ടി​ക​ൾ​ക്കാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്ത​ത്. ഷാ​ർ​ജ​യി​ൽ പോ​യി സു​ൽ​ത്താ​നെ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ത് സാ​ധി​ച്ചെ​ടു​ത്ത​തെ​ങ്കി​ൽ ഇ​തി​ന് ഇ​ത്ര​മാ​ത്രം മാ​റ്റ​മു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.
എ​ന്നാ​ൽ, ഇ​ത് ഇ​വി​ടം കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കാ​ൻ പാ​ടി​ല്ല. കൃ​ത്യ​മാ​യ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​നാ​വ​ശ്യ​മാ​ണ്. പ്ര​വാ​സി​ക​ളു​ടെ മോ​ച​ന​ത്തി​ന​പ്പു​റം ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി വാ​ഗ്ദാ​നം ചെ​യ്ത വി​ക​സ​നാ​ധി​ഷ്ഠി​ത​മാ​യ കാ​ര്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു ദൗ​ത്യ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. അ​ത്ത​ര​ത്തി​ൽ കൃ​ത്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​ത് പൂ​ർ​ത്തി​യാ​ക്കാ​ത്ത പ​ക്ഷം ഇ​പ്പോ​ഴ​ത്തെ നേ​ട്ട​ങ്ങ​ൾ ആ​രം​ഭ​ശു​ര​ത്വ​മാ​യി ഒ​തു​ങ്ങാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​തു​ണ്ടാ​കാ​തെ നോ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​രി​നു ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.