FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
India

റെയ്ല്‍വേ നടപ്പാത ദുരന്തം: ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്

Wednesday, Oct 11, 2017,19:33 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: മുംബൈ എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനില്‍ തിക്കിലും തിരിക്കിലും പെട്ട് 23 പേര്‍ മരിച്ച സംഭവത്തില്‍ റെയ്ല്‍വേ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട്. നടപ്പാത ദുരന്തത്തില്‍ മഴയേയും നുണപ്രചാരണങ്ങളെയും കുറ്റപ്പെടുത്തിയാണ് റെയ്ല്‍വേയുടെ അന്വേഷണ റിപ്പോര്‍ട്ട്. മഴയെ തുടര്‍ന്നാണ് അപകടമുണ്ടായത് അതുകൊണ്ടുതന്നെ സംഭവത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കും ഏറ്റെടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതെസമയം ബുക്കിങ് കൗണ്ടറുകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ മുന്നോട്ട് വയ്ക്കുന്നു. പരുക്കേറ്റ 30 യാത്രക്കാരുടെ മൊഴികള്‍ അടക്കം അടങ്ങിയതാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുതിര്‍ന്ന റെയ്ല്‍വേ ഉദ്യോഗസ്ഥരും ചീഫ് സുരക്ഷാ ഓഫിസറും അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് വെസ്റ്റേണ്‍ റെയ്ല്‍വേ മാനെജര്‍ക്ക് സമര്‍പ്പിച്ചത്. സെപ്തംബര്‍ 29ന് രാവിലെയായിരുന്നു 23 പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. മഴയെ തുടര്‍ന്ന് ആളുകള്‍ ഫ്ളൈ ഓവറിലേയ്ക്ക് കയറിയതിനെ തുടര്‍ന്ന് ഫ്ളൈ ഓവര്‍ തകര്‍ന്ന് വീഴുകയായിരുന്നു.