FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
India

അരവിന്ദ് കേജ്രിവാളിന്‍റെ കാർ മോഷണം പോയി

Thursday, Oct 12, 2017,20:16 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്‍റെ കാർ മോഷണം പോയി. ഡൽഹി സെക്രട്ടറിയേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന നീല വാഗൻ-ആർ കാർ ഉച്ചയ്ക്ക് മുമ്പ് മോഷണം പോകുകയായിരുന്നു.

2015 ലെ നിയമസഭാതെരഞ്ഞെടുപ്പ് മുതൽ കേജ്രിവാൾ ഉപയോഗിരുന്നത് ഈ കാറായിരുന്നു. പിന്നീട് മുഖ്യമന്ത്രിയായതോടെ ഇന്നോവയിലേക്ക് യാത്ര മാറ്റിയിരുന്നു ആം അദ്മിയുടെ പല ആവശ്യങ്ങൾക്കും ഈ കാറാണ് ഉപയോഗിച്ചിരുന്നത്. ഐടി ജീവനക്കാരനായ കുന്ദൻ ശർമ്മ സമ്മാനമായി നൽകിയതായിരുന്നു ഈ കാർ.