FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Bollywood

മൗ​നം അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നി​ൽ

Wednesday, Oct 11, 2017,5:19 IST By മെട്രൊ വാർത്ത A A A

ദീ​ർ​ഘ​കാ​ലം മൗ​ന​ത്തി​ലാ​യി​രു​ന്ന ഹൃ​ത്വി​ക് ക​ഴി​ഞ്ഞ​ദി​വ​സം ന​യം വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ പ​ല​രും അ​ത്ഭു​ത​പ്പെ​ട്ടു. ആ​രോ​പ​ണ​ശ​ര​ങ്ങ​ളു​മാ​യി ക​ങ്ക​ണ റ​ണൗ​ട്ട് ക​ളം നി​റ​ഞ്ഞ​പ്പോ​ഴും ഒ​രു വാ​ക്കു പോ​ലും മി​ണ്ടാ​തെ നി​ന്ന​യാ​ളാ​ണ് ഹൃ​ത്വി​ക്. പെ​ട്ടെ​ന്നൊ​രു സു​പ്ര​ഭാ​ത​ത്തി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്നു പ​റ​യാ​ൻ എ​ന്താ​യി​രി​ക്കും ഹൃ​ത്വി​ക്കി​നെ പ്രേ​രി​പ്പി​ച്ച​ത്. മു​ൻ ഭാ​ര്യ സു​സെ​യ്ൻ ഖാ​നാ​ണ് ഈ ​പ്ര​തി​ക​ര​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന​ക​ൾ. സു​സെ​യ്ന്‍റെ പ്രേ​ര​ണ​യാ​ലാ​ണ് ഹൃ​ത്വി​ക് ഇ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തും, ത​ന്‍റെ ഭാ​ഗം വ്യ​ക്ത​മാ​ക്കി​യ​തും.
എ​ല്ലാം ക​ങ്ക​ണ​യു​ടെ ഭാ​വ​നാ​സൃ​ഷ്ടി​യാ​ണെ​ന്നാ​ണ് സു​സെ​യ്ൻ വി​ശ്വ​സി​ക്കു​ന്ന​ത്. മു​ൻ​പ് ബാ​ർ​ബ​റാ മോ​റി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഭാ​ര്യ​യോ​ട് എ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞ​യാ​ളാ​ണ് ഹൃ​ത്വി​ക്. അ​തു​കൊ​ണ്ടു ത​ന്നെ ക​ങ്ക​ണ​യു​ടെ കാ​ര്യ​ത്തി​ൽ മ​റ​ച്ചു​വ​യ്ക്കു​മെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും സു​സെ​യ്ൻ പ​റ​യു​ന്നു. എ​ന്താ​യാ​ലും ഹൃ​ത്വി​ക്കി​ന്‍റെ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ബോ​ളി​വു​ഡി​ലെ പ​ല​രും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നേ​രി​ട്ടു​മൊ​ക്കെ ഹൃ​ത്വി​ക്കി​നെ പി​ന്തു​ണ അ​റി​യി​ച്ചു തു​ട​ങ്ങി.
എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പി​ന്തു​ണ വേ​ണ്ടെ​ന്നാ​ണ് ഹൃ​ത്വി​ക് പ​റ​യു​ന്ന​ത്. നി​ർ​ഭാ​ഗ്യ​ക​ര​വും വേ​ദ​നാ​ജ​ന​ക​വു​മാ​യ സം​ഭ​വ​ങ്ങ​ളി​ൽ ഒ​പ്പം നി​ന്ന​വ​രോ​ട് ഹൃ​ത്വി​ക് ന​ന്ദി അ​റി​യി​ക്കു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രാ​ളു​ടെ പ​ക്ഷം പി​ടി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ് ഹൃ​ത്വി​ക് പ​റ​യു​ന്ന​ത്. പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. അ​വ​രി​ലൂ​ടെ നി​ജ​സ്ഥി​തി പു​റ​ത്തു വ​ര​ട്ടേ, അ​തു​വ​രെ ആ​രു​ടെ​യും പ​ക്ഷം പി​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്നും പ​റ​യു​ന്നു ഹൃ​ത്വി​ക്.