FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Sports

പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

Wednesday, Oct 11, 2017,17:39 IST By സ്വന്തം ലേഖകൻ A A A

സൂറിച്ച്: പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. പിഎഫ്എഫ്‌യില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഫിഫയുടെ നടപടി. പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മൂന്നാം കക്ഷികളുടെ സ്വാധീനത്തിലാകുന്നത് ചട്ടങ്ങള്‍ക്കെതിരാണെന്ന് ഫിഫയുടെ പ്രസ്താവനയില്‍ പറഞ്ഞു. സസ്‌പെന്‍ഷനിലായതോടെ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയിലുണ്ടായിരുന്ന എല്ലാ അംഗത്വ അവകാശങ്ങളും നഷ്ടപ്പെടും. പിഎഫ്എഫ് പ്രതിനിധികള്‍ക്കും പാകിസ്ഥാന്‍ ക്ലബ്ബുകള്‍ക്കും സസ്‌പെന്‍ഷന്‍ കാലാവധിയില്‍ അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും പങ്കെടുക്കാനാവില്ല. കൂടാതെ ഫെഡറേഷനുമായി ചേര്‍ന്ന് ഫിഫ നടത്തിവരുന്ന കായിക വികസന പ്രവര്‍ത്തനങ്ങളും തടസപ്പെടും.

പിഎഫ്എഫിന്റെ അക്കൗണ്ടുകളും ഓഫിസുകളും ഇപ്പോള്‍ കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലാണ്. ഇതാണ് ഫിഫയുടെ നടപടിക്ക് വഴിവച്ചത്. അഡ്മിനിട്രേറ്ററുടെ നിയന്ത്രണത്തില്‍ നിന്ന് പിഎഫ്എഫിന് സ്വതന്ത്ര നിയന്ത്രണം ലഭിക്കുന്ന ഉടന്‍ സസ്‌പെന്‍ഷന്‍ നീക്കുമെന്നും ഫിഫ അറിയിച്ചു.